- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് ലോകത്തെ പിടിച്ച് കുലുക്കാൻ അന്യഗ്രഹ സൗരക്കാറ്റ് എത്തുന്നു; ഉപഗ്രഹങ്ങൾ എല്ലാം തന്നെ പ്രവർത്തന രഹിതമാകുമെന്ന് മുന്നറിയിപ്പ്; ഭൂമിയിലെ കണക്ഷൻസ് പോകുമെന്ന ആശങ്ക പങ്ക് വച്ച് നാസയും
ഭൂമിയെ താറുമാറാക്കാൻ ശേഷിയുള്ള കടുത്ത രീതിയിലുള്ള അന്യഗ്രഹ സൗരക്കാറ്റ് ഇന്ന് എത്തുന്നുവെന്ന കടുത്ത പ്രവചനം പുറത്ത് വന്നു.ഇതിനെ തുടർന്ന് ഉപഗ്രഹങ്ങൾ എല്ലാം പ്രവർത്തനരഹിതമാകുമെന്നും മുന്നറിയിപ്പുണ്ട്. ഭൂമിയിലെ കണക്ഷൻസ് പോവുമെന്ന ആശങ്കയാണ് ഈ അവസരത്തിൽ നാസ പങ്ക് വച്ചിരിക്കുന്നത്. വൈദ്യുതി ബന്ധങ്ങൾ താറുമാറായി ഭൂമി ഇരുട്ടിലായേക്കാനുും സാധ്യതയേറെയാണ്. സൂര്യന്റെ അന്തരീക്ഷത്തിലുണ്ടായ ഒരു വലിയ സ്‌ഫോടനം അഥവാ സോളാർ ഫ്‌ളെറിനെ തുടർന്നാണ് ഈ സൗരക്കാറ്റ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചാർജ് ചെയ്യപ്പെട്ട പാർട്ടിക്കിളുകൾ ഇതിനെ തുടർന്ന് ഈ ആഴ്ച ആദ്യം സൃഷ്ടിക്കപ്പെടുകയായിരുന്നു. സ്‌പേസ് ക്രാഫ്റ്റുകളെ വരെ തടസപ്പെടുത്താൻ ശേഷിയുള്ള കാറ്റുകളാണിവ. ഉയർന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് ആകാശത്ത് ഇതിനെ തുടർന്ന് പ്രത്യേക പ്രകാശങ്ങൾ ദർശിക്കാനായേക്കാമെന്നാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫറിക് അഡ്‌മിനിസ്‌ട്രേഷൻ ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തുന്നത്. ഈ സോളാർ കാറ്റ് ചിലപ്പോൾ ജി1 അല്ലെങ്കിൽ ചെറിയ തോതിലുള്ളതായിരിക്കാമെന്നു
ഭൂമിയെ താറുമാറാക്കാൻ ശേഷിയുള്ള കടുത്ത രീതിയിലുള്ള അന്യഗ്രഹ സൗരക്കാറ്റ് ഇന്ന് എത്തുന്നുവെന്ന കടുത്ത പ്രവചനം പുറത്ത് വന്നു.ഇതിനെ തുടർന്ന് ഉപഗ്രഹങ്ങൾ എല്ലാം പ്രവർത്തനരഹിതമാകുമെന്നും മുന്നറിയിപ്പുണ്ട്. ഭൂമിയിലെ കണക്ഷൻസ് പോവുമെന്ന ആശങ്കയാണ് ഈ അവസരത്തിൽ നാസ പങ്ക് വച്ചിരിക്കുന്നത്. വൈദ്യുതി ബന്ധങ്ങൾ താറുമാറായി ഭൂമി ഇരുട്ടിലായേക്കാനുും സാധ്യതയേറെയാണ്. സൂര്യന്റെ അന്തരീക്ഷത്തിലുണ്ടായ ഒരു വലിയ സ്‌ഫോടനം അഥവാ സോളാർ ഫ്‌ളെറിനെ തുടർന്നാണ് ഈ സൗരക്കാറ്റ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചാർജ് ചെയ്യപ്പെട്ട പാർട്ടിക്കിളുകൾ ഇതിനെ തുടർന്ന് ഈ ആഴ്ച ആദ്യം സൃഷ്ടിക്കപ്പെടുകയായിരുന്നു.
