തിരുവനന്തപുരം: സംസ്ഥാന മെഡിക്കൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നീറ്റ് പട്ടിക അനുസരിച്ച് സംസ്ഥാന എൻട്രൻസ് കമ്മീഷണർ തയ്യാറാക്കിയ റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

www.cee.kerala.org എന്ന വെബ്‌സൈറ്റിൽനിന്നു ഫലം അറിയാം.

കാറ്റഗറി, കമ്യൂണിറ്റി തിരിച്ചുള്ള പട്ടിക 15ന് പ്രസിദ്ധീകരിക്കും. ഓപ്ഷൻ രജിസ്‌ട്രേഷന് ഈ മാസം 16 മുതൽ സൗകര്യമുണ്ട്. റാങ്ക് പട്ടിക സംബന്ധിച്ചുള്ള പരാതികൾ ശനിയാഴ്ച വരെ സമർപ്പിക്കാമെന്നും അറിയിച്ചിട്ടുണ്ട്.