- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പെർത്തിൽ കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു; മരങ്ങൾ കടപുഴകി; തണുപ്പിൽ മുങ്ങി വെസ്റ്റേൺ ഓസ്ട്രേലിയ
പെർത്ത്: വെസ്‌റ്റേൺ ഓസ്‌ട്രേലിയയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണ് അപകടാവസ്ഥ. ശക്തമായ കാറ്റിനെ തുടർന്ന് വഴിയരികിലെല്ലാം മരങ്ങൾ കടപുഴകി വീണിരിക്കുകയാണ്. മണിക്കൂറിൽ 118 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന കാറ്റിനെ തുടർന്ന് തണുപ്പിൽ വിറയ്ക്കുകയാണ് വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പകുതി മേഖലകളും. മരങ്ങൾ കടപുഴകി വീണുണ്ടായ അപകടങ്ങളെ തുടർന്ന് സ്റ്റേറ്റ് എമർജൻസി സർവീസിന് ഇരുപതിലധികം കോളുകളാണ് ലഭിച്ചത്. ഇവയിൽ മിക്കതും സൗത്ത് വെസ്റ്റ് മേഖലകളിൽ നിന്നായിരുന്നു. അയ്യായിരത്തിലധികം കുടുംബങ്ങൾക്ക് രാത്രി വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തു. പെർത്തിലെ ബിക്ക്‌ലിയിൽ 31 മില്ലി മീറ്റർ എന്ന തോതിൽ മഴ പെയ്യുകയും ചെയ്തു. പെർത്ത് ടൗണിൽ അതേസമയം പത്തു മില്ലി മീറ്റർ തോതിലാണ് മഴ പെയ്തത്. കേപ് ല്യൂവിന്നിലാണ് ശക്തമായ തോതിൽ കാറ്റു വീശുന്നത്. ഇവിടെയാണ് മണിക്കൂറിൽ 118 കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചത്. പെർത്ത് ഓഷ്യൻ റീഫിൽ മണിക്കൂറിൽ 93 കിലോമീറ്റർ വേഗത്തിലും കാറ്റുവീശി. കാറ്റിനു പിന്നാലെ ആലിപ്പഴ വീഴ്ചയ്ക്കു
പെർത്ത്: വെസ്‌റ്റേൺ ഓസ്‌ട്രേലിയയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണ് അപകടാവസ്ഥ. ശക്തമായ കാറ്റിനെ തുടർന്ന് വഴിയരികിലെല്ലാം മരങ്ങൾ കടപുഴകി വീണിരിക്കുകയാണ്. മണിക്കൂറിൽ 118 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന കാറ്റിനെ തുടർന്ന് തണുപ്പിൽ വിറയ്ക്കുകയാണ് വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പകുതി മേഖലകളും.
മരങ്ങൾ കടപുഴകി വീണുണ്ടായ അപകടങ്ങളെ തുടർന്ന് സ്റ്റേറ്റ് എമർജൻസി സർവീസിന് ഇരുപതിലധികം കോളുകളാണ് ലഭിച്ചത്. ഇവയിൽ മിക്കതും സൗത്ത് വെസ്റ്റ് മേഖലകളിൽ നിന്നായിരുന്നു. അയ്യായിരത്തിലധികം കുടുംബങ്ങൾക്ക് രാത്രി വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തു. പെർത്തിലെ ബിക്ക്‌ലിയിൽ 31 മില്ലി മീറ്റർ എന്ന തോതിൽ മഴ പെയ്യുകയും ചെയ്തു. പെർത്ത് ടൗണിൽ അതേസമയം പത്തു മില്ലി മീറ്റർ തോതിലാണ് മഴ പെയ്തത്.
കേപ് ല്യൂവിന്നിലാണ് ശക്തമായ തോതിൽ കാറ്റു വീശുന്നത്. ഇവിടെയാണ് മണിക്കൂറിൽ 118 കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചത്. പെർത്ത് ഓഷ്യൻ റീഫിൽ മണിക്കൂറിൽ 93 കിലോമീറ്റർ വേഗത്തിലും കാറ്റുവീശി. കാറ്റിനു പിന്നാലെ ആലിപ്പഴ വീഴ്ചയ്ക്കു സാധ്യതയുണ്ടെന്നും ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചിട്ടുണ്ട്.