- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ്.തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക സൺഡേസ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു
സെന്റ്.തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക അതിന്റെ വാർഷിക സണ്ടേ സ്കൂൾ ക്യാമ്പ് കബ്ദിൽ വെച്ച് നടത്തുകയുണ്ടായി. 2018 ഒക്ടോബർ25- ന് വൈകുന്നേരം ആറു മണിക്കു ആരംഭിച്ച്27 -ന് മദ്ധ്യാഹ്നം 2 മണിയോടുകൂടെ അവസാനിച്ച അനുഗ്രഹ പ്രദമായ ക്യാമ്പിന് അനീഷ് തോമസ് ജോണും തന്റെ സഹജമായ ഊർജ്ജസ്വലതയോടെ നേതൃത്വം നല്കുകയുണ്ടായി. GET CONNECTED എന്ന ചിന്താവിഷയത്തിൽ കഥകളിലൂടെയും കളികളിലൂടെയും കുഞ്ഞുങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ വളരെ മനോഹരമായ ക്ലാസ്സുകൾ നടന്നു. അതിരാവിലെ ധ്യാനത്തോടെ ആരംഭിച്ചിരുന്ന ദിവസങ്ങൾ കുഞ്ഞുങ്ങളുടെ ആത്മീയ വളർച്ചയ്ക്ക് പ്രചോദനം നല്കുന്ന കഥകളും അവരെ കർമ്മോൽസുകരാക്കുന്ന കളികളും നേരമ്പോക്കുകളും നിറഞ്ഞതായിരുന്നു, ഇടവക വികാരി റെവ. ജോൺ മാത്യുന്റെ സാരഥ്യത്തിൽ നടന്ന ക്യാമ്പിനു സൺഡേ സ്കൂൾ ഹെഡ് മാസ്റർ എബ്രഹാം മാത്യു, അദ്ധ്യാപകർ വിധങ്ങളായ ചുമതലകൾ വഹിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന ക്യാമ്പ് മൂന്നാം സ്റ്റാൻഡേർഡും അതിനു മുകളിലോട്ടുംഉള്ള പങ്കെടുത്ത എല്ലാകുഞ്ഞുങ്ങൾക്കും വളരെ ആഹ്ലാദകരവും അവിസ്മരണീയവും
സെന്റ്.തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക അതിന്റെ വാർഷിക സണ്ടേ സ്കൂൾ ക്യാമ്പ് കബ്ദിൽ വെച്ച് നടത്തുകയുണ്ടായി. 2018 ഒക്ടോബർ25- ന് വൈകുന്നേരം ആറു മണിക്കു ആരംഭിച്ച്27 -ന് മദ്ധ്യാഹ്നം 2 മണിയോടുകൂടെ അവസാനിച്ച അനുഗ്രഹ പ്രദമായ ക്യാമ്പിന് അനീഷ് തോമസ് ജോണും തന്റെ സഹജമായ ഊർജ്ജസ്വലതയോടെ നേതൃത്വം നല്കുകയുണ്ടായി.
GET CONNECTED എന്ന ചിന്താവിഷയത്തിൽ കഥകളിലൂടെയും കളികളിലൂടെയും കുഞ്ഞുങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ വളരെ മനോഹരമായ ക്ലാസ്സുകൾ നടന്നു. അതിരാവിലെ ധ്യാനത്തോടെ ആരംഭിച്ചിരുന്ന ദിവസങ്ങൾ കുഞ്ഞുങ്ങളുടെ ആത്മീയ വളർച്ചയ്ക്ക് പ്രചോദനം നല്കുന്ന കഥകളും അവരെ കർമ്മോൽസുകരാക്കുന്ന കളികളും നേരമ്പോക്കുകളും നിറഞ്ഞതായിരുന്നു, ഇടവക വികാരി റെവ. ജോൺ മാത്യുന്റെ സാരഥ്യത്തിൽ നടന്ന ക്യാമ്പിനു സൺഡേ സ്കൂൾ ഹെഡ് മാസ്റർ എബ്രഹാം മാത്യു, അദ്ധ്യാപകർ വിധങ്ങളായ ചുമതലകൾ വഹിച്ചു.
മൂന്നു ദിവസം നീണ്ടുനിന്ന ക്യാമ്പ് മൂന്നാം സ്റ്റാൻഡേർഡും അതിനു മുകളിലോട്ടുംഉള്ള പങ്കെടുത്ത എല്ലാകുഞ്ഞുങ്ങൾക്കും വളരെ ആഹ്ലാദകരവും അവിസ്മരണീയവും അതോടൊപ്പം ആത്മാർത്ഥതയോടെ ദൈവ വചനം പഠിപ്പാനും അതിൽ വളരുവാനും ഉത്സാഹിപ്പിക്കുന്നതും ആയിരുന്നു.