- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ഓഹരി വിപണിയിൽ അഞ്ചാം ദിവസവും നേട്ടം: റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താത് മുതലാക്കാൻ നിക്ഷേപകർ; സെൻസെക്സ് ക്ലോസ്ചെയ്തത് 117 പോയന്റ് ഉയർന്ന് 50,731ൽ
മുംബൈ: കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് അഞ്ചാം ദിവസവും ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു. റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താതിരുന്നതും ഡിസംബർ പാദത്തിലെ എസ്‌ബിഐയുടെ മികച്ച പ്രവർത്തനഫലവും നിക്ഷേപകർ വിശ്വാസത്തിലെടുത്തതോടെ ഓഹരി വിപണി ആഘോഷമാക്കി.
ലാഭമെടുപ്പിൽ സൂചികകളിൽ കനത്ത ചാഞ്ചാട്ടമുണ്ടായെങ്കിലും വിപണി പിടിച്ചുനിന്നു. തുടർച്ചയായി അഞ്ചാമത്തെ ദിവസവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ സെൻസെക്സ് 51,000കടന്നു. നിഫ്റ്റി 15,000വും. ഒടുവിൽ 117.34 പോയന്റ് നേട്ടത്തിൽ 50,731.63ലാണ് സെൻസെക്സ് ക്ലോസ്ചെയ്തത്. നിഫ്റ്റി 28.60 പോയന്റ് ഉയർന്ന് 14,924.30ലിലുമെത്തി.
നിഫ്റ്റി പൊതുമേഖല സൂചിക 3.6ശതമാനം ഉയർന്നു. ഫാർമ ഒരുശതമാനവും നേട്ടമുണ്ടാക്കി. വാഹനം, അടിസ്ഥാന സൗകര്യവികസനം, ഐടി എന്നീ സൂചികകൾ വില്പന സമ്മർദംനേരിട്ടു.
ബിഎസ്ഇയിലെ 1281 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1637 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികൾക്ക് മാറ്റമില്ല. എസ്‌ബിഐ, ടാറ്റ സ്റ്റീൽ, ഡിവീസ് ലാബ്, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
ന്യൂസ് ഡെസ്ക്