- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര ബജറ്റ്; കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായ സെക്ടറുകൾക്ക് ആനുകൂല്യം പ്രഖ്യാപിച്ചേക്കുമെന്ന് പ്രതീക്ഷ; ഓഹരി വിപണിയിൽ മുന്നേറ്റം: സെൻസെക്സ് 388 പോയന്റ് ഉയർന്നു
മുംബൈ: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് ഓഹരി നിക്ഷേപകർ. ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങുംമുമ്പെ ഓഹരി വിപണിയിൽ മുന്നേറ്റം. തുടർച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവിലാണ് വിപണിയിൽനേട്ടം.
സെൻസെക്സ് 388 പോയന്റ് ഉയർന്ന് 46674ലിലും നിഫ്റ്റി 101 പോയന്റ് നേട്ടത്തിൽ 13,736ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 347 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല.
ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ കമ്പനി, ഐസിഐസിഐ ബാങ്ക്, ഐഒസി, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ഗെയിൽ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്‌ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ലൈഫ്, ടിസിഎസ്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് പ്രതിസന്ധിയിലായ വിവിധ സെക്ടറുകൾക്ക് ആനുകൂല്യം പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
മറുനാടന് മലയാളി ബ്യൂറോ