- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേളകത്ത് ഒരു വയസ്സുള്ള കുഞ്ഞിനേറ്റത് ക്രൂരപീഡനം; മരക്കഷ്ണം കൊണ്ടുള്ള അടിയിൽ കുഞ്ഞിന്റെ തോളെല്ല് പൊട്ടി; ചുണ്ടിലും മുഖത്തും നീരുവന്നു; വീട്ടിൽ അന്വേഷണിച്ചു ചെല്ലുമ്പോൾ കുഞ്ഞിനെ കിടത്തിയത് തറയിൽ; അമ്മൂമ്മയുടെ വെളിപ്പെടുത്തലിൽ പുറത്താകുന്നത് രണ്ടാനച്ഛൻ രതീഷിന്റെ കൊടും ക്രൂരമനസ്സ്
കണ്ണൂർ: കണ്ണൂർ കേളകത്ത് ഒരു വയസ്സുള്ള പെൺകുഞ്ഞിന് ക്രൂരമായ മർദ്ദനം ഏർക്കേണ്ടി വന്ന സംഭവത്തിന്റെ കുടുതൽ വിവരം പുറത്തുവരുമ്പോൾ നടുക്കുന്ന സംഭവങ്ങളാണ്. മരക്കഷ്ണം കൊണ്ട് ക്രൂരമായി പിഞ്ചുകുഞ്ഞിനെ മർദ്ദിച്ചുവെന്ന വിവരമാണ് പുറത്തു വരുന്നത്. കുഞ്ഞിന്റെ അമ്മൂമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യങ്ങൾ നടുക്കുന്നതാണ്. കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോത്താണ് സംഭവം.
വീടിനുള്ളിൽ മൂത്രമൊഴിച്ചതിനാണ് ഒരുവയസുകാരിയെ രണ്ടാനച്ഛൻ വിറകു കൊള്ളികൊണ്ട് അടിച്ച് മാരകമായി പരുക്കേൽപ്പിച്ചതെന്നാണ് ഇവർ വെളിപ്പെടുത്തിയത്. കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചെന്നും ഇവർ പറയുന്നു. മരക്കഷ്ണം എടുത്തരാണ് രണ്ടാനച്ഛൻ രതീഷ് കുഞ്ഞിനെ അടിച്ചത്. അടിയുടെ ശക്തിയിൽ കുഞ്ഞിന്റെ തോളെല്ല് പൊട്ടിയെന്നും ഇവർ പറയുന്നു. കുഞ്ഞിനെ പലപ്പോഴും കിടത്തിയിരുന്ന് തറയിലായിരുന്നു എന്നുമാണ് അമ്മൂമ്മ പറയുന്നത്.
കുഞ്ഞിന്റെ ഇടതു തോളിനു പുറമേ കൈയ്ക്കും പരുക്കുണ്ട്. ചുണ്ടിലും മുഖത്തും നീരുവന്നിട്ടുണ്ട്. പരുക്കേറ്റ കുഞ്ഞിനെ പേരാവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് മുത്തശ്ശി, കുഞ്ഞിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റിട്ട് രണ്ട് ദിവസമായിരുന്നു. മുഖത്തും ശരീരത്തും മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്
സംഭവവത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം രണ്ടാനച്ഛൻ കൊട്ടിയൂർ പാലുകാച്ചി സ്വദേശി രതീഷ് (43) മാതാവ് രമ്യ (24) എന്നിവരെ കേളകം പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. രതീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുമാസം മാത്രമേ ഇവർ വിവാിതരായിട്ടുള്ളത്. ഇതിനിടെയാണ് ഈ ക്രൂര സംഭവം ഉ്ണ്ടായത്.
രണ്ട് ദിവസം ഫോണിൽ ബന്ധപ്പെട്ടിട്ടും കുഞ്ഞിന്റെ വിവരം ലഭിക്കാതെ വന്നപ്പോൾ മുത്തശ്ശി അന്വേഷിച്ചു ചെല്ലുകയായിരുന്നു. അപ്പോഴാണ് പരുക്കേറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. പരുക്ക് ഗുരുതരമല്ലെന്നും കുഞ്ഞ് അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു. കേസിൽ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടു. വിശദമായ അന്വേഷണം നടത്താൻ പൊലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