- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഗ്യമുണ്ടെങ്കിൽ 100 വർഷം കൂടി മനുഷ്യർക്കു ഭൂമിയിൽ കഴിയാനാകൂ; അതുകൊണ്ടു സൗരയൂഥസഞ്ചാരം ആരംഭിക്കണം; മനുഷ്യർ ഭൂമി ഉപേക്ഷിക്കേണ്ടിവരുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല: ഹോക്കിങിന്റെ വാക്കുകളെ ഗൗരവത്തോടെ കണ്ട് ശാസ്ത്ര ലോകം
ലണ്ടൻ: ഭൂമിയിൽ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും അതിജീവനത്തിനു പുതിയ ഭൂമി കണ്ടെത്താതെ വഴിയില്ലെന്നും വിശ്രുത ഭൗതികശാസ്ത്രജ്ഞൻ സ്റ്റിഫൻ ഹോക്കിങ്. ഭാഗ്യമുണ്ടെങ്കിൽ 100 വർഷം കൂടി മനുഷ്യർക്കു ഭൂമിയിൽ കഴിയാനാകുമെന്നാണ് ഹോക്കിങ് പറയുന്നത്. 'നമുക്ക് ഭൂമിയിൽ ഇടമില്ലാതായി വരികയാണ്. പോകാനുള്ളതു മറ്റു ലോകങ്ങളിലെ സ്ഥലങ്ങൾ മാത്രമാണ്. അതുകൊണ്ടു സൗരയൂഥസഞ്ചാരം ആരംഭിക്കണം. മനുഷ്യർ ഭൂമി ഉപേക്ഷിക്കേണ്ടിവരുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല'ഹോക്കിങ് പറഞ്ഞു. ചന്ദ്രനിലും ചൊവ്വയിലും വാസമുറപ്പിക്കുക എന്ന ദൗത്യം മുൻനിർത്തിയുള്ള ഗവേഷണങ്ങൾക്ക് ലോകരാജ്യങ്ങൾ ഒരുമിക്കണമെന്നാണ് ആവശ്യം. നോർവേയിലെ സ്റ്റാർമസിൽ നടത്തിയ പ്രഭാഷണത്തിലാണ് ഹോക്കിങ് ഈ ആഹ്വാനം നടത്തിയത്. 2020നകം ചന്ദ്രനിലേക്കും 2025നകം ചൊവ്വയിലേക്കും ഗവേഷകരെ അയയ്ക്കണം. 30 വർഷത്തിനകം ചന്ദ്രനിൽ താവളം നിർമ്മിക്കാനാകണം. പ്രകാശത്തിന്റെ അഞ്ചിലൊന്നു വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ബഹിരാകാശ പേടകം ഒരുക്കാനും പദ്ധതിയുണ്ടെന്നു ഹോക്കിങ് പറഞ്ഞു. 25 വർഷത്തിനകം രണ്ടാം ഭൂമി
ലണ്ടൻ: ഭൂമിയിൽ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും അതിജീവനത്തിനു പുതിയ ഭൂമി കണ്ടെത്താതെ വഴിയില്ലെന്നും വിശ്രുത ഭൗതികശാസ്ത്രജ്ഞൻ സ്റ്റിഫൻ ഹോക്കിങ്. ഭാഗ്യമുണ്ടെങ്കിൽ 100 വർഷം കൂടി മനുഷ്യർക്കു ഭൂമിയിൽ കഴിയാനാകുമെന്നാണ് ഹോക്കിങ് പറയുന്നത്.
'നമുക്ക് ഭൂമിയിൽ ഇടമില്ലാതായി വരികയാണ്. പോകാനുള്ളതു മറ്റു ലോകങ്ങളിലെ സ്ഥലങ്ങൾ മാത്രമാണ്. അതുകൊണ്ടു സൗരയൂഥസഞ്ചാരം ആരംഭിക്കണം. മനുഷ്യർ ഭൂമി ഉപേക്ഷിക്കേണ്ടിവരുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല'ഹോക്കിങ് പറഞ്ഞു.
ചന്ദ്രനിലും ചൊവ്വയിലും വാസമുറപ്പിക്കുക എന്ന ദൗത്യം മുൻനിർത്തിയുള്ള ഗവേഷണങ്ങൾക്ക് ലോകരാജ്യങ്ങൾ ഒരുമിക്കണമെന്നാണ് ആവശ്യം. നോർവേയിലെ സ്റ്റാർമസിൽ നടത്തിയ പ്രഭാഷണത്തിലാണ് ഹോക്കിങ് ഈ ആഹ്വാനം നടത്തിയത്. 2020നകം ചന്ദ്രനിലേക്കും 2025നകം ചൊവ്വയിലേക്കും ഗവേഷകരെ അയയ്ക്കണം. 30 വർഷത്തിനകം ചന്ദ്രനിൽ താവളം നിർമ്മിക്കാനാകണം.
പ്രകാശത്തിന്റെ അഞ്ചിലൊന്നു വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ബഹിരാകാശ പേടകം ഒരുക്കാനും പദ്ധതിയുണ്ടെന്നു ഹോക്കിങ് പറഞ്ഞു. 25 വർഷത്തിനകം രണ്ടാം ഭൂമിക്കു യോഗ്യമായ പുതിയ ഗ്രഹം സൗരയൂഥങ്ങളിൽ കണ്ടെത്തുകയാണു ലക്ഷ്യം.