ന്യൂയോർക്ക്: സ്റ്റാറ്റൻഐലന്റിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത കൂട്ടായ്മയായ 'എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചസ് ഇൻ സ്റ്റാറ്റൻഐലന്റിന്റെ' ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം 29-നു ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദൈവാലയ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നതാണ്. നോർത്ത് വെസ്റ്റ് ഓർത്തഡോക്സ് ഭദ്രാസനത്തിലെ യുവ വൈദീകനായ റവ. ഫാ. വിജയ് തോമസ് മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ്- പുതുവത്സര സന്ദേശം നൽകുന്നതാണ്.

സംയുക്ത ക്രിസ്മസ് ആരാധന, വിവിധ ഇടവകകളുടെ കരോൾ സർവീസ്, സ്‌കിറ്റുകൾ തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റ് റവ.ഫാ. സാജു വർഗീസ്, രാജൻ മാത്യു (വൈസ് പ്രസിഡന്റ്), ക്യാപ്റ്റൻ രാജു ഫിലിപ്പ് (സെക്രട്ടറി), പൊന്നച്ചൻ ചാക്കോ (ട്രഷറർ), മാണി വർഗീസ് (ജോയിന്റ് സെക്രട്ടറി), ഡോ. ജോൺ കെ. തോമസ് (പ്രോഗ്രാം കോർഡിനേറ്റർ), ജോസ് വർഗീസ് (എക്യൂമെനിക്കൽ ക്വയർ കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ ഉജ്വല വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ഏവരേയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച്, ബ്ലസ്ഡ് കുഞ്ഞച്ചൻ സീറോ മലബാർ കാത്തലിക് മിഷൻ, മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് ഓഫ് ഇന്ത്യ, സ്റ്റാറ്റൻഐലന്റ് മാർത്തോമാ ചർച്ച്, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, മാർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, തബോർ മാർത്തോമാ ചർച്ച് ഓഫ് സ്റ്റാറ്റൻഐലന്റ്, സി.എസ്‌ഐ കോൺഗ്രിഗേഷൻ ഓഫ് സ്റ്റാറ്റൻഐലന്റ് എന്നീ ഇടവകകളാണ് എക്യൂമെനിക്കൽ കൗൺസിൽ അംഗങ്ങൾ. ബിജു ചെറിയാൻ അറിയിച്ചതാണിത്.