കുടവയർ കുറയ്ക്കാനായി കടുത്ത ഭക്ഷണക്രമവും വ്യായാമവുമായി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഭക്ഷണം കഴിച്ചും വയറുകുറയ്ക്കാമെന്ന് ഗവേഷകർ പറയുന്നു. കണ്ടതെല്ലാം വാരിവലിച്ചുതിന്നാതെ, അവർ ഉപദേശിക്കുന്ന തരം ഭക്ഷണം കഴിക്കണമെന്നുമാത്രം. ശരീരത്തിന് അനുസരിച്ച് ഓരോരുത്തർക്കും കഴിക്കേണ്ട ഭക്ഷങ്ങളെക്കുറിച്ച് ഒരു ന്യൂട്രീഷ്യനിൽനിന്ന് ഉപദേശം തേടാവുന്നതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ദിവസവും ബ്രെഡ് കഴിക്കുന്നത് ഭക്ഷണക്രമം നിയന്ത്രിക്കുന്നതിന് നല്ലതാണെന്ന് ഡയറ്റീഷ്യന്മാർ പറയുന്നു. കൂടുതൽ ഫൈബറടങ്ങിയ സിങ്കിന്റെ അംശം കൂടുതലുള്ള ബ്രെഡിൽനിന്ന് കാർബോ ഹൈഡ്രേറ്റുകൾ മെല്ലെ മാത്രമേ വിഘടിക്കൂ. രക്തത്തിലേക്ക് പെട്ടെന്ന് കടന്നുചെന്ന് പഞ്ചസാരയുടെ അളവ് കൂട്ടാൻ ഇതിടയാക്കില്ല.

ലെഗുമെസ് ഇത്തരത്തിലുള്ള മറ്റൊരു ഭക്ഷണ പദാർഥമാണ്. അമിലോസ് എന്ന സ്റ്റാർച്ച് അടങ്ങിയ ഭക്ഷണം വയറിന് നല്ലതാണ്. ഫൈബറിനെപ്പോലെ പ്രവർത്തിച്ച് ദഹനം അനായാസമാക്കാനും ഇത് സഹായിക്കും. ഗ്ലോബ് ആർട്ടിക്കോക്‌സും ദഹനത്തെ സഹായിച്ച് കുടവയർ കുറയ്ക്കാൻ സഹായിക്കും.

നിർജലീകരണം തടയുന്നതിൽ നിർണായക പങ്ക് വഹിക്കാൻ തണ്ണിമത്തനുസാധിക്കും. ഒട്ടേറെ ആന്റി ഓക്‌സിഡന്റ് ന്യൂട്രിയന്റ്‌സും ഇതിലടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിന്റെ സാന്നിധ്യവും ഇതിനെ സമ്പുഷ്ടമാക്കുന്നു. ശരീരത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകൾ അടങ്ങിയിട്ടുള്ള മിസോ സൂപ്പ് കഴിക്കുന്നതും കുടവയർ നിയന്ത്രിക്കാൻ നല്ലതാണെന്ന് ഡയറ്റീഷ്യന്മാർ പറയുന്നു. പാസ്ചറൈസ് ചെയ്യാത്ത മിസോ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലതെന്നും അവർ ഉപദേശിക്കുന്നു.