സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ - കുവൈത്ത് ഇടവക യൂത്ത് യൂണിയൻഈ വർഷത്തെപരിപാടിയുടെ ഭാഗമായി സെപ്റ്റംബർ 02 ന് രാവിലെ 9 മണി മുതൽവൈകിട്ട്4.00 വരെകബ്ദിൽവച്ച്യുവജന കുടുംബ സമ്മേളനം സംഘടിപ്പിച്ചു. റവ. സജിഎബ്രഹാം ( കുവൈറ്റ് ഇടവക വികാരി) ഉദ്ഘാടനം നിർവഹിച്ച കോൺഫറൻസിൽ വിവാഹം ദെവത്തിന്റെരൂപകല്പന'എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളക്‌ളാസുകൾ നടന്നു.

കോൺഫറൻസ് ഇടവക വൈസ് പ്രസിഡന്റ് എം.തോമസ് ജോണിന്റെ പ്രാർത്ഥനയോട്ആരംഭിച്ചു. യൂത്ത്യൂണിയൻസെക്രട്ടറി എബി ഈപ്പൻ ഏവരെയും സ്വാഗതം ചെയ്തു.യുവദമ്പതികളുടെ ഇടയിൽ വിവിധ ദാമ്പത്യ വിഷയങ്ങളിൽ ഇടപെട്ടു പ്രവർത്തിച്ചുപരിചയമുള്ള മിസ്റ്റർ ജിജി,മിസ്സിസ് മജ്ജു ദമ്പതികൾ, ദൈവ സ്‌നേഹത്തിൽ ഒരുമിച്ചുവളരുവാൻ പരസ്പരം സമയം ഒരുമിച്ച് ചെലവഴിക്കാൻ യുവജനങ്ങളായ ദന്പതികളെപ്രോത്സാഹിപ്പിക്കുകയും അത് ഒരു വെല്ലുവിളി ആയി സ്വീകരിക്കാൻ ആഹ്വാനവുംചെയ്തു.

സി.ഇ.എഫ്,മഹാരാഷ്ട്ര ഡയറക്ടർ ജയൻ വർഗീസ് കുട്ടികളെവാർത്തെടു്ക്കുമ്പോൾ മാതാപിതാക്കൾ ഇന്ന് എത്രത്തോളം ശ്രദ്ധാലുക്കളായിരിക്കണംഎന്നും ഉത്‌ബോദിപ്പിച്ചു. യൂത്ത് യൂണിയൻ ഗായക സംഘം ലിനു മാണികുഞ്ഞിന്റെനേതൃത്വത്തിൽ ഗാന ശുശ്രൂഷക്കു നേതൃത്വം നൽകി.

കോൺഫറൻസിന്റെ വിവിധ സെഷനുകൾക്കൊപ്പം,സൺഡേ സ്‌കൂൾ കുട്ടികൾക്കുള്ള സംഗീതം,കഥകൾ,ക്ലാസുകൾ ഹെഡ്‌മാസ്റ്റർ എബ്രഹാം മാത്യുവും സിഇഎഫ് ടീവുംചേർന്നു സംഘടിപ്പിച്ചു. ഉച്ചകഴിഞ്ഞു വിവിധ ഇൻഡോർ ഗെയിമികൾക്കു റവ. സജിഎബ്രാഹം, റെജു ഡാനിയേൽ, സാജു എബ്രാഹം, ലിനു മാണിക്കുഞ്ഞ് എന്നിവർ നേതൃത്വംനല്കി.യൂത്ത് യൂണിയൻ വൈസ് പ്രസിഡന്റ് സിജുമോൻ എബ്രഹാം നന്ദി പ്രകാശിപ്പിച്ചു.

മാത്യു ജോൺ പ്രാർത്ഥിച്ച് റവ. സജി എബ്രാഹം ആശീർവാദത്തോടെ കോൺഫറൻസ്‌സമാപിച്ചു. യൂത്സ് യൂണിയന്റെ വിവിധ കമ്മറ്റികൾ ഒരുമയോടെ എല്ലാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.