കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത്തിന്റെ വനിതാ വിഭാഗമായ സ്ത്രീശക്തി സാൽമിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു. സാൽമിയ ഏരിയ പ്രസിഡന്റ് രമേശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ചന്ദ്രിക പ്രസാദ് (പ്രസിഡന്റ്), ബിനി അനൂപ് (വൈസ് പ്രസിഡന്റ്), ശ്രീകല ദിലീപ് (സെക്രട്ടറി), ചന്ദ്രിക രവികുമാർ (ജോയിന്റ് സെക്രട്ടറി), സുലേഖ അജയ് (ട്രഷറർ), ശ്രീവിദ്യ ദിലീപ് (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി രതി വെങ്കിട്, രാധിക രാജേന്ദ്രൻ, ശ്രീവിദ്യ വേണുഗോപാൽ, ശ്രീലത വിജയൻ, രാജശ്രീ, സുജാത മേനോൻ, ശ്രീല രവിപ്രസാദ്, എന്നിവരേയും തെരഞ്ഞെടുത്തു.