- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേച്ചൽ കൊടുങ്കാറ്റ് എത്തുന്നു; മണിക്കൂറിൽ 150 കിലോമീറ്റർ വേഗത, സ്കൂളുകൾ അടച്ചിടും, പരക്കെ വൈദ്യുതി തടസം, റെഡ് അലർട്ട് തുടരുന്നു
ഡബ്ലിൻ: മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന റേച്ചൽ കൊടുങ്കാറ്റ് എത്തുന്നതായി കാലാവസ്ഥാ മുന്നറിയിപ്പ്. ഡൊണീഗൽ, സ്ലൈഗോ, മയോ, ഗാൽവേ, ക്ലെയർ, ലീമെറിക്, കോർക്ക്, ലീട്രിം, കെറി എന്നിവിടങ്ങളിലാണ് റേച്ചൽ കൊടുങ്കാറ്റിന്റെ ശക്തമായ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളത്. ഇവിടങ്ങളിൽ റെഡ് അലർട്ട് തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ച തുടരുന്ന സാഹച
ഡബ്ലിൻ: മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന റേച്ചൽ കൊടുങ്കാറ്റ് എത്തുന്നതായി കാലാവസ്ഥാ മുന്നറിയിപ്പ്. ഡൊണീഗൽ, സ്ലൈഗോ, മയോ, ഗാൽവേ, ക്ലെയർ, ലീമെറിക്, കോർക്ക്, ലീട്രിം, കെറി എന്നിവിടങ്ങളിലാണ് റേച്ചൽ കൊടുങ്കാറ്റിന്റെ ശക്തമായ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളത്. ഇവിടങ്ങളിൽ റെഡ് അലർട്ട് തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ കൊടുങ്കാറ്റ് കൂടി എത്തുന്നതോടെ മിക്ക സ്‌കൂളുകളും ഇന്ന് അടച്ചിടും.
പടിഞ്ഞാറൻ മേഖലയിലുള്ള മിക്ക കൗണ്ടികളും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രി റോസ്‌കോമൺ കൗണ്ടിയിലടക്കം രണ്ടായിരത്തോളം വീടുകളിൽ വൈദ്യുതി മുടങ്ങിയിരുന്നു. ശക്തമായ കാറ്റു വീശുന്നതിനാൽ മിക്ക ഫ്‌ളൈറ്റുകൾക്കും സർവീസ് പതിവുപോലെ നടത്താനായില്ല. തീരദേശ മേഖലയിലുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
രാവിലെ ആറു മുതൽ ഒമ്പതു വരെയുള്ള സമയത്തായിരിക്കും ഏറ്റവും മോശപ്പെട്ട കാലാവസ്ഥ അനുഭവപ്പെടുക. ഉച്ചകഴിഞ്ഞ് രണ്ടു വരെ ഇതേ സ്ഥിതി തുടരുമെന്നാണ് മെറ്റ് ഐറീൻ അറിയിച്ചിരിക്കുന്നത്. മഞ്ഞിൽ പുതച്ചിരിക്കുന്ന അയർലണ്ടിലേക്ക് കൂടുതൽ കുളിരു കോരിയിട്ടുകൊണ്ടാണ് റേച്ചൽ കൊടുങ്കാറ്റിന്റെ വരവ്. റെഡ് അലർട്ട് നൽകിയിരിക്കുന്ന കൗണ്ടികളില്ലാത്ത കൗണ്ടികളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. റേച്ചൽ കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറിൽ 150 കിലോമീറ്ററായതിനാൽ രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങൡും ഇതിന്റെ ആഘാതമുണ്ടാകാൻ സാധ്യതയുണ്ട്.
വിമാന സർവീസുകൾക്കൊപ്പം തന്നെ ഫെറി സർവീസുകളും മുടങ്ങിയിരിക്കുകയാണ്. കോർക്ക്, ലണ്ടൻ ഹീത്രൂവിലേക്കുള്ള വിമാന സർവീസ് ഇന്നലെ രാത്രി റദ്ദാക്കേണ്ട അവസ്ഥയായിരുന്നു. ഡൊണീഗലിൽ വൈദ്യുതി മുടങ്ങിയ നാലായിരത്തോളം വീടുകൾക്ക് ഇഎസ്ബി ജീവനക്കാർ വൈദ്യുതി പുനഃസ്ഥാപിച്ചു നൽകാനുള്ള പരിശ്രമത്തിലാണിപ്പോഴും.
റേച്ചൽ കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ശക്തമായി നിലനിൽക്കേ, രാജ്യത്ത് ശക്തമായ മഞ്ഞുവീഴ്ച തുടരുകയാണ്. മിക്കയിടങ്ങളിലും അന്തരീക്ഷ താപനില രണ്ടു ഡിഗ്രി മുതൽ മൈനസ് രണ്ടു ഡിഗ്രി വരെയാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ സ്‌നോ സ്‌റ്റോം വീശുന്നുമുണ്ട്. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശാണ് നൽകിയിട്ടുള്ളത്. മിന്നൽ പ്രളയവും മരങ്ങൾ കടപുഴകി വീണതായും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടു തന്നെ അത്യാവശ്യമല്ലെങ്കിൽ വീടിനു പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം.