- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീതി വിതച്ച് ബാർനി കൊടുങ്കാറ്റ് എത്തി; 125 കിലോമീറ്റർ വേഗത്തിൽ കാറ്റ്; പരക്കെ നാശനഷ്ടം; ഇരുട്ടിൽ തപ്പി 50,000 വീടുകൾ
ഡബ്ലിൻ: രാജ്യത്ത് പരക്കെ നാശം വിതച്ചു കൊണ്ട് ബാർനി കൊടുങ്കാറ്റ് ആഞ്ഞുവീശുന്നു. മണിക്കൂറിൽ 125 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന കൊടുങ്കാറ്റിൽ ഒട്ടേറെ വീടുകളുടെ മേൽക്കൂര പറന്നു പോയി. കാറ്റിൽ മരങ്ങൾ കടപുഴകി വീണതു മൂലം വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. വിവിധ പ്രദേശങ്ങളിലായി 50,000 വീടുകളാണ് ഇരുട്ടിൽ കഴിയുന്നത്. ബാർനി കൊടുങ്കാറ്റ് മ
ഡബ്ലിൻ: രാജ്യത്ത് പരക്കെ നാശം വിതച്ചു കൊണ്ട് ബാർനി കൊടുങ്കാറ്റ് ആഞ്ഞുവീശുന്നു. മണിക്കൂറിൽ 125 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന കൊടുങ്കാറ്റിൽ ഒട്ടേറെ വീടുകളുടെ മേൽക്കൂര പറന്നു പോയി. കാറ്റിൽ മരങ്ങൾ കടപുഴകി വീണതു മൂലം വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. വിവിധ പ്രദേശങ്ങളിലായി 50,000 വീടുകളാണ് ഇരുട്ടിൽ കഴിയുന്നത്.
ബാർനി കൊടുങ്കാറ്റ് മൂലം ഏറെ ദുരിതം തുല്ലമോർ, ലൗഗ്രിയ, അത്‌ലോൺ, എന്നിസ്, ട്രേലീ, ലീമെറിക്, കില്ലാർനി, ന്യൂകാസിൽവെസ്റ്റ്, കിൽക്കെനി, ക്ലോൺമെൽ, റോസ്‌ക്രീ, ബ്രേ, ആർക്ലോ എന്നീ മേഖലകളിലാണ് ഉണ്ടായിട്ടുള്ളത്. രാജ്യമെമ്പാടും വൈദ്യുതി വിഛേദിക്കപ്പെട്ടിട്ടുള്ളതിനാൽ ഇഎസ്ബി ജീവനക്കാർ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ്.
കാറ്റ് ഇനിയും വീശാൻ ഇടയുള്ളതിനാൽ മുൺസ്റ്റർ, ലിൻസ്റ്റർ, സൗത്ത് കോണാട്ട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുള്ളത്. ഡബ്ലിൻ, വിക്ലോ, ഗാൽവേ, കെറി, ക്ലെയർ, ലീമെറിക് എന്നിവിടങ്ങളിൽ മണിക്കൂറിൽ 100 മുതൽ 125 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ ഇടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കാർലോ, കിൽഡെയർ, കിൽക്കെനി, ലവോയിസ്, വെക്‌സ്‌ഫോർഡ്, ഒഫാലി, വെസ്റ്റ്മീത്ത്, മീത്ത്, കോർക്ക്, ടിപ്പറാറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണുള്ളത്.
ഈ കാലാവസ്ഥയിൽ വാഹനവുമായി പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഗാർഡ നിർദ്ദേശം. വഴിനീളെ മരങ്ങൾ വീണുകിടക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മോശം കാലാവസ്ഥയിൽ കഴിവതും യാത്ര ഉപേക്ഷിക്കണമെന്ന് ലീമെറിക് സിറ്റി, കൗണ്ടി കൗൺസിലുകൾ നിവാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിവതും വീടിനുള്ളിൽ കഴിയണമെന്നും നദികൾക്കോ വെള്ളക്കെട്ടുകൾക്കോ സമീപത്തേക്ക് പോകരുതെന്നും നിർദേശത്തിൽ പറയുന്നുണ്ട്. വിമാനസർവീസുകൾ റദ്ദ് ചെയ്യുകയും ചിലത് വൈകുകയും ചെയ്തിട്ടുണ്ട്. യാത്രക്കാർ എയർലൈനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിക്കുന്നുണ്ട്.