- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നല്കുന്നത് നിർത്തിവയ്ക്കാൻ സാധ്യത; 20ാം നമ്പർ വിസക്കാരൊഴിച്ചുള്ള പ്രവാസികൾക്ക് പുതുതായി ലൈസൻസ് അനുവദിക്കുന്നത് നിർത്തിവയ്ക്കണമെന്ന് പാർലമെന്റിൽ കരട് പ്രമേയം
കുവൈത്ത് സിറ്റി: വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നല്കുന്നത് നിർത്തിവയ്ക്കാൻ സാധ്യത. വിദേശികൾക്ക് രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് അവസാനിപ്പിക്ക ണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ കരട് പ്രമേയം വന്നതോടെയാണ് ആശങ്ക ശക്തമായിരിക്കുകയാണ്. റോഡ് ഉപയോഗിക്കുന്നതിന് വിദേശികൾക്ക് ഫീസ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കരട് പ്രമേയം കൊണ്ടുവന്ന എംപി സഫാ അൽ ഹാഷിംതന്നെയാണ് ഈ നിർദേശവും മുന്നോട്ടുവെച്ചത്. 20ാം നമ്പർ വിസക്കാരൊഴിച്ച് എല്ലാ വിദേശികൾക്കും പുതുതായി ൈഡ്രവിങ് ലൈസൻസ് അനുവദിക്കുന്നത് ഒരു വർഷത്തേക്ക് നിർത്തിവെക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇതിനിടയിൽ സമയം കണ്ടെത്തണമെന്നും നടന്നു കൊണ്ടിരിക്കുന്ന വൻകിട റോഡ് വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ ഇക്കാര്യത്തിൽ പുനഃപരിശോധന നടത്താവുന്നതാണ്. വിദേശികളുടെ ലൈസൻസിനെ തൊഴിൽ പെർമിറ്റുമായി ബന്ധിപ്പിക്കണമെന്നാണ് മറ്റൊരാവശ്യം. വ്യാജ ലൈസൻസിന്റെ വ്യാപനം തടയാൻ ഇതുവഴി സാധിക്കും. തൊഴിൽ പെർമിറ്റിന്റെ കാലാവധി തീരുന്നതോടെ ലൈസൻസിന്റ
കുവൈത്ത് സിറ്റി: വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നല്കുന്നത് നിർത്തിവയ്ക്കാൻ സാധ്യത. വിദേശികൾക്ക് രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് അവസാനിപ്പിക്ക ണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ കരട് പ്രമേയം വന്നതോടെയാണ് ആശങ്ക ശക്തമായിരിക്കുകയാണ്. റോഡ് ഉപയോഗിക്കുന്നതിന് വിദേശികൾക്ക് ഫീസ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കരട് പ്രമേയം കൊണ്ടുവന്ന എംപി സഫാ അൽ ഹാഷിംതന്നെയാണ് ഈ നിർദേശവും മുന്നോട്ടുവെച്ചത്.
20ാം നമ്പർ വിസക്കാരൊഴിച്ച് എല്ലാ വിദേശികൾക്കും പുതുതായി ൈഡ്രവിങ് ലൈസൻസ് അനുവദിക്കുന്നത് ഒരു വർഷത്തേക്ക് നിർത്തിവെക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇതിനിടയിൽ സമയം കണ്ടെത്തണമെന്നും നടന്നു കൊണ്ടിരിക്കുന്ന വൻകിട റോഡ് വികസന പദ്ധതികൾ
പൂർത്തിയാകുന്നതോടെ ഇക്കാര്യത്തിൽ പുനഃപരിശോധന നടത്താവുന്നതാണ്.
വിദേശികളുടെ ലൈസൻസിനെ തൊഴിൽ പെർമിറ്റുമായി ബന്ധിപ്പിക്കണമെന്നാണ് മറ്റൊരാവശ്യം. വ്യാജ ലൈസൻസിന്റെ വ്യാപനം തടയാൻ ഇതുവഴി സാധിക്കും. തൊഴിൽ പെർമിറ്റിന്റെ കാലാവധി തീരുന്നതോടെ ലൈസൻസിന്റെ കാലപരിധിയും അവസാ
നിക്കുമെന്നതായിരിക്കും ഇതിന്റെ ഫലം. സ്വന്തം നാട്ടിൽ ൈഡ്രവിങ് ലൈസൻസ് ഉള്ളവരെ മാത്രമേ ഇവിടെ ലൈസൻസിന് പരിഗണിക്കാവൂ എന്നും പ്രമേയത്തിലുണ്ട്.
കുവൈത്ത് ൈഡ്രവിങ് ലൈസൻസില്ലാത്ത വിദേശികൾക്ക് വാഹനങ്ങളുടെ ഉടമാവകാശം നൽകാതിരിക്കുക, ഒന്നിൽ കൂടുതൽ വാഹനമുള്ള വിദേശികളുടെ ലൈസൻസ് മരവിപ്പിക്കുക എന്നീ നിർദേശങ്ങളും എംപി പ്രമേയത്തിലൂടെ മുന്നോട്ടുവെച്ചിട്ടുണ്ട്.
സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ വർഷവും നിശ്ചിത എണ്ണം വിദേശികളെ നാടുകടത്തണമെന്നും റോഡ് ഉപയോഗിക്കുന്നതിന് വിദേശികളിൽനിന്ന് നികുതി
വസൂലാക്കണമെന്നും ഇവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.