- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ഇംഗ്ലീഷ് ഫുട്‌ബോൾ ടീം നായകൻ സ്റ്റീവൻ ജറാർഡ് വിരമിച്ചു
ലണ്ടൻ: അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ഇംഗ്ലീഷ് ഫുട്‌ബോൾ ടീം നായകൻ സ്റ്റീവൻ ജറാർഡ് വിരമിച്ചു. അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ചെങ്കിലും ലിവർപൂളിനുവേണ്ടി കളിതുടരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബ്രസീലിൽ നടന്ന ലോകകപ്പ് ഫുട്‌ബോളിൽ ഇംഗ്ലണ്ട് ടീമിനെ നയിച്ചത് ജറാൾഡായിരുന്നു. പക്ഷേ, ജറാൾഡ് നയിച്ച ഇംഗ്ലണ്ട് ആദ്യ റൗണ്ടിൽ തന്ന
ലണ്ടൻ: അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ഇംഗ്ലീഷ് ഫുട്‌ബോൾ ടീം നായകൻ സ്റ്റീവൻ ജറാർഡ് വിരമിച്ചു. അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ചെങ്കിലും ലിവർപൂളിനുവേണ്ടി കളിതുടരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബ്രസീലിൽ നടന്ന ലോകകപ്പ് ഫുട്‌ബോളിൽ ഇംഗ്ലണ്ട് ടീമിനെ നയിച്ചത് ജറാൾഡായിരുന്നു. പക്ഷേ, ജറാൾഡ് നയിച്ച ഇംഗ്ലണ്ട് ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ബ്രസീൽ ലോകകപ്പിൽ വളരെ നേരത്തെ ടീം പുറത്തായതിൽ നിരാശയുണ്ടെന്ന്# അദ്ദേഹം പറഞ്ഞിരുന്നു.
ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷനാണ് ജറാൾഡ് വിരമിക്കുന്ന കാര്യം അറിയിച്ചത്. 2000ൽ വെംബ്ലിയിൽ യുക്രെയിനെതിരേ അരങ്ങേറിയ ജറാർഡ് 114 മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിരുന്നു. ഇംഗ്ലണ്ട് ടീമിനൊപ്പമുള്ള ഓരോ നിമിഷവും ഞാൻ ആസ്വദിച്ചെന്നും ഇത്രയും കാലം തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിഅറിയിക്കുന്നതായും ജറാർഡ് പറഞ്ഞു.
Next Story