- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാശം വിതച്ച് ഡെസ്മണ്ട് ചുഴലി; രണ്ടായിരത്തിലധികം വീടുകളിൽ വൈദ്യുതി വിഛേദിക്കപ്പെട്ടു; വിമാനങ്ങൾ റദ്ദാക്കി; കനത്ത മഴയ്ക്ക് സാധ്യത; ചിലയിടങ്ങളിൽ റെഡ് അലർട്ട്
ഡബ്ലിൻ: കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് ഡെസ്മണ്ട് ചുഴലി എത്തി. തീരദേശങ്ങളിലുള്ളവർ സ്വത്തുവകകൾ സംരക്ഷിക്കാൻ ഏറെ മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകുന്നതിനൊപ്പം തന്നെ ചിലയിടങ്ങളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദശകത്തിലെ കനത്ത മഴ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഡെസ്മണ്ട് ചുഴലി മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ കാറ
ഡബ്ലിൻ: കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് ഡെസ്മണ്ട് ചുഴലി എത്തി. തീരദേശങ്ങളിലുള്ളവർ സ്വത്തുവകകൾ സംരക്ഷിക്കാൻ ഏറെ മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകുന്നതിനൊപ്പം തന്നെ ചിലയിടങ്ങളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദശകത്തിലെ കനത്ത മഴ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഡെസ്മണ്ട് ചുഴലി മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയടിക്കാൻ കാരണമാകും.
തീരദേശ മേഖലകളായ കോണാട്ട്, ഡൊണീഗൽ, ക്ലെയർ, കെറി മേഖലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നു രാത്രി കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 70 മില്ലി മീറ്റർ മുതൽ 100 മില്ലി മീറ്റർ വരെയാണ് മഴയുടെ തോത് പ്രതീക്ഷിക്കുന്നത് നിലവിൽ രണ്ടായിരത്തിലധികം വീടുകൾക്ക് വൈദ്യുതി വിഛേദിക്കപ്പെട്ടിട്ടുമുണ്ട്.
മോശം കാലാവസ്ഥയെ തുടർന്ന് എയർ ലിംഗസിന്റെ ഏതാനും സർവീസുകൾ റദ്ദാക്കിയതായും അറിയിപ്പുണ്ട്. ഡബ്ലിൻ എയർപോർട്ടിൽ അനുഭവപ്പെടുന്ന ശക്തമായ കാറ്റു മൂലം ഇവിടെ നിന്നുള്ള സർവീസുകളിൽ ചിലതും റദ്ദാക്കപ്പെട്ടിട്ടുണ്ട്. കാവൻ, കോർക്ക്, ലീമെറിക്ക്, ഗാൽവേ, മയോ, സ്ലൈഗോ, ക്ലെയർ, ലീട്രിം എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുള്ളത്. ഇവിടങ്ങളിൽ മണിക്കൂറിൽ 130 കിലോ മീറ്റർ വേഗത്തിൽ വരെ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ലിൻസ്റ്റർ, മോണഗാൻ, റോസ് കോമൺ, കോർക്ക്, കെറി, ലിതറിം, ട്രിപ്പറേറി, വാട്ടർ ഫോർഡ് എന്നിവിടങ്ങളിൽ യെല്ലാ സ്റ്റാറ്റസ് അലർട്ടാണുള്ളത്. മഴയുടെ തോത് പെട്ടെന്ന് വർധിക്കുമെന്നതിനാൽ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂക്ഷമാകാൻ സാധ്യതയുണ്ട്. മിന്നൽ പ്രളയം ജനജീവിതം താറുമാറാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെള്ളപ്പൊക്ക കെടുതികൾ കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ള ക്ലെയർ കൗണ്ടി കൗൺസിലിലെ നിവാസികൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. വീടുകൾ, സ്ഥാവര ജംഗമ വസ്തുക്കൾ എന്നിവ സൂക്ഷിക്കാനും ജീവന് ഭീഷണി നേരിടുന്ന സാഹചര്യം ഒഴിവാക്കണമെന്നുമാണ് നിർദ്ദേശം.