വാഷിങ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്ന് മുൻ നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസാണ്. ട്രംപുമായുള്ള അവിഹിത ബന്ധത്തിന്റെ അവർ പറഞ്ഞ കഥകൾ ഒരു മണിക്കൂർ നീളുന്ന ടെലിവിഷൻ അഭിമുഖങ്ങളിലെ പ്രേക്ഷകരുടെ കാര്യത്തിൽ പത്തു വർഷത്തെ റെക്കോഡാണ് തകർത്തത്. സിബിഎസിന് ദാനിയേൽ നൽകിയ അഭിമുഖം കണ്ടത് 22 ദശലക്ഷം പേരായിരുന്നു. 2016 ൽ 20 ദശലക്ഷം പേർ കണ്ട് ട്രംപ് കൊടുത്ത അഭിമുഖത്തെയും കടത്തിവെട്ടി.

2008 മുതലുള്ള കാലയളവ് എടുത്താൽ ഏറ്റവും കൂടുതൽ റേറ്റിങ് കിട്ടിയ അഭിമുഖമാണ് നീലച്ചിത്ര നടിയുടേത്. 2008 നവംബർ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ബാരക് ഒബാമയേയും മിഷേലയേയും സ്റ്റീവ് ക്രോഫ്റ്റ് നടത്തിയ അഭിമുഖമാണ് ഏറ്റവും കൂടുതൽ ആൾക്കാർ കണ്ടത്. 24.5 ദശലക്ഷം പേരായിരുന്നു കണ്ടത്. 2006 ൽ പ്രസിഡന്റുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുകൾ ഉണ്ടായ ആൻഡേഴ്സൺ കൂപ്പറുടെ ഡാനിയേൽസുമായുള്ള വെളിപ്പെടുത്തൽ വൻ മുന്നേറ്റമാണ് നടത്തിയത്. അതേസമയം ട്വിറ്ററിൽ സജീവമായ ട്രംപ് ഇതുവരെ ദാനിയേലിന്റെ ആരോപണങ്ങളെ ട്വിറ്ററിലൂടെ പോലും എതിർത്തിട്ടില്ല. പകരം ഒട്ടും കൃത്യത ഇല്ലാത്ത വ്യാജവാർത്തകൾ എന്ന് മാത്രമാണ് ട്രംപിന്റെ പ്രതികരണം.

അതേസമയം ഊഹാപോഹങ്ങളും ചൂടൻ കെട്ടുകഥകളും ഉപയോഗിച്ച് മാധ്യമങ്ങൾ രസിക്കുകയാണ്. എന്നാൽ ഇത്തരം വാർത്തകളിൽ ഒരു കൊച്ചുകുട്ടി കൂടിയുണ്ടെന്നും അവനെ കഥകളിൽ നിന്നും മാറ്റി നിർത്തണമെന്ന് മെലാനിയയുടെ കമ്യൂണിക്കേഷൻ ഡയറക്ടർ സ്റ്റെഫാനി ഗ്രിഷാം പ്രതികരിച്ചിട്ടുണ്ട്. തന്നെ മകൾ ഇവാൻകാട്രംപിനെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞ ശേഷമായിരുന്നു ട്രംപ് താനുമായി ലൈംഗികത പങ്കിട്ടതെന്നായിരുന്നു ദാനിയേലിന്റെ വെളിപ്പെടുത്തൽ. അന്ന് ദാനിയേൽ 27 കാരിയും ട്രംപ് 60 കാരനുമായിരുന്നു. മെലാനിയാ ട്രംപിനെ വിവാഹം കഴിക്കുകയും ബാരൻ ട്രംപ് ഉണ്ടാകുകയും ചെയ്തിരുന്നു. ഭാര്യ മെലാനിയയെക്കുറിച്ച് ചോദിച്ചപ്പോൾ അക്കാര്യത്തിൽ പേടിക്കേണ്ടെന്നും താനും ഭാര്യയും വെവ്വേറെ മുറികളിലാണ് കിടക്കുന്നതെന്നുമായിരുന്നു ട്രംപിന്റെ മറുപടി.