- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ രാജ്യങ്ങളുടെ ഫിഫ റാങ്കിങ്ങിൽ ആദ്യ പതിനഞ്ചിനുള്ളിൽ ഇന്ത്യയെ നിലനിർത്തിയത് പരിശീലകന്റെ മിടുക്കെന്ന് വിലയിരുത്തി; ഇന്ത്യൻ ഫുട്ബോട് ടീമിന്റെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ കോച്ചായി തുടരും; എഐഎഫ്എഫ് കരാർ 2019 വരെ പുതുക്കാൻ തീരുമാനം
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോട് ടീമിന്റെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ തുടരും. കോൺസ്റ്റന്റൈനുമായുള്ള കരാർ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പുതുക്കി. 2019വരെയാണ് സ്റ്റീഫന്റെ കാലാവധി പുതുക്കിയിരിക്കുന്നത്. ഇതോടെ 2019ലെ ഏഷ്യ കപ്പിൽ ഇന്ത്യൻ പരിശീലൻ സ്റ്റീഫനായിരിക്കും. എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റിയാണ് കാലാവധി നീട്ടുന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. ബുധനാഴ്ച മുംബൈയിൽ നടന്ന എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ഇന്ത്യക്ക് ഏഷ്യാ കപ്പ് യോഗ്യത നേടിക്കൊടുക്കുയും ഏഷ്യൻ രാജ്യങ്ങളുടെ ഫിഫ റാങ്കിങ്ങിൽ ആദ്യ പതിനഞ്ചിനുള്ളിൽ ഇന്ത്യയെ നിലനിർത്തുകയും ചെയ്തതാണ് സ്റ്റീഫനെ നിലനിർത്താൻ കാരണം. 1996നു ശേഷം ഫിഫ റാങ്കിങ്ങിൽ ഇന്ത്യ മികച്ച നേട്ടത്തിലെത്തിയത് കോൺസ്റ്റന്റൈന്റെ കീഴിലാണ്. 2017 ലെ റാങ്കിങ്ങിൽ 96-ാം സ്ഥാനത്താണ് ഇന്ത്യയെത്തിയത്.
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോട് ടീമിന്റെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ തുടരും. കോൺസ്റ്റന്റൈനുമായുള്ള കരാർ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പുതുക്കി. 2019വരെയാണ് സ്റ്റീഫന്റെ കാലാവധി പുതുക്കിയിരിക്കുന്നത്. ഇതോടെ 2019ലെ ഏഷ്യ കപ്പിൽ ഇന്ത്യൻ പരിശീലൻ സ്റ്റീഫനായിരിക്കും. എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റിയാണ് കാലാവധി നീട്ടുന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്.
ബുധനാഴ്ച മുംബൈയിൽ നടന്ന എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.
ഇന്ത്യക്ക് ഏഷ്യാ കപ്പ് യോഗ്യത നേടിക്കൊടുക്കുയും ഏഷ്യൻ രാജ്യങ്ങളുടെ ഫിഫ റാങ്കിങ്ങിൽ ആദ്യ പതിനഞ്ചിനുള്ളിൽ ഇന്ത്യയെ നിലനിർത്തുകയും ചെയ്തതാണ് സ്റ്റീഫനെ നിലനിർത്താൻ കാരണം. 1996നു ശേഷം ഫിഫ റാങ്കിങ്ങിൽ ഇന്ത്യ മികച്ച നേട്ടത്തിലെത്തിയത് കോൺസ്റ്റന്റൈന്റെ കീഴിലാണ്. 2017 ലെ റാങ്കിങ്ങിൽ 96-ാം സ്ഥാനത്താണ് ഇന്ത്യയെത്തിയത്.
Next Story