ഡബ്ലിൻ:വൻനാശം വിതയ്ക്കാൻ പര്യാപ്തമായ 120 കിലോ മീറ്റർ വേഗതയിലെത്തുന്ന ബാർബറ കൊടുങ്കാറ്റ് അയർലണ്ടിൽ വീശിത്തുടങ്ങി. വെള്ളിയാഴ്ച അയർലണ്ടിലെത്തുന്ന കാറ്റ് ശനിയാഴ്ച വരെ നീണ്ടേക്കാമെന്നാണ് മെറ്റ് ഏറാൻ പ്രവചിക്കുന്നത്.

ഇന്ന് ബാർബറ വടക്ക്, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെത്തും. ഡോണഗൽ, ഗോൾവേ, മേയോ എന്നിവിടങ്ങളിലാണ് കാറ്റ് ഏറ്റവും നാശം വിതയ്ക്കുകയെന്നാണ് കരുതുന്നത്.വേഗത്തിലാണ് ഇവിടെ ബാർബറ വീശിയടിക്കുക. ഈ കൗണ്ടികളിലും തീര പ്രദേശങ്ങളിലും മെറ്റ് എറാൻ സ്റ്റാറ്റസ് ഓറഞ്ച് വാണിങ് നൽകിയിട്ടുണ്ട്.

രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 50-65 കിമീ വേഗതയിൽ ബാർബറ വീശിയടിക്കും. വെള്ളിയാഴ്ച രാവിലെ 6 മണിമുതൽ വൈകിട്ട് 6 വരെയാണ് വാണിങ്. വാഹനമോടിക്കുന്നവർ അതീവശ്രദ്ധ പുലർത്തണമെന്ന് അറിയിപ്പുണ്ട്