- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാള മുതൽ കനത്ത മഴക്ക് സാധ്യത; ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; ലുബാൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തോട് അടുക്കുന്നതോടെ എങ്ങും ജാഗ്രതാ നിർദ്ദേശം
ലുബാൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തോട് അടുക്കുന്നതോടെ എങ്ങും ജാഗ്രതാ നിർദ്ദേശം.ചുഴലിക്കാറ്റ് ഒമാന്റെ തെക്കൻ തീരത്തേക്ക് അടുക്കുന്നതോടെ ബുധനാഴ്ചയോടെ കനത്ത മഴ ആരംഭിക്കാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച ഒറ്റപ്പെട്ട കാറ്റിനും മഴക്കും സാധ്യതയുള്ളതായി ഒമാൻ മെറ്റീരിയോളജിക്കൽ ഡയറക്ടർ അബ്ദുല്ല അൽ ബലൂചി പറഞ്ഞു. കാറ്റിന്റെ ഗതിയിൽ വലിയ മാറ്റം ഉണ്ടായില്ലെങ്കിൽ നേരിട്ടല്ലാത്ത ആഘാതങ്ങൾ ബുധനാഴ്ചയോടെ ദോഫാർ, വുസ്ത ഗവർണറേറ്റുകളിൽ ഉണ്ടാവും. തിരമാലകൾ മൂന്ന് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട് നിലവിൽ സലാല തീരത്ത് നിന്ന് 900 കിലോമീറ്റർ അകലെയാണ് കാറ്റ് ഉള്ളത്. അനുബന്ധമായുള്ള മേഘങ്ങൾ 350 കിലോമീറ്റർ അകലെയെത്തിയിട്ടുണ്ട്. കാറ്റിന്റെ വേഗത 75 കിലോമീറ്റർ ആയി ഉയർന്നിട്ടുണ്ട്. കാറ്റിന്റെ ഗതി തെക്കൻ ഒമാൻ, യമൻ ഭാഗത്തേക്കാണുള്ളത്. 24 മണിക്കൂറിനുള്ളിൽ കാറ്റിന്റെ ഗതിയിൽ മാറ്റം വരാനുള്ള സാധ്യതയും ഉണ്ട്. കാറ്റിനൊപ്പം ശക്തമായ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കാറ്റിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. സലാല പോർട്ടിലെ ലോഞ്ചുകൾ
ലുബാൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തോട് അടുക്കുന്നതോടെ എങ്ങും ജാഗ്രതാ നിർദ്ദേശം.ചുഴലിക്കാറ്റ് ഒമാന്റെ തെക്കൻ തീരത്തേക്ക് അടുക്കുന്നതോടെ ബുധനാഴ്ചയോടെ കനത്ത മഴ ആരംഭിക്കാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച ഒറ്റപ്പെട്ട കാറ്റിനും മഴക്കും സാധ്യതയുള്ളതായി ഒമാൻ മെറ്റീരിയോളജിക്കൽ ഡയറക്ടർ അബ്ദുല്ല അൽ ബലൂചി പറഞ്ഞു.
കാറ്റിന്റെ ഗതിയിൽ വലിയ മാറ്റം ഉണ്ടായില്ലെങ്കിൽ നേരിട്ടല്ലാത്ത ആഘാതങ്ങൾ ബുധനാഴ്ചയോടെ ദോഫാർ, വുസ്ത ഗവർണറേറ്റുകളിൽ ഉണ്ടാവും. തിരമാലകൾ മൂന്ന് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്
നിലവിൽ സലാല തീരത്ത് നിന്ന് 900 കിലോമീറ്റർ അകലെയാണ് കാറ്റ് ഉള്ളത്. അനുബന്ധമായുള്ള മേഘങ്ങൾ 350 കിലോമീറ്റർ അകലെയെത്തിയിട്ടുണ്ട്. കാറ്റിന്റെ വേഗത 75 കിലോമീറ്റർ ആയി ഉയർന്നിട്ടുണ്ട്. കാറ്റിന്റെ ഗതി തെക്കൻ ഒമാൻ, യമൻ ഭാഗത്തേക്കാണുള്ളത്. 24 മണിക്കൂറിനുള്ളിൽ കാറ്റിന്റെ ഗതിയിൽ മാറ്റം വരാനുള്ള സാധ്യതയും ഉണ്ട്.
കാറ്റിനൊപ്പം ശക്തമായ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കാറ്റിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. സലാല പോർട്ടിലെ ലോഞ്ചുകൾ കഴിഞ്ഞ ദിവസം തന്നെ ഇവിടെ നിന്ന് പറഞ്ഞയച്ചിരുന്നു.