- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Tamil Nadu
പാർട്ടി വിരുദ്ധനെന്ന മുദ്രയുമായി മുന്നോട്ട് പോകാനാകില്ല; അച്ചടക്ക ലംഘനം ഒഴിവാക്കാൻ വാർത്താ സമ്മേളനം റദ്ദാക്കിയത് യെച്ചൂരി പറഞ്ഞതിനാൽ; ഇങ്ങനെ അധികകാലം പ്രതിപക്ഷ നേതാവായി തുടരില്ലെന്നും വിഎസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത പാർട്ടി ജനറൽ സെക്രട്ടറിയെന്ന് വിലയിരുത്തുന്ന സീതാറാം യെച്ചൂരിയുടെ അഭിപ്രായം മാനിച്ചാണ് കടുത്ത നടപടികളിൽ നിന്ന് വി എസ് അച്യുതാനന്ദൻ പിന്മാറിയത്. അച്ചടക്ക ലംഘനമാകുന്നതൊന്നും ചെയ്യരുതെന്ന് യെച്ചൂരി വിഎസിനോട് അഭ്യർത്ഥിച്ചു. വാർത്ത സമ്മേളനം നടത്തിയാൽ ചോദ്യങ്ങൾക്ക് നൽകുന്ന ഉത്തരങ്ങൾ ഏതുതരത്തിലും വളച്ചൊടിക
തിരുവനന്തപുരം: അടുത്ത പാർട്ടി ജനറൽ സെക്രട്ടറിയെന്ന് വിലയിരുത്തുന്ന സീതാറാം യെച്ചൂരിയുടെ അഭിപ്രായം മാനിച്ചാണ് കടുത്ത നടപടികളിൽ നിന്ന് വി എസ് അച്യുതാനന്ദൻ പിന്മാറിയത്. അച്ചടക്ക ലംഘനമാകുന്നതൊന്നും ചെയ്യരുതെന്ന് യെച്ചൂരി വിഎസിനോട് അഭ്യർത്ഥിച്ചു. വാർത്ത സമ്മേളനം നടത്തിയാൽ ചോദ്യങ്ങൾക്ക് നൽകുന്ന ഉത്തരങ്ങൾ ഏതുതരത്തിലും വളച്ചൊടിക്കും. അതിനാൽ അതൊഴിവാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. പാർട്ടി കോൺഗ്രസിന് ശേഷമുള്ള കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയും എല്ലാ വിഷയങ്ങളിലും ഗൗരവത്തോടെയുള്ള ചർച്ചകൾ നടത്തും. ടിപി ചന്ദ്രശേഖർ വധമടക്കമുള്ള വിഷയങ്ങളിൽ നീതി ഉറപ്പാക്കുമെന്നും യെച്ചൂരി വിഎസിന് ഉറപ്പ് നൽകിയിട്ടുണ്ട്.
പാർട്ടി വിരുദ്ധനെന്ന മുദ്രയുമായി മുന്നോട്ട് പോകാനാകില്ലെന്നും കേന്ദ്ര നേതാക്കളെ വി എസ് അച്യുതാനന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉടൻ തീരുമാനം വേണമെന്നാണ് വിഎസിന്റെ ആവശ്യം. ഒരു പക്ഷേ കേന്ദ്ര കമ്മറ്റി പരിഗണക്കും വരെ പോളിറ്റ് ബ്യൂറോ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം മരവിപ്പിച്ചേക്കും. ഈ ഉറപ്പും വിഎസിന് കിട്ടിയതായാണ് സൂചന. സംസ്ഥാന സമ്മേളനം കഴിഞ്ഞ് ഡൽഹിയിൽ മടങ്ങിയെത്തിയാൽ ഉടൻ പോളിറ്റ് ബ്യൂറോ യോഗം ചേരുമെന്നാണ് സൂചന. എന്നാൽ കാര്യങ്ങൾ നീണ്ടു പോയാൽ നിലപാട് കടുപ്പിക്കുമെന്ന നിലപാടിലാണ് വി എസ്. പ്രതിപക്ഷ നേതൃസ്ഥാനവും എംഎൽഎ സ്ഥാനും രാജിവയ്ക്കും. പാർട്ടി വിരുദ്ധനെന്ന പരാമർശം നിലവിലുണ്ടെങ്കിൽ പാർട്ടി കോൺഗ്രസിനും വരില്ലെന്ന് വി എസ് വ്യക്തമാക്കി കഴിഞ്ഞു.
