മ്പത്തിന്റെ പേരിൽ ലോകം വിഭജിച്ചുപോകുന്നത് മനുഷ്യകുലത്തിന്റെ സർവസാശത്തിന് കാരണമാകുമെന്ന് വിഖ്യാത ശാസ്ത്രജ്ഞർ സ്റ്റീഫൻ ഹോക്കിങ്ങ്. സമ്പത്തിനോടുള്ള മനുഷ്യൻ ആർത്തിയാകും ഈ ലോകത്തിന്റെ നാശത്തിന് കാരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

വ്യക്തികൾ തമ്മിലും രാജ്യങ്ങൾ തമ്മിലുമുള്ള സമ്പത്തിന്റെ അസന്തുലിതാവസ്ഥ അപകകരമായ രീതിയിൽ വർധിച്ചുവരികയാണ്. ഇത് അസൂയയ്ക്കും ഒറ്റപ്പെടലിനും മറ്റ് അസ്വസ്ഥതകൾക്കും കാരണമാകുന്നു. ബ്രിട്ടനിൽ ബ്രെക്‌സിറ്റിന് കാരണമായതുപോലും ഇത്തരം അസന്തുലിതാവസ്ഥയാകുമെന്നും കോംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസർ കൂടിയായ ഹോക്കിങ് പറഞ്ഞു.ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടുപോകുന്നതിനെ എതിർത്തിരുന്നയാളാണ് ഹോക്കിങ്.

സമ്പത്തിനെക്കുറിച്ചുള്ള മനുഷ്യരുടെ കാഴ്ചപ്പാടുകളിൽ വ്യത്യാസം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ഹോക്കിങ് പറയുന്നു. കാലാവസ്ഥാ വ്യതിയാനം, രോഗങ്ങൾ, ഭക്ഷ്യ സംരക്ഷണം, ജനസംഖ്യാ വർധന തുടങ്ങിയ ഭീഷണികളെ ചെറുക്കണമെങ്കിൽ മനുഷ്യർ കൂട്ടായി നിൽക്കേണ്ടതാണ്.

പരസ്പരം സഹായിക്കുകയെന്ന അടിസ്ഥാന മൂല്യത്തിൽനിന്ന് മനുഷ്യർ വ്യതിചലിച്ചുപോവുകയാണ്. സമ്പത്ത് വാരിക്കൂട്ടുകയാണ് വ്യക്തികളുടെയും രാജ്യങ്ങളുടെയും ലക്ഷ്യം. ഇങ്ങനെ മുന്നോട്ടുപോയാൽ മനുഷ്യർ അധികകാലം അതിജീവിക്കുമെന്ന് കരുതാനാവില്ലെന്നും ഹോക്കിങ് പറഞ്ഞു.

മോട്ടോർ ന്യൂറോൺ രോഗത്തിന്റെ പിടിയിലായ ഹോക്കിങ് തമോഗർത്തങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളുടെ പേരിലാണ് ലോകപ്രശസ്തനായത്. ലോകത്ത് ഇന്നുള്ളതിൽ വച്ചേറ്റവും മികച്ച ഊർജതന്ത്രജ്ഞനായും അദ്ദേഹം പരിഗണിക്കപ്പെടുന്നു. ശാസ്ത്രത്തിനൊപ്പം മാനവിക വിഷയങ്ങളിലും ശ്രദ്ധേയമായ നിരീക്ഷണങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.