- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുത്തിനോവിച്ചവർ അറിഞ്ഞില്ല കുടുംബത്തിന്റെ ദുരവസ്ഥ; വീട്ടിൽ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങൾ; പണം വാങ്ങി കേസ് ഒത്ത് തീർപ്പാക്കിയോ എന്ന ചോദ്യത്തിന് മുന്നിൽ അച്ഛനും ജീവിതം അവസാനിപ്പിച്ചു; പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വീടിന്റെ അവസ്ഥ
കുറിച്ചി: കേരളത്തിന്റെ നൊമ്പരമായി മാറുകയാണ് മകൾ പീഡനത്തിനിരയായത് സഹിക്കാനാവാതെ ജീവനൊടുക്കിയ ഒരു പിതാവ്. മകൾ പീഡനത്തിന് ഇരയായ ശേഷവും അതിനെ തരണം ചെയ്ത് ജീവിക്കാൻ തുനിഞ്ഞ ഒരു കുടുംബത്തിന് അതിന്റെ നാഥനെ തന്നെ ഇല്ലാതാക്കിയത് നാട്ടുകാരുടെ കുത്തുവാക്കുകളായിരുന്നു.വീട്ടിൽ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായ ഒരു കുടുംബത്തിന് ആ ദാരുണ സംഭവത്തെ അതിജീവിക്കുകയല്ലാതെ നിയമപോരാട്ടമൊക്കെ വെറും സ്വപ്‌നം മാത്രമാണ്.പക്ഷെ പണം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയോ എന്ന കുത്തുവാക്കുകൾ കുടുംബത്തിന്റെ അതിജീവന പ്രതീക്ഷയും ഇല്ലാതാക്കി.
ദാരിദ്ര്യത്തിനും കഷ്ടതകൾക്കും ഇടയിൽ നാട്ടുകാരുടെ കുത്തുവാക്കുകൾ കൂടി നേരിട്ടതോടെയാണ് യുവാവ് ജീവനൊടുക്കിയത്.കടുത്ത ദാരിദ്ര്യത്തിലൂടെയാണ് ഈ കുടുംബം കടന്നു പോയിരുന്നത്.ഇവരുടെ വീട്ടിൽ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായിരുന്നു. ചോറുവെച്ച ദിവസം മുളക് പൊടി വിതറിയാണ് കഴിച്ചത്. കറി വെക്കാനുള്ള വക കണ്ടെത്താൻ അവർക്കാവുന്നുണ്ടായില്ല. അടച്ചുറപ്പില്ലാത്ത വീടാണ് ഇവരുടേത്. വാതിലുകളും ജനലുകളും അവിടവിടെ പൊളിഞ്ഞിരിക്കുന്നു.
വീടിന് ചുറ്റം മലിന ജലമാണ് കെട്ടികിടക്കുന്നത്. മകൾ പീഡനത്തിന് ഇരയായതിനെ മനക്കരുത്തിലൂടെ നേരിടാൻ ഇവർ ശ്രമിച്ചെങ്കിലും നാട്ടുകാരിൽ ചിലരുടെ കുത്തുവാക്കുകൾ വീണ്ടും അവരെ തളർത്തി. പ്രതിയുടെ കയ്യിൽ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങി കേസ് ഒതുക്കിയോ എന്ന് ചിലർ ചോദിച്ചത് കുട്ടിയുടെ അച്ഛനെ കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിയിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.
കൂലിപ്പണി ചെയ്താണ് യുവാവ് കുടുംബം നോക്കിയിരുന്നത്. മകൾക്ക് ഇങ്ങനെയൊരു ദുരനുഭവം നേരിട്ടതിന് ശേഷവും അവരെ സഹായിക്കാനും ഒപ്പം നിൽക്കാനും ആരും മുൻപോട്ട് വന്നില്ല. കേസിനൊന്നും പോകാനുള്ള പണം അവരുടെ കയ്യിലുണ്ടായില്ല.അമ്മയും രണ്ട് പെൺമക്കളും ഉൾപ്പെടുന്ന കുടുംബം ഇനി എങ്ങനെ മുൻപോട്ട് പോകുമെന്നറിയാതെ നിൽക്കുകയാണ്. പലചരക്ക് കടക്കാരനായ കുറിച്ചി പുലികുഴിമറ്റം കുളങ്ങര യോഗിദാസൻ(74)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