തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2014ലെ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ടി വി ഷോ ആയി കൈരളി പീപ്പിളിലെ ജോൺബ്രിട്ടാസ് അവതാരകനായ ജെബി ജംഗ്ഷൻ തിരഞ്ഞെടുക്കപ്പെട്ടു. ഇതുൾപ്പെടെ കൈരളി, പീപ്പിൾ ചാനലുകൾ 15 അവാർഡുകൾ വാരിക്കൂട്ടി. മനോരമ ന്യൂസിന് ഏഴും മഴവിൽ മനോരമയ്ക്ക് നാലും അവാർഡുകൾ ലഭിച്ചപ്പോൾ മാതൃഭൂമി ന്യൂസിന് നാല് പുരസ്‌കാരങ്ങളാണുള്ളത്.

മറ്റു പുരസ്‌കാരങ്ങൾ: മികച്ച നടൻ: മുരുകൻ (ഉന്മാദം), മികച്ച അവതാരക: ഭാഗ്യലക്ഷ്മി (സെൽഫി), ബാലതാരങ്ങൾ: അക്ഷയ്, നിതീഷ് (പീപ്പിൾ) ആങ്കർ, ഇന്റർവ്യൂവർ: ഉണ്ണി ബാലകൃഷ്ണൻ (ചീഫ് ഓഫ് ന്യൂസ്), അന്വേഷണാത്മക റിപ്പോർട്ടർ: ബിജു പങ്കജ്, (മാതൃത്വം വിൽപ്പനയ്ക്ക്) മികച്ച ടെലിവിഷൻ പരിപാടി: 'ഞങ്ങൾക്കും പറയാനുണ്ട്'. 'മലമുഴക്കിയുടെ ജീവനസംഗീതം' എന്ന വാർത്താധിഷ്ഠിത പരിപാടിക്ക് പ്രത്യേക ജൂറി പരാമർശം.

ഡോക്യുമെന്ററി: നല്ല മണ്ണ് (ഏഷ്യാനെറ്റ് ന്യൂസ്), മികച്ച അവതാരകൻ: (ഗോവിന്ദ് പത്മസൂര്യ (വിദ്യാഭ്യാസ പരിപാടി). വാർത്താ അവതാരകൻ: എൻ.പി ചന്ദ്രശേഖരൻ (പീപ്പിൾ), ന്യൂസ് ക്യാമറാമാൻ: സന്തോഷ് എസ് പിള്ള (2015) സംഗീത് (2014), ഹാസ്യ പരിപാടി: തട്ടീം മുട്ടീം (മഴവിൽ മനോരമ) ഹാസ്യതാരം: നസീർ സംക്രാന്തി (മനോരമ, തട്ടീംമുട്ടീം) മികച്ച ഡോക്യുമെന്ററി: കേരളാ എക്സ്‌പ്രസ് (കൈരളി), മനോരമ ന്യൂസിലെ നേരേ ചൊവ്വേയുടെ അവതാരകൻ ജോണി ലൂക്കോസിന് മികച്ച ആങ്കർ, ഇൻർവ്യൂവർ അവാർഡ് ലഭിച്ചു. മനോരമയിലെ വാർത്താ അവതാരക നിഷ, ടികെ സനീഷ്, റോമി മാത്യു എന്നിവർ പ്രത്യേക ജൂറി പരാമർശം നേടി.

മികച്ച വാർത്താ അവതാരകനുള്ള പുരസ്‌കാരം റിപ്പോർട്ടർ ടിവി ന്യൂസ് എഡിറ്റർ അഭിലാഷ് മോഹനാണ്. വൈകിട്ട് ഒൻപത് മണിക്കുള്ള എഡിറ്റേഴ്സ് അവറിന്റെ അവതരണത്തിനാണ് അവാർഡ്. ഉൾക്കാമ്പ് നഷ്ടപ്പെടാതെ ശ്രവ്യഭംഗിയോടെയുള്ള വാർത്താ അവതരണമാണ് അഭിലാഷ് മോഹനെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് അവാർഡ് പ്രഖ്യാപിക്കവേ ജൂറി നിരീക്ഷിച്ചു. 15,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് ഈ പുരസ്‌കാരങ്ങൾ. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തീരുമാനിക്കപ്പെട്ട പുരസ്‌ക്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.