മനാമ : രാജ്യത്ത് ഇന്നലെ മുതൽ തുടരുന്ന കാറ്റും പൊടിയൂം ജനസമൂഹത്തെ വലക്കുന്നു. ഇന്നലെ വൈകുന്നേരത്ത് ഉണ്ടായ ശക്തിയായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും, വിളക്കുകാലുകൾ മറിയുകയും ചെയ്തു. ഇതേ തുടർന്ന് പലയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ശക്തമായ കാറ്റിനൊപ്പം ചെറിയ രീതിയിൽ മഴയും പെയ്തു.പലയിടങ്ങളിലും കാഴ്ച ദീർഘപരിധി കുറഞ്ഞതിനാൽ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നും ശക്തമായ പൊടിക്കാറ്റ് വീശുന്നുണ്ട്.

സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലും കാറ്റു വീശിയതായാണ് റിപ്പോർട്ട്. സൗദിയിൽ പൊടിക്കാറ്റിന് തുടർന്ന് ഗതാഗതം മന്ദഗതിയിലായി.