സ്‌പേസ് ക്രാഫ്റ്റുകളെ വരെ തടസപ്പെടുത്താൻ ശേഷിയുള്ള കാറ്റുകളാണിവ. ഉയർന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് ആകാശത്ത് ഇതിനെ തുടർന്ന് പ്രത്യേക പ്രകാശങ്ങൾ ദർശിക്കാനായേക്കാമെന്നാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫറിക് അഡ്‌മിനിസ്‌ട്രേഷൻ ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തുന്നത്. ഈ സോളാർ കാറ്റ് ചിലപ്പോൾ ജി1 അല്ലെങ്കിൽ ചെറിയ തോതിലുള്ളതായിരിക്കാമെന്നും എന്നാൽ ഇത് ജി2 മോഡറേറ്റ് സ്‌റ്റോമായി മാറാമെന്നും എൻഒഎഎ മുന്നറിയിപ്പേകുന്നു.ജിയോമാഗ്‌നറ്റിക് കാറ്റുകളെ അവയുടെ ആഘാതത്തിന്റെ തോതനുസരിച്ച് വിവിധ റാങ്കുകളാക്കി തിരിച്ചിട്ടുണ്ട്.
ഇതിൽ ജി ഏറ്റവും താഴെയുള്ളതാണ്. ആർ എന്നത് മധ്യത്തിലുള്ളതും എസ് ഏറ്റവും ഉയർന്ന തലത്തിലുള്ളതുമായ കാറ്റാണ്.ഫെബ്രുവരി 12ന് സൂര്യന്റെ അന്തരീക്ഷത്തിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് പുറത്തേക്ക് പ്രവഹിച്ച പാർട്ടിക്കിളുകൾ സൗരക്കാറ്റിലൂടെ എത്തി അത് പവർ ഗ്രിഡുകളെയും സാറ്റലൈറ്റുകളെയും ബാധിക്കുമെന്നാണ് എൻഒഎഎ മുന്നറിയിപ്പേകുന്നത്. വിവിധ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് നാസയും എൻഒഎഎയും സൂര്യനിൽ നടക്കുന്ന പ്രതിഭാസങ്ങളെ നിരന്തരം നിരീക്ഷിക്കുന്നതിലൂടെയാണ് ഈ പ്രതിഭാസവും മനസിലാക്കാനായിരിക്കുന്നത്.ഇതിലൂടെ ജിയോമാഗ്‌നറ്റിക് കാലാസവസ്ഥാ പ്രവചനങ്ങൾ നടത്താനും സാധിക്കുന്നു.
സൂര്യന്റെ ഘടനയെക്കുറിച്ചും സൗരസ്‌ഫോടനം, കൊറോണൽ മാസ് ഇജക്ഷൻസ് എന്നിവയെ പോലുള്ള വിവിധ സോളാർ ഇവന്റുകളെ കുറിച്ച് പ്രവചനം നടത്തുന്നതിനുള്ള വസ്തുതകൾ ശേഖരിക്കുന്നതിനുമായി ഗവേഷകർ സൂര്യനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തി വരുന്നുണ്ട്. ഭൂമിയെ അഭിമുഖീകരിച്ച് നിൽക്കുന്ന സൂര്യന്റെ ഭാഗത്തെ അന്തരീക്ഷത്തിൽ സ്‌ഫോടനങ്ങൾ ഉണ്ടായാൽ മാത്രമേ അത് ഭൂമിയെ ബാധിക്കുന്നുള്ളൂ.ചില വേളകളിൽ ഇത്തരം സ്‌ഫോടനത്തെ തുടർന്ന് കൊറോണൽ മാസ് ഇജക്ഷനുകൾ പുറത്തേക്ക് തള്ളപ്പെടുന്നതിന് ഇടയാക്കും. പ്ലാസ്മയുടെ വലിയ മേഘങ്ങളും കാന്തികവലയവും സൂര്യനിൽ നിന്നും പുറന്തള്ളപ്പെടുന്ന പ്രതിഭാസമാണ് കൊറോണൽ മാസ് ഇജക്ഷൻ എന്നറിയപ്പെടുന്നത്.