- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീലച്ചിത്രം കാട്ടിയുള്ള പീഡനം എതിർത്തപ്പോൾ കഴുത്തിൽ കത്തി വച്ച് വകവരുത്തുമെന്ന് ഭീഷണി; തലയിണ മുഖത്തമർത്തി കൊല്ലാനും ശ്രമിച്ചു; അമ്മയുടെ ക്യാൻസർ രോഗം മുതലെടുത്ത് മാനസിക വളർച്ചയില്ലാത്ത പെൺകുട്ടിയോടും സഹോദരനോടും ക്രൂരത കാട്ടിയത് ഫിസിയോ തെറാപ്പി വിദ്യാർത്ഥി; കന്യാസ്ത്രീയോട് ഇര മനസ്സ് തുറന്നപ്പോൾ ഞെട്ടിക്കുന്ന ക്രൂരത പുറത്തായി; അടൂരിൽ സഹോദരങ്ങളെ പീഡിപ്പിച്ച സ്റ്റെജി അറസ്റ്റിൽ
അടൂർ: മാനസിക വളർച്ചയില്ലാത്ത പെൺകുട്ടിയെയും സഹോദരനെയും കഴുത്തിൽ കത്തി വച്ച് മാറി മാറി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ബന്ധുവും ഫിസിയോതെറാപ്പി വിദ്യാർത്ഥിയുമായ യുവാവ് പിടിയിൽ. അടൂർ ആനന്ദപ്പള്ളി പന്നിവിഴ സ്രാമ്പിക്കൽ ആലുമ്മൂട്ടിൽ സ്റ്റെജി ബാബു (20)വിനെയാണ് ഇന്നലെ രാത്രി ഡിവൈഎസ്‌പി ആർ ജോസ്, ഇൻസ്പെക്ടർ ജി സന്തോഷ്‌കുമാർ എന്നിവർ ചേർന്ന് ആലപ്പുഴയിൽ നിന്ന് പിടികൂടിയത്. മംഗലാപുരത്ത് സിറ്റി കോളജിൽ വിദ്യാർത്ഥിയായിരുന്ന സ്റ്റെജി പൊലീസ് കേസെടുത്തത് അറിഞ്ഞ് വക്കീലിന്റെ നിർദ്ദേശപ്രകാരം ഒളിവിലായിരുന്നു. മൊബൈൽടവറുകൾ നിരീക്ഷിച്ചാണ് ഇന്നലെ രാത്രി പ്രതിയെ പിടികൂടിയത്. രണ്ടു വർഷമായി പ്രതി 13 വയസുള്ള പെൺകുട്ടിയെയും, 10 വയസുള്ള ആൺകുട്ടിയെയും പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടികളുടെ മാതാവ് ക്യാൻസർ ബാധിച്ച് അടൂരിലെ വാടക വീട്ടിൽ ചികിൽസയിൽ കഴിയുകയായിരുന്നു. പിതാവ് വിദേശത്ത് ജോലിയിലും. മാതാവിന്റെ ചികിൽസാർഥം ആശുപത്രിയിൽ പോവുമ്പോൾ കുട്ടികളെ ബന്ധുവായ സ്റ്റെജിയുടെ വീട്ടിൽ ഏൽപ്പിക്കുമായിരുന്നു. ഇവിടെ വച്ച് നീലച്ചിത്രങ്
അടൂർ: മാനസിക വളർച്ചയില്ലാത്ത പെൺകുട്ടിയെയും സഹോദരനെയും കഴുത്തിൽ കത്തി വച്ച് മാറി മാറി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ബന്ധുവും ഫിസിയോതെറാപ്പി വിദ്യാർത്ഥിയുമായ യുവാവ് പിടിയിൽ. അടൂർ ആനന്ദപ്പള്ളി പന്നിവിഴ സ്രാമ്പിക്കൽ ആലുമ്മൂട്ടിൽ സ്റ്റെജി ബാബു (20)വിനെയാണ് ഇന്നലെ രാത്രി ഡിവൈഎസ്‌പി ആർ ജോസ്, ഇൻസ്പെക്ടർ ജി സന്തോഷ്‌കുമാർ എന്നിവർ ചേർന്ന് ആലപ്പുഴയിൽ നിന്ന് പിടികൂടിയത്. മംഗലാപുരത്ത് സിറ്റി കോളജിൽ വിദ്യാർത്ഥിയായിരുന്ന സ്റ്റെജി പൊലീസ് കേസെടുത്തത് അറിഞ്ഞ് വക്കീലിന്റെ നിർദ്ദേശപ്രകാരം ഒളിവിലായിരുന്നു. മൊബൈൽടവറുകൾ നിരീക്ഷിച്ചാണ് ഇന്നലെ രാത്രി പ്രതിയെ പിടികൂടിയത്.
