ക്രൂഡ് ഓയിൽ വിലയിടിവ് കാരണമുണ്ടായ പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങളിൽ ഒരു പാട് ആളുകൾക്ക് ജോലി നഷ്ടമാകുന്നുണ്ട്. സുഹൃത്തുക്കളായ പല ആളുകളുടെയും ജോലി നഷ്ടമായിട്ടുണ്ട്. പലരും നല്ല ടെൻഷനിലാണ്. എന്നാൽ എനിക്ക് പറയാനുള്ളത് ഗൾഫ് രാജ്യങ്ങളിൽ ജോലി നഷ്ടമായതിന്റെ പേരിൽ ടെൻഷൻ അടിക്കേണ്ട ഒരു കാര്യവുമില്ല. നിങ്ങളിൽ പലരും, പ്രത്യേകിച്ച് സൗദിയിലും കുവൈറ്റിലുമൊക്കെ ഉള്ളവർ കുറേ നാളുകളായി ഒരേ കമ്പനിയിൽ തന്നെയാണ് ജോലി ചെയുന്നത്. അടുത്ത കാലത്തായി ജോലിക്കായി ഇന്റർവ്യൂകൾ ഒന്നും അറ്റൻഡ് ചെയ്തട്ടില്ല. അതുകൊണ്ടുള്ള ടെൻഷനാണ് ഇപ്പോൾ നിങ്ങൾക്ക്.

എന്റെ കാര്യം പറഞ്ഞാൽ കഴിഞ്ഞ പത്ത് വർഷത്തെ ഗൾഫ് ജീവിതത്തിൽ മൂന്നാമത്തെ രാജ്യവും, അഞ്ചാമത്തെ കമ്പനിയുമാണിത്. ഇന്റർവ്യൂകളാണെങ്കിൽ എണ്ണമില്ലാത്ത അത്രയും അറ്റൻഡ് ചെയ്തിട്ടുണ്ട്. 2006 ൽ ആദ്യമായി ദുബായിലേക്ക് വിസിറ്റിങ് വിസയിൽ വരുമ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാം എന്നത് മാത്രമായിരുന്നു കൈമുതൽ. ഈ 2016 ൽ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ എന്റെ സംശയം അന്ന് ഞാൻ സംസാരിചിരുന്നത് ഇംഗ്ലീഷ് തന്നെ ആയിരുന്നൊ എന്നാണ് (അത്രക്ക് മോശം ലാംഗ്വേജ് ആയിരുന്നു).

ഇന്റർവ്യൂ ചെയ്ത ആൾ എന്തൊക്കെയൊ ചോദിചു, ഞാൻ എന്തൊക്കെയൊ പറഞ്ഞ് ഒപ്പിച്ചു. പതിയെ പതിയെ ഇന്റർവ്യൂ അറ്റൻഡ് ചെയാനുള്ള പേടി മാറി. ഇപ്പൊ ഇന്റർവ്യൂ എന്നാൽ ചോദ്യ ഉത്തരം എന്നതിൽ നിന്ന് സൗഹൃദ സംഭാഷണം എന്ന രീതിയിലേക്ക് മാറിയട്ടുണ്ട്. അവസാനം പങ്കെടുത്ത ഇന്റർവ്യൂ ഒരു ജോർദാനിയുമായായിരുന്നു. സംസാരം തുടങ്ങി അൽപ സമയം കഴിഞ്ഞപ്പോൾ ഞാൻ അങ്ങോട് ചോദിച്ചു ആളുടെ സ്വന്തം രാജ്യം ഏതാന്ന്. ജോർദ്ദാൻ ആണെന്ന് പറഞ്ഞപ്പോൾ 'യോർദ്ദാൻ നദി അനുഗ്രഹിച പുണ്യഭൂമിയിലാണൊ എന്ന് 'അൽഭുതത്തോടെ ചോദിച്ചു. അവിടന്ന് ജോർദ്ദാനിലെ ഇപ്പോഴത്തെ രാഷ്ട്രീയം മുതൽ മിഡിൽ ഈസ്റ്റിന്റെ ഭാവി വരെ ഞങ്ങൾ പരസ്പരം സംസാരിച്ചു. ഒരു മണിക്കൂറോളം നീളുന്ന ഒരു സൗഹൃദ സംഭാഷണമായി മാറി ഇന്റർവ്യൂ.

എന്തോ നല്ല ഭാഗ്യത്തിന് കഴിഞ്ഞ 4 വർഷമായി പങ്കെടുത്ത എല്ലാ ഇന്റർവ്യൂവിലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഞാനായി ഒഴിവാക്കിയ ജോലികളെ ഉള്ളു.

അപ്പൊ പറഞ്ഞു വന്നത് ഇതാണ്, ആരും ജനിക്കുമ്പോഴെ ഒന്നും പഠിചട്ട് വരുന്നതല്ല. അനുഭവങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്. അല്ലെങ്കിൽ 'അനുഭവങ്ങളിൽ നിന്ന് നമ്മൾ പഠിക്കണം' എന്ന് പറയാം. ഗൾഫിൽ ജോലി നഷ്ടപെടുന്നു എന്ന വേവലാതിയെ വേണ്ട. ഒന്നല്ലെങ്കിൽ മറ്റൊന്ന് നിങ്ങൾക്ക് ഉറപ്പാണ്. ഇന്നത്തെ കാലത്ത് ജോലി അറിയിപ്പുകൾ മുഴുവൻ വെബ്‌സൈറ്റുകൾ വഴിയാണു. അതുകൊണ്ട് തന്നെ സൗദിയിൽ ജോലി പോയവനു ദുബായിലൊ, ദുബായിൽ ജോലി പോയവന് ഒമാനിലൊ ഒക്കെയായി ജോലി ഉറപ്പാണു. ശ്രമിച്ചാൽ മതി, കണ്ടെത്താം.

