- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെലിബ്രേഷൻ വിത്ത് മമ്മൂക്ക; സ്റ്റീഫൻ ദേവസ്സിയുടെ സോളിഡ് ബാൻഡും, മെഗാ സ്റ്റാർ മമ്മുട്ടിയും ഒരേ വേദിയിൽ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
മനാമ:'സെലിബ്രേഷൻ വിത്ത് മമ്മൂക്ക' ഒരു മ്യുസിക്കൽ കോമഡി എന്റർട്രയ്‌നർ എന്ന് വിശേഷിപ്പിക്കാവുന്ന മെഗാ ഷോയുടെ ഒരുക്കങ്ങൾ പൂരോഗമിക്കുന്നതായി പ്രോഗ്രാം കോ ഓർഡിനേറ്റർ മറുനാടൻ മലയാളിയോട് പറഞ്ഞു.മമ്മുട്ടിയും സ്റ്റീഫൻ ദേവസിയും ബഹറിനിൽ വിവിധ സ്റ്റേജ് പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ടങ്കിലും ഈ കോമ്പിനേഷൻ ബഹറിനിൽ ആദ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി സമൂഹം ഈ പ്രോഗ്രാമിനായി കാത്തിരിക്കുകയാണ് അതിന്റെ ഏറ്റവും വലിയ തെളിവാണ് ചൂടപ്പം പോലെ വിറ്റ് പോകുന്ന ടിക്കറ്റുകൾ. ഹറിനിൽ നിന്ന് മാത്രമല്ല മറ്റ് ജി സി സി രാജ്യങ്ങളിൽ നിന്നും പരുപാടി ആസ്വദിക്കുവാൻ പ്രവാസികൾ എത്തുമെന്നും സംഘാടകർ അഭിപ്രായപ്പെട്ടുമമ്മുട്ടിയോടൊപ്പം മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരും വേദിയിലെത്തും. കൈവിരൽ കൊണ്ട് നമുക്കായ് വിസ്മയത്തിന്റെ പറുദീസ തീർക്കാൻ സ്റ്റീഫൻദേവസ്യയുടെ കീഴിൽ അണിനിരക്കുന്ന സോളിഡ് ബാൻഡിന്റെ ബഹ്റൈനിലെ അരങ്ങേറ്റവും അന്നാണ്. അദ്ദേഹത്തിന്റെ കൂടെ പ്രശസ്ത പിന്നണി ഗായകരായ ശ്രീനിവാസ്, മഞ്ജരി ,ആദിൽഅതു, ബെൻസീറാ റഷീദ് എന്നിവർ സദസിനെ സംഗീതസ

മനാമ:'സെലിബ്രേഷൻ വിത്ത് മമ്മൂക്ക' ഒരു മ്യുസിക്കൽ കോമഡി എന്റർട്രയ്‌നർ എന്ന് വിശേഷിപ്പിക്കാവുന്ന മെഗാ ഷോയുടെ ഒരുക്കങ്ങൾ പൂരോഗമിക്കുന്നതായി പ്രോഗ്രാം കോ ഓർഡിനേറ്റർ മറുനാടൻ മലയാളിയോട് പറഞ്ഞു.മമ്മുട്ടിയും സ്റ്റീഫൻ ദേവസിയും ബഹറിനിൽ വിവിധ സ്റ്റേജ് പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ടങ്കിലും ഈ കോമ്പിനേഷൻ ബഹറിനിൽ ആദ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി സമൂഹം ഈ പ്രോഗ്രാമിനായി കാത്തിരിക്കുകയാണ് അതിന്റെ ഏറ്റവും വലിയ തെളിവാണ് ചൂടപ്പം പോലെ വിറ്റ് പോകുന്ന ടിക്കറ്റുകൾ. ഹറിനിൽ നിന്ന് മാത്രമല്ല മറ്റ് ജി സി സി രാജ്യങ്ങളിൽ നിന്നും പരുപാടി ആസ്വദിക്കുവാൻ പ്രവാസികൾ എത്തുമെന്നും സംഘാടകർ അഭിപ്രായപ്പെട്ടുമമ്മുട്ടിയോടൊപ്പം മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരും വേദിയിലെത്തും. കൈവിരൽ കൊണ്ട് നമുക്കായ് വിസ്മയത്തിന്റെ പറുദീസ തീർക്കാൻ സ്റ്റീഫൻദേവസ്യയുടെ കീഴിൽ അണിനിരക്കുന്ന സോളിഡ് ബാൻഡിന്റെ ബഹ്റൈനിലെ അരങ്ങേറ്റവും അന്നാണ്.
അദ്ദേഹത്തിന്റെ കൂടെ പ്രശസ്ത പിന്നണി ഗായകരായ ശ്രീനിവാസ്, മഞ്ജരി ,ആദിൽഅതു, ബെൻസീറാ റഷീദ് എന്നിവർ സദസിനെ സംഗീതസാന്ദ്രമാക്കുംനൃത്ത ചുവടുകളുമായി തെന്നിന്ത്യൻ സിനിമ താരം, ഇനിയയും, സ്‌നേഹഅജിത്തും ഒപ്പം സെറീന ൻസ്ഡാൻസ്ഗ്രൂപ്പും.പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി റ്റിനിടോം, നെൽസൺ, ദേവികനമ്പ്യാർ എന്നിവരും എത്തും.
സെലിബ്രേഷൻവിത്ത്മമ്മൂക്ക ഒലിവർ മീഡിയ പ്രൊഡക്ഷൻസിനൊപ്പം കൈരളി റ്റി വി യും ചേർന്നാണ് സംഘടിപ്പിക്കുന്നത്.ഒക്ടോബർ 28, വൈകിട്ട് 7:00 മണി മുതൽ, ഇന്ത്യൻസ്‌കൂൾ ഗ്രൗണ്ടിൽ ആണ് മെഗാ ഷോ അരങ്ങേറുക.ടിക്കറ്റുകൾ ഗൾഫ് രാജ്യങ്ങളിൽ എല്ലാം ലഭ്യമാണ്.വിശദ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി ബന്ധപ്പെടുക 34463889,35458997,(Bahrain)+966503849793(Saudi Arabia)

