- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിമ കല്ലിങ്കൽ, ദിലീപ്, സിദ്ദിഖ്, പൃത്ഥ്വി, ആസിഫ് അലി; സിനിമയ്ക് പുറമെ റെസ്റ്റോറന്റുകൾ നടത്തുന്ന മലയാള സിനിമാ നായകരുടെ കഥകൾ
മലയാള സിനിമയിൽനിന്ന് കിട്ടുന്ന വരുമാനത്തിലേറെയും സിനിമാതാരങ്ങൾ മുടക്കുന്നത് ഹോട്ടൽ ബിസിനസ്സിലാണോ? എന്തുകൊണ്ടാണ് ഇവർ ഈ വ്യവസായത്തിലേക്ക് കടക്കുന്നത്. യുവനിരയിലേതുൾപ്പെടെ ഒട്ടേറെ അഭിനേതാക്കൾ ഹോട്ടൽ മുതലാളിമാരാകുന്ന കാലമാണിത്. ഹോട്ടൽ ബിസിനസ് ലാഭകരമല്ലെന്ന് ആഗോളതലത്തിൽ വിലയിരുത്തപ്പെടുമ്പോഴും മോളിവുഡിലെ പ്രശസ്തർ ഈ വഴിക്കാണ
മലയാള സിനിമയിൽനിന്ന് കിട്ടുന്ന വരുമാനത്തിലേറെയും സിനിമാതാരങ്ങൾ മുടക്കുന്നത് ഹോട്ടൽ ബിസിനസ്സിലാണോ? എന്തുകൊണ്ടാണ് ഇവർ ഈ വ്യവസായത്തിലേക്ക് കടക്കുന്നത്. യുവനിരയിലേതുൾപ്പെടെ ഒട്ടേറെ അഭിനേതാക്കൾ ഹോട്ടൽ മുതലാളിമാരാകുന്ന കാലമാണിത്. ഹോട്ടൽ ബിസിനസ് ലാഭകരമല്ലെന്ന് ആഗോളതലത്തിൽ വിലയിരുത്തപ്പെടുമ്പോഴും മോളിവുഡിലെ പ്രശസ്തർ ഈ വഴിക്കാണ്.
സംവിധായകൻ ആഷിഖ് അബുവിന്റെയും ഭാര്യയും നടിയുമായ റിമ കല്ലിങ്കലിന്റെയും ഹോട്ടൽ സംരംഭമാണ് കഫെ പപ്പായ. വ്യത്യസ്തമായ രീതിയിലാണ് ഈ റെസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത്. ഭക്ഷണം കാണാനെത്തുന്നവർക്ക് സംഗീതം ആസ്വദിക്കുകയും സിനിമകളുടെ ട്രെയ്‌ലറുകൾ കാണുകും ചെയ്യാം. സിനിമകളുടെ ഷൂട്ടിങ് വിശേഷങ്ങൾ തുടങ്ങിയവയും ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നു.
ജനപ്രിയ നായകൻ ദിലീപിന്റെ ദേ പുട്ട് കേരളത്തിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടി. പുട്ടിൽ നടത്തിയ പരീക്ഷണങ്ങളാണ് ഈ ഹോട്ടലിന്റെ പ്രത്യേകത. ദിലീപിന്റെ ഹിറ്റ് സിനിമകളുടെ പേരിലാണ് പുട്ടുകൾ. ലോകത്ത് മറ്റൊരിടത്തും കിട്ടാത്ത പുട്ട് വിഭവങ്ങൾ ഇവിടെ കിട്ടും. ചിക്കൻ ബിരിയാണി പുട്ടും ബീഫ് ബിരിയാണി പുട്ടും ഉദാഹരണങ്ങൾ.
ദിലീപിന്റെ മറ്റൊരു ഹോട്ടൽ സംരംഭമാണ് മാംഗോ ട്രീ. ഗായകൻ യേശുദാസിന്റെ തറവാട്ടുവീട് വാങ്ങിയാണ് ഈ ഹോട്ടൽ ദിലീപ് തുടങ്ങിയത്. 70 വർഷം മുമ്പ് യേശുദാസിന്റെ അമ്മ നട്ട ഒരു മാവ് ഈ വീട്ടുമുറ്റത്തുണ്ട്. ആ മാവുതന്നെയാണ് യേശുദാസിന്റെ വീട്ടിലെ ഹോട്ടലിൽ ശ്രദ്ധയാകർഷിച്ച് നിൽക്കുന്നത്. ഗ്രിൽഡ് സീ ഫുഡാണ് ഇവിടുത്തെ പ്രത്യേകത.
വില്ലൻ വേഷങ്ങളിലും നായകവേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന സിദ്ദിഖ് കാക്കനാട് ആരംഭിച്ച ഹോട്ടലാണ് മമ്മ മിയ. മകൻ ഷഹീനാണ് ഇതിന്റെ നടത്തിപ്പ് ചുമത. നാടൻ വിഭവങ്ങൾ മുതൽ വിവിധ രാജ്യങ്ങളിലെ വിശിഷ്ട വിഭവങ്ങൾവരെ ഇവിടെ ലഭ്യമാണ്. ഇന്ത്യൻ, കേരള വിഭവങ്ങൾ തേടിയാണ് ഇവിടെ അധികം പേരുമെത്തുന്നത്.
യുവനായകരിൽ മുൻനിരക്കാരനായ പൃത്ഥ്വിരാജും ഹോട്ടൽ ബിസിനസ് രംഗത്ത് പിന്നോക്കം പോയിട്ടില്ല. മല്ലിക സുകുമാരന്റെയും പൃത്ഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും സംരംഭമായ സ്‌പൈസ് ബോട്ടെന്ന ഹോട്ടൽ ഇന്ത്യൻ വിഭവങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഹോട്ടലിലെത്തുന്നവരെ ആകർഷിക്കുന്ന തരത്തിലാണ് ഇവിടെ പശ്ചാത്തലം ക്രമീകരിച്ചിരിക്കുന്നത്.
ആസിഫ് അലി പനമ്പള്ളി നഗറിൽ ആരംഭിച്ച ഹോട്ടലാണ് വാഫ്ൾ. ആസിഫിനൊപ്പം സുഹൃത്തുക്കളായ മുജീബിന്റെയും ബ്രിജേഷിന്റെയും മുതൽ മുടക്കിലാണ് ഈ ഹോട്ടൽ ആരംഭിച്ചിട്ടുള്ളത്. പൃത്ഥ്വിരാജാണ് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്. വിവിധ തരം കേക്കുകളാണ് ഈ ഹോട്ടലിന്റെ പ്രത്യേകതകളിലൊന്ന്.