- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
യൂറോപ്പിലെ കോവിഡ് വ്യാപന ഭീതിയുടെ പ്രതിഫലനം ഇന്ത്യൻ ഓഹരി വിപണിയിലും; എല്ലാ സെക്ടറുകളിലെ ഓഹരികളും കനത്ത വില്പന സമ്മർദത്തിൽ; സെൻസെക്സ് 1000 പോയന്റിലേറെ തകർന്നു: നിഫ്റ്റി 17,500ന് താഴെയെത്തി; പേടിഎം നിക്ഷേപകർക്ക് കനത്ത തിരിച്ചടി
മുംബൈ: യൂറോപ്പടക്കം വീണ്ടും കോവിഡ് വ്യാപന ഭീതിയിലായതോടെ ആഗോളതലത്തിൽ ഓഹരി വിപണിയിൽ കടുത്ത പ്രതിസന്ധി.ആഗോള വിപണികളിലെ ദുർബല സാഹചര്യമാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. എല്ലാ സെക്ടറുകളിലെ ഓഹരികളും കനത്ത വില്പന സമ്മർദംനേരിട്ടു.
വില്പന സമ്മർദം ഏറിയതോടെ ഓഹരി സൂചികകളിൽ വൻ തകർച്ച നേരിട്ടു. ഉച്ചയോടെ സെൻസെക്സിന് 1000ലേറെ പോയന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 17,500ന് താഴെയെത്തി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി നാലുശതമാനം ഇടിവ് നേരിട്ടു. സൗദി ആരാംകോയുമായുള്ള 15 ബില്യൺ ഡോളറിന്റെ ഓഹരി വില്പനയുമായി ബന്ധപ്പെട്ട് പുനർമൂല്യനിർണയം നടത്താൻ തീരുമാനിച്ചതാണ് ഓഹരിയെ ബാധിച്ചത്.
Sensex slumps over 1000 points, Nifty breaches 17,500. Key updates https://t.co/jSZ3ylz5zT pic.twitter.com/MVGJ9vECVo
- Mint (@livemint) November 22, 2021
രണ്ടാമത്തെ ദിവസവും പേടിഎമ്മിന്റെ ഓഹരി നഷ്ടംനേരിട്ടു. തിങ്കളാഴ്ച 17ശതമാനത്തോളമാണ് ഇടിഞ്ഞത്. മൊത്തവ്യാപാരമൂല്യം 832 ബില്യണായി ഉയർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും കമ്പനിക്ക് നേട്ടമാക്കാനായില്ല.
പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്യൂണിക്കേഷൻസിന്റെ ഓഹരി വില രണ്ടാംദിവസവും ഇടിവുനേരിട്ടു. ഇതോടെ വിപണിമൂല്യത്തിൽ 50,000 കോടിയിലേറെയാണ് നഷ്ടമായത്. നിക്ഷേപകർക്കുണ്ടായ നഷ്ടമാകട്ടെ 40ശതമാനത്തിലേറെയും.
ബിഎസ്ഇയിൽ ഉച്ചയോടെ ഓഹരി വില 264 രൂപ താഴ്ന്ന് (17ശതമാനം) 1,299 നിലവാരത്തിലെത്തി. നവംബർ 18ന് ഒമ്പതുശതമാനം കിഴിവിൽ ലിസ്റ്റ് ചെയ്ത ഓഹരി 27ശതമാനം നഷ്ടത്തിലാണ് അന്ന് ക്ലോസ് ചെയ്തത്.
കമ്പനിയുടെ വ്യാപാര മോഡലിലെ അനിശ്ചിതത്വവും നഷ്ടത്തിലുള്ള കമ്പനിയുടെ ലാഭസാധ്യതയെ അത് ബാധിക്കുമെന്നുമുള്ള വിലയിരുത്തലും ഓഹരിയിൽ പ്രതിഫലിച്ചു.
ബ്രോക്കിങ് സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചതോടെ നിക്ഷേപകരെ സമ്മർദത്തിലാക്കി. കമ്പനിക്ക് ദിശാബോധമില്ലെന്ന മക്വാറിയുടെ വിലയിരുത്തൽ ഓഹരിയെ ബാധിച്ചു. 1,200 രൂപയാണ് ബ്രോക്കിങ് സ്ഥാപനം ലക്ഷ്യവില നിശ്ചയിച്ചിട്ടുള്ളത്.
ഒന്നിലധികം ബിസിനസുകളിൽ ഒരേസമയം ഇടപെടുന്നത് വാലറ്റ് ഒഴികെയുള്ള വിഭാഗങ്ങളിൽ മുൻനിരയിലെത്തുന്നതിന് കമ്പനിക്ക് തടസ്സമുണ്ടാക്കും. വളർച്ചാസാധ്യതയെ അത് ബാധിക്കും. വിതരണ കമ്പനിയെന്നനിലയിൽ മികച്ച ആദായംനേടാൻ കമ്പനിക്കാവില്ലെന്നുമാണ് മക്വാറിയുടെ വിലയിരുത്തൽ. ഓഹരിയൊന്നിന് 2,150 രൂപ നിരക്കിലായിരുന്നു ഐപിഒ വില. 9.3ശതമാനം കിഴിവിൽ 1,950 രൂപയിലാണ് വിപണിയിൽ ലിസ്റ്റ്ചെയ്തത്.
ആഗോളതലത്തിലെ പണപ്പെരുപ്പ ഭീഷണി വരുംദിവസങ്ങളിലും വിപണികളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 2022ന്റെ രണ്ടാം പാദത്തിൽ യുഎസ് ഫെഡ് റസർവ് നിരക്ക് ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകളും വിപണിയിൽ പ്രതിഫലിച്ചേക്കാം.
ന്യൂസ് ഡെസ്ക്