- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രങ്ങളിൽ ഡ്രസ് കോഡ് വേണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനു മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ; വസ്ത്രധാരണത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമെന്ന വാദത്തിന് കോടതിയുടെ പരിഗണന
ചെന്നൈ: ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശിക്കുന്നതിന് എന്താണു തടസമെന്നു സുപ്രീം കോടതി ആരാഞ്ഞ ദിവസം ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പരാമർശംകൂടി കോടതിയിൽ നിന്ന്. മദ്രാസ് ഹൈക്കോടതിയാണു ക്ഷേത്രങ്ങളിൽ വസ്ത്രധാരണത്തിനു പ്രത്യേക നിർദേശങ്ങൾ (ഡ്രസ് കോഡ്) നടപ്പാക്കാനുള്ള ഉത്തരവിനു സ്റ്റേ നൽകിയത്. ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശിക്ക

ചെന്നൈ: ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശിക്കുന്നതിന് എന്താണു തടസമെന്നു സുപ്രീം കോടതി ആരാഞ്ഞ ദിവസം ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പരാമർശംകൂടി കോടതിയിൽ നിന്ന്. മദ്രാസ് ഹൈക്കോടതിയാണു ക്ഷേത്രങ്ങളിൽ വസ്ത്രധാരണത്തിനു പ്രത്യേക നിർദേശങ്ങൾ (ഡ്രസ് കോഡ്) നടപ്പാക്കാനുള്ള ഉത്തരവിനു സ്റ്റേ നൽകിയത്.
ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ പൊതുവായ വസ്ത്രധാരണ കോഡ് ഏർപ്പെടുത്തണമെന്ന സിംഗിൾ ബഞ്ച് ഉത്തരവാണു മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യൻ, എൻ.കിരുബാകരൻ എന്നിവർ അംഗങ്ങളായ ഡിവിഷൻ ബഞ്ചാണ് ഇടക്കാല സ്റ്റേ നൽകിയത്.
വസ്ത്രധാരണം സംബന്ധിച്ച അവകാശങ്ങളിലും വ്യക്തിസ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണെന്ന് കാണിച്ച് സംസ്ഥാന ഹിന്ദുമതകാര്യ വകുപ്പും സതേൺ ഡിസ്ട്രിക്ട്‌സ് വിമൺസ് ഫെഡറേഷന്റെ ജി ശാരികയും സമർപ്പിച്ച ഹർജികളിലാണ് സിംഗിൾ ബഞ്ച് ഉത്തരവ് കോടതി സ്റ്റേ ചെയ്തത്. സിംഗിൾ ബഞ്ച് ഉത്തരവ് തീർത്തും വിവേചനപരമാണെന്നും സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും ശാരിക ആരോപിച്ചു. സംസ്ഥാനസർക്കാർ നേരത്തെയും സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നു. ഓരോ ക്ഷേത്രങ്ങളിലും വസ്ത്രധാരണം സംബന്ധിച്ച് ഓരോ ചട്ടങ്ങളാണുള്ളതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ക്ഷേത്രത്തിലെത്തുന്ന പുരുഷന്മാർ ഷർട്ടിനോ അല്ലെങ്കിൽ ജുബ്ബയ്‌ക്കോ ഒപ്പം, മുണ്ടോ പൈജാമയോ പാന്റോ ധരിക്കണമെന്നും സ്ത്രീകൾ സാരിയോ, ഹാഫ് സാരിയോ ചുരിദാറോ ധരിക്കണമെന്നുമായിരുന്നു കോടതി ഉത്തരവ്. കുട്ടികൾക്ക് മുട്ട് വരെ മറയ്ക്കുന്ന ഏത് വസ്ത്രവുമിടാമെന്നും കോടതി പറഞ്ഞിരുന്നു. നവംബർ 26ന് ജസ്റ്റിസ് എസ്. വൈദ്യനാഥൻ പുറപ്പെടുവിച്ച സിംഗിൾ ബഞ്ച് ഉത്തരവാണ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തത്. തിരുച്ചിറപ്പള്ളിയിലെ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.

