- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
രാജ്യത്ത് മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങൾ വർധിക്കുന്നു; ശിക്ഷാ നടപടികൾ കടുപ്പിക്കാൻ തീരുമാനിച്ച് സിംഗപ്പൂർ
സിംഗപ്പൂർ: മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്നുള്ള അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള ശിക്ഷകൾ കടുപ്പിക്കാൻ സിംഗപ്പൂർ. മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടാൽ നിലവിലുള്ളതിനെക്കാൾ കടുത്ത ശിക്ഷകളായിരിക്കും അനുഭവിക്കേണ്ടിവരിക. വർധിച്ച പിഴ, നീണ്ട കാലത്തേക്ക് അയോഗ്യരാക്കുക, ജയിൽ വാസത്തിന്റെ കാലാവധിയും വർധിപ്പിക്കുക തുടങ്ങിയ കടുത്ത നടപടികളാണ് സ്വീകരിക്കാൻ പോകുന്നതെന്ന് സീനിയർ പാർലമെന്ററി സെക്രട്ടറി ഫോർ ഹോം അഫേഴ്‌സ് ആൻഡ് നാഷണൽ ഡവലപ്‌മെന്റ് സൺ ഷെല്ലിങ് വ്യക്തമാക്കി. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 120ലേറെ അപകടങ്ങളാണ് ഇത്തരത്തിൽ ഉണ്ടായിരിക്കുന്നത്. മുൻവർഷത്തെക്കാൾ 20 ശതമാനം വർധന. അപകടങ്ങളുമായി ബന്ധപ്പെട്ട് 1500ലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഭൂരിഭാഗവും മദ്യപിച്ച് വാഹനമോടിച്ചവരാണെന്നും സൺ ഷെല്ലിങ് ചൂണ്ടിക്കാട്ടി. റെഡ് ലൈറ്റ് മറികടക്കുക, അമിതവേഗം തുടങ്ങിയവയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവർ പൊതുവായി തെറ്റിക്കുന്ന നിയമങ്ങൾ. നിലവിൽ മദ്യപിച
സിംഗപ്പൂർ: മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്നുള്ള അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള ശിക്ഷകൾ കടുപ്പിക്കാൻ സിംഗപ്പൂർ. മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടാൽ നിലവിലുള്ളതിനെക്കാൾ കടുത്ത ശിക്ഷകളായിരിക്കും അനുഭവിക്കേണ്ടിവരിക. വർധിച്ച പിഴ, നീണ്ട കാലത്തേക്ക് അയോഗ്യരാക്കുക, ജയിൽ വാസത്തിന്റെ കാലാവധിയും വർധിപ്പിക്കുക തുടങ്ങിയ കടുത്ത നടപടികളാണ് സ്വീകരിക്കാൻ പോകുന്നതെന്ന് സീനിയർ പാർലമെന്ററി സെക്രട്ടറി ഫോർ ഹോം അഫേഴ്‌സ് ആൻഡ് നാഷണൽ ഡവലപ്‌മെന്റ് സൺ ഷെല്ലിങ് വ്യക്തമാക്കി.
ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 120ലേറെ അപകടങ്ങളാണ് ഇത്തരത്തിൽ ഉണ്ടായിരിക്കുന്നത്. മുൻവർഷത്തെക്കാൾ 20 ശതമാനം വർധന. അപകടങ്ങളുമായി ബന്ധപ്പെട്ട് 1500ലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഭൂരിഭാഗവും മദ്യപിച്ച് വാഹനമോടിച്ചവരാണെന്നും സൺ ഷെല്ലിങ് ചൂണ്ടിക്കാട്ടി. റെഡ് ലൈറ്റ് മറികടക്കുക, അമിതവേഗം തുടങ്ങിയവയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവർ പൊതുവായി തെറ്റിക്കുന്ന നിയമങ്ങൾ.
നിലവിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ഒരു വർഷത്തേക്ക് അയോഗ്യരാക്കുക, 10,000 ഡോളർ വരെ പിഴ, ഒരു വർഷം വരെ ജയിൽ വാസം എന്നതാണ് ശിക്ഷ. എന്നാൽ നിയമം കടുപ്പിക്കുന്നതോടെ ഇതു വർധിക്കും.