- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത നാശം വിതറി അലി കൊടുങ്കാറ്റ് അയർലന്റിൽ ആഞ്ഞ് വീശി; ആയിരക്കണക്കിന് വീടുകൾ ഇരുട്ടിൽ; പലയിടങ്ങളിലും ഗതാഗത തടസ്സം; വിമാനസർവ്വീസുകൾ റദ്ദാക്കി; വിവിധ അപകടങ്ങളിൽ രണ്ട് മരണം; ഏഴോളം കൗണ്ടികളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ
കനത്ത നാശം വിതറി അലി കൊടുങ്കാറ്റ് അയർലന്റിൽ ആഞ്ഞ് വീശിയതോടെ രാജ്യമെങ്ങും കനത്ത നാശനഷ്ടം. പലയിടങ്ങളിലും ഗതാഗത തടസ്സവും വിമാനസർവ്വീസുകൾ റദ്ദാക്കുകയും ചെയ്തതോടെ ജനങ്ങളുടെ ജീവതവും ദുസ്സഹമായിരിക്കുകയാണ്.ഒപ്പം 186,000 ഭവനങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇന്ന് പകലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മെറ്റ് ഐറാൻ യെല്ലോ വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. കാർലോ, കിൽകെന്നി, വെക്സ്‌ഫോർഡ്, വിക്കലോ, കോർക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് ഇന്ന് രാവിലെ ഒൻപത് മണി മുതൽ രാത്രി ഒൻപത് വരെ യെല്ലോ വാണിങ് നൽകിയിരിക്കുന്നത്. അലി കൊടുങ്കാറ്റ് വീശിയടിച്ചതോടെ പല കെട്ടിടങ്ങളുടെയും മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഗാൽവേയിൽ അലി കൊടുങ്കാറ്റ് ഒരു സ്ത്രീയുടെ ജീവൻ കവർന്നു. സ്വിസ് സ്വദേശിയായ എൽവിറ ഫെറായ്(50) എന്ന യുവതിയാണ് താൻ വിശ്രമിച്ചിരുന്ന കാരവാനോടൊപ്പം ശക്തമായ കാറ്റിൽ അപകടത്തിൽപെട്ട് മരണമടഞ്ഞത്. നോർത്തേൺ അയർലൻഡിലും മരം ഒടിഞ
കനത്ത നാശം വിതറി അലി കൊടുങ്കാറ്റ് അയർലന്റിൽ ആഞ്ഞ് വീശിയതോടെ രാജ്യമെങ്ങും കനത്ത നാശനഷ്ടം. പലയിടങ്ങളിലും ഗതാഗത തടസ്സവും വിമാനസർവ്വീസുകൾ റദ്ദാക്കുകയും ചെയ്തതോടെ ജനങ്ങളുടെ ജീവതവും ദുസ്സഹമായിരിക്കുകയാണ്.ഒപ്പം 186,000 ഭവനങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
ഇന്ന് പകലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മെറ്റ് ഐറാൻ യെല്ലോ വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. കാർലോ, കിൽകെന്നി, വെക്സ്‌ഫോർഡ്, വിക്കലോ, കോർക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് ഇന്ന് രാവിലെ ഒൻപത് മണി മുതൽ രാത്രി ഒൻപത് വരെ യെല്ലോ വാണിങ് നൽകിയിരിക്കുന്നത്.
അലി കൊടുങ്കാറ്റ് വീശിയടിച്ചതോടെ പല കെട്ടിടങ്ങളുടെയും മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഗാൽവേയിൽ അലി കൊടുങ്കാറ്റ് ഒരു സ്ത്രീയുടെ ജീവൻ കവർന്നു. സ്വിസ് സ്വദേശിയായ എൽവിറ ഫെറായ്(50) എന്ന യുവതിയാണ് താൻ വിശ്രമിച്ചിരുന്ന കാരവാനോടൊപ്പം ശക്തമായ കാറ്റിൽ അപകടത്തിൽപെട്ട് മരണമടഞ്ഞത്. നോർത്തേൺ അയർലൻഡിലും മരം ഒടിഞ്ഞ് വീണ് ഇരുപത് വയസുള്ള ഒരു യുവാവിന്റെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മോട്ടോർവേകളിൽ ഗതാഗത കുരുക്ക് പലയിടത്തും രൂക്ഷമായി തുടരുന്ന സാഹചര്യം ഉള്ളതിനാൽ പല റോഡുകളിലും സ്പീഡ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡബ്ലിനിൽ ലുവാസ് സേവനങ്ങൾ നിർത്തിവച്ചു. ലുവാസ് ടിക്കറ്റ് ഉപയോഗിച്ച് ഡബ്ലിൻ ബസിൽ യാത്ര ചെയ്യാൻ കഴിയുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഗാൽവേ സിറ്റി സർവീസുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കുകയാന്നെന്ന് ബസ് ഐറാൻ അറിയിച്ചു.