രണ്ടു വർഷമായി പ്രതി 13 വയസുള്ള പെൺകുട്ടിയെയും, 10 വയസുള്ള ആൺകുട്ടിയെയും പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടികളുടെ മാതാവ് ക്യാൻസർ ബാധിച്ച് അടൂരിലെ വാടക വീട്ടിൽ ചികിൽസയിൽ കഴിയുകയായിരുന്നു. പിതാവ് വിദേശത്ത് ജോലിയിലും. മാതാവിന്റെ ചികിൽസാർഥം ആശുപത്രിയിൽ പോവുമ്പോൾ കുട്ടികളെ ബന്ധുവായ സ്റ്റെജിയുടെ വീട്ടിൽ ഏൽപ്പിക്കുമായിരുന്നു. ഇവിടെ വച്ച് നീലച്ചിത്രങ്ങൾ കാട്ടിയാണ് പീഡനം നടത്തി വന്നത്. പിന്നീട് കുട്ടികൾ മാതാവിനൊപ്പം താമസിക്കുന്ന വാടക വീട്ടിലും വച്ച് പീഡിപ്പിച്ചു.
ആദ്യമൊക്കെ കുട്ടികൾ എതിർപ്പു പ്രകടിപ്പിച്ചപ്പോൾ കഴുത്തിൽ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഒരു തവണ വിസമ്മതിച്ചപ്പോൾ തലയിണ മുഖത്ത് അമർത്തി കൊല്ലാൻ നോക്കിയെന്നും കുട്ടികൾ ചൈൽഡ് ലൈനിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ മാതാവ് മരിക്കുന്നതു വരെ ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നു. മാതാവിന്റെ മരണ ശേഷം മറ്റാരും നോക്കാനില്ലാത്തതിനാൽ പിതാവ് പെൺകുട്ടിയെ തകഴിയിൽ കന്യാസ്ത്രീകൾ നടത്തുന്ന ഒരു ആശ്രമത്തിൽ ഏൽപ്പിച്ചു. ആൺകുട്ടിയെ കോഴിക്കോട് താമരശേരിയിലുള്ള സഹോദരിയുടെ വീട്ടിലുമാക്കി.
ആശ്രമത്തിൽ വച്ച് പെൺകുട്ടിയാണ് പീഡനകഥ കന്യാസ്ത്രീകളോട് പറഞ്ഞത്. അവർ ഈ വിവരം പിതാവിനെ അറിയിക്കുകയും രണ്ടു പേരെയും കൂട്ടി കോഴിക്കോട് ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു. കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനകഥ പുറത്തു വന്നത്. തന്റെ ദൃശ്യങ്ങൾ സ്റ്റെജി പകർത്തി കമ്പ്യൂട്ടറിൽ ഇട്ടിരുന്നുവെന്നും പിന്നീട് അതിന്റെ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചുവെന്നും ആൺകുട്ടി ചൈൽഡ് ലൈൻ അധികൃതരോട് പറഞ്ഞു. ചൈൽഡ് ലൈനിന്റെ പരാതി പ്രകാരം കഴിഞ്ഞ മാസം 22 ന് താമരശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി കൊടുപ്പിക്കുകയും ചെയ്തു. പീഡനം നടന്നത് അടൂർ സ്റ്റേഷന്റെ പരിധിയിൽ ആയതിനാൽ ഒരാഴ്ച മുമ്പാണ് കേസ് ഇവിടേക്ക് കൈമാറിയത്. വിവരം അറിഞ്ഞ യുവാവ് കോളജിൽ നിന്ന് മുങ്ങി സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇന്നലെ രാത്രിയാണ് അറസ്റ്റുണ്ടായത്. ഇന്ന് കോടതിയിൽ ഹാജരാക്കും.