- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബാലയോട് എനിക്ക് ഉത്തരവാദിത്വമുണ്ട്, മാത്രമല്ല ലക്ഷ്മിയുടെ വിവരങ്ങൾ ഏവരും അറിയാൻ ആഗ്രഹിക്കുന്നുണ്ട് അതിനാലാണ് അപ്ഡേറ്റ് ചെയ്യുന്നത്' ;'ലക്ഷ്മിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ബാലയുടെ മാനേജർ അറിയിച്ചു, ഏവരും പ്രാർത്ഥിക്കണം'; ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സുഖം പ്രാപിച്ച് വരുന്നുവെന്നറിയിച്ച് സ്റ്റീഫൻ ദേവസ്സിയുടെ ഫേസ്‌ബുക്ക് ലൈവ്
തിരുവനന്തപുരം: കാർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്നറിയിച്ച് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് സ്റ്റീഫൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ മാനേജരെ വിളിച്ചിരുന്നുവെന്നും ലക്ഷ്മിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും സ്റ്റീഫൻ പറയുന്നു. ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണവാർത്ത ഉൾക്കൊള്ളാൻ ലക്ഷ്മിക്ക് അൽപം സമയം വേണ്ടിവരുമെന്നു ബാലഭാസ്‌കറിന്റെ മാനേജർ തമ്പി അറിയിച്ചതായി സ്റ്റീഫൻ പറഞ്ഞു. സ്റ്റീഫന്റെ വാക്കുകൾ ഇങ്ങനെ: 'ബാലയുടെ മാനേജർ മിസ്റ്റർ തമ്പി പറഞ്ഞ ഒരു കാര്യം അറിയിക്കാനുണ്ട്. ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എന്നാൽ ലക്ഷ്മി സാധാരണനിലയിലെത്താൻ അൽപം സമയമെടുക്കും. അതിനു കുറച്ചു പ്രയാസം ഉണ്ട്. കാരണം ബാലയുടെയും മകളുടെയും മരണവാർത്ത അവർക്ക് ഉൾക്കൊള്ളേണ്ടതുണ്ട്. എല്ലാവരും ലക്ഷ്മിക്കു വേണ്ടി പ്രാർത്ഥിക്കണം. ബാലയെ സ്നേഹിക്കുന്നവർക്ക
തിരുവനന്തപുരം: കാർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്നറിയിച്ച് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് സ്റ്റീഫൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ മാനേജരെ വിളിച്ചിരുന്നുവെന്നും ലക്ഷ്മിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും സ്റ്റീഫൻ പറയുന്നു.
ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണവാർത്ത ഉൾക്കൊള്ളാൻ ലക്ഷ്മിക്ക് അൽപം സമയം വേണ്ടിവരുമെന്നു ബാലഭാസ്‌കറിന്റെ മാനേജർ തമ്പി അറിയിച്ചതായി സ്റ്റീഫൻ പറഞ്ഞു.
സ്റ്റീഫന്റെ വാക്കുകൾ ഇങ്ങനെ:
'ബാലയുടെ മാനേജർ മിസ്റ്റർ തമ്പി പറഞ്ഞ ഒരു കാര്യം അറിയിക്കാനുണ്ട്. ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എന്നാൽ ലക്ഷ്മി സാധാരണനിലയിലെത്താൻ അൽപം സമയമെടുക്കും. അതിനു കുറച്ചു പ്രയാസം ഉണ്ട്. കാരണം ബാലയുടെയും മകളുടെയും മരണവാർത്ത അവർക്ക് ഉൾക്കൊള്ളേണ്ടതുണ്ട്. എല്ലാവരും ലക്ഷ്മിക്കു വേണ്ടി പ്രാർത്ഥിക്കണം.
ബാലയെ സ്നേഹിക്കുന്നവർക്കും ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി അറിയാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി മാത്രമാണ് ഞാൻ ഇക്കാര്യങ്ങളെല്ലാം അറിയിക്കുന്നത്. അല്ലാതെ ഇതിൽ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. വിവരങ്ങൾ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം ബാല എന്റെ അത്രയും അടുത്ത സുഹൃത്തായിരുന്നു.'