പ്പിൾ സ്ഥാപകനും പരേതനുമായ സ്റ്റീവ് ജോബ്‌സ് 100 മില്യൺ ഡോളർ മുടക്കി നിർമ്മിച്ച ആഡംബര യാറ്റിൽ ലോകം ചുറ്റാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ ലൗറെനെ പവെലിനും അവരുടെ കാമുകൻ അഡ്രിയാൻ ഫെന്റിക്കുമാണ്. വാഷിങ്ടൺ ഡിസിയുടെ മുൻ മേയറാണ് അഡ്രിയാൻ. ഇവർക്കൊപ്പം ഈ യാറ്റിൽ ലോകം ചുറ്റാൻ പവെലിന്റെ 19കാരിയായ മകൾ ഈവുമുണ്ട്. മില്യൺ കണക്കിന് ഡോളർ പൊടിച്ച് ഈ ഉല്ലാസനൗക പണിതെങ്കിലും അതൊ രിക്കലും ഉപയോഗിക്കാൻ ജോബ്‌സിന് സാധിച്ചിരുന്നില്ല. വീനസ് എന്ന പേരിലുള്ള ഈ യാറ്റിൽ ഇപ്പോൾ ഇവർ ക്രൊയേഷ്യയിൽ ഹോളിഡേ ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

2008ലായിരുന്നു ഈ ചെറുകപ്പൽ സ്റ്റീവ് ജോബ്‌സ് കമ്മീഷൻ ചെയ്തിരുന്നത്. അദ്ദേഹത്തിന് ആദ്യം കാൻസർ ബാധയുണ്ടായി ഏതാനും വർഷങ്ങൾ തികയുന്നതിന് മുമ്പായിരുന്നു ഇത്. എന്നാൽ കാൻസറിനാൽ തളർന്ന അദ്ദേഹത്തിന് യാറ്റിൽ കയറാൻ സാധിച്ചിരുന്നില്ല. തുടർന്ന് 2012ൽ യാറ്റിന്റെ പണി പൂർണമാകുന്നതിന് മുമ്പ് തന്നെ ജോബ്‌സ് മരിക്കുകയും ചെയ്തിരുന്നു.പ്രശസ്ത ഡിസൈനറായ ഫിലിപ്പ് സ്റ്റാർക്കായിരുന്നു ജോബ്‌സിന്റെ സ്വപ്‌നമായിരുന്ന ഈ ചെറു കപ്പൽ ഡിസൈൻ ചെയ്തിരുന്നത്. യാറ്റിന്റെ സ്ട്രക്ചറൽ ഗ്ലാസുകൾ സ്ഥാപിക്കാൻ ആപ്പിൾ സ്റ്റോറിന്റെ ചീഫ് ഡിസൈനറെയായിരുന്നു ചുമതലപ്പെടുത്തിയത്.

27 ഇഞ്ച് ഇമാക്‌സ് ഉപയോഗിച്ചാണ് യാറ്റിന്റെ ക്യാപ്റ്റൻ ഇത് നിയന്ത്രിക്കുന്നത്. നിരവധി സമ്മറുകൾ തന്റെ സുഹൃത്തും സഹ ബിസിനസുകാരനുമായ ലാറി എല്ലിസന്റെ യാറ്റിൽ ചെലവഴിച്ചതിന് ശേഷമായിരുന്നു ജോബ്‌സിന് സ്വന്തമായൊരു യാറ്റ് നിർമ്മിക്കണമെന്ന ആഗ്രഹം ജനിച്ചത്. നിലവിൽ ജോബ്‌സിന്റെ വിധവം ലൗറെനെ പവെലിനാണ് ഈ ചെറുകപ്പലിന്റെ ഉടമസ്ഥതയെന്നാണ് സൂചന. പാൻക്രിയാസ് കാൻസർ മൂലം 2011 ഒക്ടോബറിലായിരുന്നു സ്റ്റീവ് ജോബ്‌സ് തന്റെ 56ാം വയസിൽ മരിച്ചത്. ഇവർക്ക് മൂന്ന് കുട്ടികളാണുള്ളത്. ഇതിന് പുറമെ ജോബ്‌സിന് മറ്റൊരു ബന്ധത്തിൽ പിറന്ന ലിസ ബ്രെന്നാൻ ജോബ്‌സ് എന്ന മകളുമുണ്ട്.

അഡ്രിയാൻ ഫെന്റിക്ക് 2007നും 2011നും ഇടയിലായിരുന്നു വാഷിങ്ടൺ ഡിസി മേയറായിരുന്നത്. 2013 ജനുവരിയിലായിരുന്നു ഇദ്ദേഹം തന്റെ ഭാര്യ മൈക്കെലയുമായി വേർപിരിഞ്ഞത്. നീണ്ട 15 വർഷത്തെ ദാമ്പത്യത്തിന് ശേഷമായിരുന്നു ഈ വേർപിരിയൽ. ഈ ബന്ധത്തിൽ ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. ആ സമ്മറിലായിരുന്നു പവെലും ഫെന്റിക്കും തമ്മിൽ കാണാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ട്. 2011ൽ ഹൂസ്റ്റൺ എഡ്യുക്കേഷൻ കോൺഫറൻസിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്ന് സൂചനയുണ്ട്. ജോബ്‌സ് മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ മിക്ക സ്വത്തുക്കളും പവെലിന്റെ പേരിലാവുകയായിരുന്നു. ഇതിനെ തുടർന്ന് ലോകത്തിലതെ ഏറ്റവും സമ്പന്നരായ 50 പേരിൽ ഇവർ ഉൾപ്പെടുകയും ചെയ്തിരുന്നു. രണ്ട് പ്രൈവറ്റ് ജെറ്റുകൾ, നാല് റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ, വാട്ട് ഡിസ്‌നി കമ്പനി, ആപ്പിൾ, തുടങ്ങിയവയിൽ ഇവർക്ക് ഓഹരികളുമുണ്ട്.