അതിന് ശേഷമാണ് പത്രസമ്മേളനത്തിൽ നിന്ന് വാർത്താക്കുറിപ്പിലേക്ക് വി എസ് മാറിയത്. ആലപ്പുഴയിലേക്ക് എത്താൻ കഴിയാത്ത സാഹചര്യം വിശദീകരിച്ചേ മതിയാകൂ എന്ന് വി എസ് യെച്ചൂരിയോട് വ്യക്തമാക്കിയിരുന്നു. കരുതലോടെ വാർത്താ കുറിപ്പ് തയ്യാറാക്കി അത് യെച്ചൂരിയെ വായിച്ച് കേൾപ്പിച്ചുവെന്നാണ് സൂചന. കാരട്ടിന്റേയും ശ്രദ്ധയിൽപ്പെടുത്തി. വൃന്ദാകാരട്ടും പ്രശ്‌നങ്ങളിൽ ഇടപെട്ടു. ബംഗാൾ ഘടകവും ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരും വിഎസിന് വേണ്ടി രംഗത്ത് എത്തിയതും ഗുണകരമായി. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം പ്രകാശ് കാരാട്ട് ഒഴിയുന്നതോടെ കാര്യങ്ങൾ കൂടുതൽ അനുകൂലമാകുമെന്ന് വിഎസിനും അറിയാം. സംസ്ഥാന സമിതിയിലെ ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കുന്നത് തനിക്കാണെന്നും വി എസ് വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കാത്ത ഒരാളെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തുന്നതിലെ സാങ്കേതികത ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യത്തിൽ വിഎസിനെ അനുനയിപ്പിക്കാൻ യെച്ചൂരിക്ക് ആയത്.
ആലപ്പുഴയിലേക്ക് പോകാനുള്ള നിസ്സാഹായവാസ്ഥയെന്ന പരാമർശമാണ് വിഎസിന്റെ പത്രക്കുറിപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. സെക്രട്ടറിയേറ്റിന്റെ പാർട്ടി വിരുദ്ധനെന്ന പ്രമേയത്തെ കുറ്റപ്പെടുത്തി വി എസ് അച്ചടക്ക ലംഘനം ഒഴിവാക്കുന്നു. പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിൽ പൂർണ്ണ വിശ്വാസവും പ്രകടിപ്പിക്കുന്നു. സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ എനിക്കെതിരെ ചേർത്തിരുന്ന വാസ്തവ വിരുദ്ധമായ പരാമർശങ്ങളിൽ ചിലത് ഒഴിവാക്കിയതായി ഞാൻ മനസിലാക്കുന്നു. അത്രത്തോളം നല്ലത്. പിബി പരിശോധനയ്ക്കു ശേഷം ബാക്കി ഭാഗങ്ങളും ഒഴിവാക്കപ്പെടുമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും വി എസ് പറയുമ്പോഴാണ് യെച്ചൂരിയുമായുള്ള ഒത്തുതീർപ്പ് വ്യക്തമാകുന്നത്. എന്തുകൊണ്ട് ആലപ്പുഴയിൽ എത്താൻ കഴിയുന്നില്ലെ ജനറൽ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. ഭാവിയിലെ അച്ചടക്ക നടപടി സാധ്യതകൾ വി എസ് ഒഴിവാക്കുകയാണ് ഇവിടെ.
യെച്ചൂരിയുടേയും വൃന്ദയുടേയും ഇടപെടലുകൾ തന്നെയാണ് പ്രവർത്തന റിപ്പോർട്ടിലെ ഭാഗങ്ങൾ മരവിപ്പിക്കാൻ കാരണം. സമ്പൂർണ്ണ പോളിറ്റ് ബ്യൂറോയിൽ യെച്ചൂരിക്ക് വ്യക്തമായ മുൻതൂക്കമുണ്ടാകും. അതുകൊണ്ട് തന്നെ പിബി ചർച്ചയിൽ കാര്യങ്ങൾ അനുകൂലമാകും. സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് വിഎസിനെതിരെ പ്രമേയം പാസാക്കി പിണറായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതിലെ അച്ചടക്ക ലംഘനവും ഉയർത്തും. പിണറായി മാറി കോടിയേരി ബാലകൃഷ്ണൻ വരുമ്പോൾ സംസ്ഥാന നേതൃത്വത്തിൽ പോലും കാര്യങ്ങൾ മാറി മറിയും. ഇതെല്ലാം മനസ്സിലാക്കിയാണ് കേന്ദ്ര നേതൃത്വവുമായി ഒത്തുതീർപ്പിന് വി എസ് തയ്യാറാകുന്നത്.
ഇനി പാർട്ടി കോൺഗ്രസിന് ശേഷം സംസ്ഥാന സമിതിയുടെ കാര്യമായ യോഗം ചേരൂ. അതിന് മുമ്പ് സംസ്ഥാന സമിതിയിൽ വി എസ് മടങ്ങിയെത്തും. ഇനി സംസ്ഥാന സമിതി അതിന് മുമ്പ് ചേർന്നാലും കേന്ദ്ര കമ്മറ്റി അംഗമെന്ന നിലയിൽ വിഎസിന് ഈ യോഗത്തിലും പങ്കെടുക്കാം.