ഒക്ലഹോമ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് ലൈംഗികച്ചുവയുള്ള സന്ദേശം അയച്ച സ്റ്റിഗ്ലർ ഹൈസ്‌കൂൾ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ ചെയ്തു ജയിലിലടച്ചു.47 വയസ്സുള്ള വില്യം സെൽഫാണ് ഒക്ടോബർ 15ന് അറസ്റ്റിലായതെന്ന് ഹാസ്‌ക്കൽ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

വിദ്യാർത്ഥിയുടെ ഫോൺ പരിശോധിച്ച പൊലീസ്, അദ്ധ്യാപകൻ വിദ്യാർത്ഥിക്കയച്ച അസഭ്യ ഭാഷയിലുള്ള സന്ദേശങ്ങളും ചിത്രങ്ങളും കണ്ടെത്തിയിരുന്നു.ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതു കുറ്റകരമാണെന്നു കണ്ടെത്തുകയും തുടർന്ന് അദ്ധ്യാപകനെ അറസ്റ്റു ചെയ്യുകയായിരുന്നു.

സോഷ്യൽ മീഡിയായുടെ ഉപയോഗം വർധിച്ചതോടെ സന്ദേശങ്ങൾ അയയ്ക്കുന്നതിന് ശ്രദ്ധക്കാണിക്കാത്തവർക്ക് ഇതൊരു മുന്നറിയിപ്പു കൂടിയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലൈംഗിക ചുവ കലർന്ന സന്ദേശം അയയ്ക്കുന്നത് കുറ്റകരമാണെന്നും, പിടിക്കപ്പെട്ടാൽ ജയിലിൽ കഴിയേണ്ടിവരുമെന്നത്് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു.