- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷൻ ഒാണാഘോഷം 6ന്
ന്യൂയോർക്ക്: ന്യൂയോർക്കിലെ സ്റ്റാറ്റൻഐലന്റിലുള്ള മലയാളികൾക്കും ഇന്ത്യൻ സമൂഹവും ഉജ്വലമായ ഓണാഘോഷം ഒരുക്കി കാത്തിരിക്കുകയാണ്. മൂന്നര പതിറ്റാണ്ട് പ്രവർത്തന പാരമ്പര്യമുള്ള സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷൻ സെപ്റ്റംബർ ആറാംതീയതി ന്യൂഡോർഫ് ഹൈസ്കൂളിൽ വച്ച് നടത്തപ്പെടുന്ന വർണ്ണവൈവിധ്യമാർന്ന തിരുവോണാഘോഷത്തിലേക്ക് ഏവരേയും ഹൃദയംഗ
ന്യൂയോർക്ക്: ന്യൂയോർക്കിലെ സ്റ്റാറ്റൻഐലന്റിലുള്ള മലയാളികൾക്കും ഇന്ത്യൻ സമൂഹവും ഉജ്വലമായ ഓണാഘോഷം ഒരുക്കി കാത്തിരിക്കുകയാണ്. മൂന്നര പതിറ്റാണ്ട് പ്രവർത്തന പാരമ്പര്യമുള്ള സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷൻ സെപ്റ്റംബർ ആറാംതീയതി ന്യൂഡോർഫ് ഹൈസ്കൂളിൽ വച്ച് നടത്തപ്പെടുന്ന വർണ്ണവൈവിധ്യമാർന്ന തിരുവോണാഘോഷത്തിലേക്ക് ഏവരേയും ഹൃദയംഗമമായി സ്വാഗതം ചെയ്തുകൊണ്ട് ഐശ്വര്യ സമ്പദ് സമൃദ്ധിയുടേയും ഒത്തൊരുമയുടേയും ഓണാശംസകൾ നേരുന്നതായി ‘പൊന്നോണം 2015' കോർഡിനേറ്റർ ക്യാപ്റ്റൻ രാജു ഫിലിപ്പ്, മലയാളി അസോസിയേഷൻ പ്രസിഡന്റ് സാമുവേൽ കോശി കോടിയാട്ട്, സെക്രട്ടറി റോഷിൻ മാമ്മൻ, ട്രഷറർ ബാബു മൈലപ്ര, വൈസ് പ്രസിഡന്റ് ആന്റോ ജോസഫ് എന്നിവർ അറിയിച്ചു.
തിരുവോണസദ്യ, തിരുവാതിര, ചെണ്ടമേളം, താലപ്പൊലി, മാവേലി വരവേൽപ്, വള്ളംകളി തുടങ്ങിയ പരിപാടികൾക്കൊപ്പം അസോസിയേഷന്റെ അഭിമാനമായ സ്കൂൾ ഓഫ് ആർട്സ് അണിയിച്ചൊരുക്കുന്ന വിവിധയിനം നൃത്തനൃത്യങ്ങൾ, ന്യൂജേഴ്സിയിലെ മിത്രാസ് ഒരുക്കുന്ന നാടകം എന്നിവ ഈവർഷത്തെ പ്രത്യേകതകളാണെന്ന് കോർഡിനേറ്റർ ക്യാപ്റ്റൻ രാജു ഫിലിപ്പ് പറഞ്ഞു. ബിജു ചെറിയാൻ അറിയിച്ചതാണിത്.