10 ഡോളർ പോലും ഉൽപാദന ചെലവ് വരാത്ത ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ ഇന്നത്തെ വില 40 ഡോളറാണ്. അതായത് മൂന്നിരട്ടി ലാഭത്തിനാണ് ഇപ്പോഴും ഓയിൽ വിൽപന. എന്നാൽ പത്തിരട്ടി ലാഭത്തിന് വിറ്റിരുന്ന ഓയിൽ വില മൂന്നിരട്ടിയിലേക്ക് കുറഞ്ഞതിന്റെ താൽകാലിക പ്രതിസന്ധി മാത്രമാണിപ്പോൾ ഉള്ളത്. ആ സാഹചര്യവുമായി ഇവർ പൊരുത്തപെടുന്നത് വരെയുള്ള താൽക്കാലിക പ്രതിസന്ധിയാണിത്. പൊരുത്തപ്പെട്ട് കഴിഞ്ഞാൽ പിന്നെ വീണ്ടും ഇക്കണോമി സ്റ്റേബിൾ ആകും. അത് വരെ താൽകാലിക ലവണങ്ങളിൽ പിടിച്ചു നിൽക്കണം. അതാണ് ഇപ്പോൾ വേണ്ടത്. ഗൾഫിൽ ഏതെങ്കിലും രാജ്യത്ത് ഏതെങ്കിലും മേഖലയിൽ 2 വർഷം എങ്കിലും കുറഞ്ഞ പ്രവൃത്തി പരിചയം ഉള്ള ഒരാളും ജോലി നഷ്ടമായതിന്റെ പേരിൽ ടെൻഷൻ അടിക്കരുത്.

അടുത്തിടെ ജോലി നഷമായവരെ കുറിച് മാത്രമല്ല, ജോലി പുതുതായി കിട്ടിയവരെയും എനിക്കറിയാം. അതായത് ഒരു സ്ഥലത്ത് ജോലി നഷ്ടം ഉണ്ടെങ്കിൽ മറ്റൊരു സ്ഥലത്ത് പുതിയ ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയപെടുന്നുണ്ട്.

ഞാൻ തന്നെ 2008ലെ ലോക സാമ്പത്തിക പ്രതിസന്ധി നേരിട്ട് കണ്ട് അനുഭവിച്ച ആളെന്ന നിലയിൽ പറയാം അന്ന് ലോകമാകെ ആയിരുന്നെങ്കിൽ, ഇന്ന് സാമ്പത്തിക പ്രതിസന്ധി ഗൾഫ് രാജ്യങ്ങളിൽ മാത്രമാണു. അന്നുമുതൽ തന്നെ ഞാൻ എന്റെ മനസിനെ പരുവപ്പെടുത്തികഴിഞ്ഞു. ഏത് സമയവും നഷ്ടമാകാനുള്ളതാണു ഇവിടത്തെ ജോലി എന്ന്. അതുകൊണ്ട് തന്നെ ഇതുപോലെ പ്രതിസന്ധികൾ പൊതുവെ എന്നെ ബാധിക്കാതെ ആയി. ഒന്ന് പോയാൽ മറ്റൊന്ന്. തേടി വരുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. കിട്ടുന്ന ശമ്പളത്തിന് മാത്രം ജോലി ചെയുക. ജോലി തരുന്നവനോട് ഒരിക്കലും കടപ്പാട് പാടില്ല. നമ്മൾ ചെയുന്ന ജോലി മോശമാണെങ്കിൽ ഒരു മുതലാളിയും ഈ കടപ്പാടൊന്നും കാണിക്കില്ല.

'ഹാർഡ് വർക്കിന്റെ ലോകം 15 വർഷം മുൻപ് കഴിഞ്ഞു. ഇത് സ്മാർട്ട് വർക്കിന്റെ ലോകമാണു'. ജോലി നഷ്ടമായ സുഹൃത്തുക്കൾ അതോർത്ത് നിരാശരാകാതെ സി വി അപ്‌ഡേറ്റ് ചെയ്ത് പുതിയ തൊഴിൽ തേടി തുടങ്ങുക. നിങ്ങൾക്കായി നീക്കി വച്ച ജോലി അവിടെ തന്നെ ഉണ്ട്, അത് കണ്ടുപിടിക്കൽ നിങ്ങളുടെ ജോലിയാണു. അതാണു നിങ്ങളുടെ ഇപ്പോഴത്തെ ജോലി.

ചില നല്ല ജോബ് അന്വേഷണ സൈറ്റുകൾ കൊടുക്കുന്നു. കുറച്ച് സമയം എടുക്കുമെങ്കിലും സി വി അപ്‌ഡേറ്റ് ചെയുക:-

https://m.bayt.com/

http://www.naukrigulf.com/

http://www.jobs-me.com/

https://www.afuturewithus.com/careers/al-futtaim/home.aspx

https://www.gulftalent.com

www.Indeed.com