- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടപ്പന പുളിയന്മല അപ്പാപ്പൻപടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്
കട്ടപ്പന: കാറിന് മുകളിൽ വൻ മരം വീണ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. മൂന്നാർ തേക്കടി സമസ്ഥാന പാതിയിൽ പുളിയന്മല അപ്പാപ്പൻപാടിക്ക് സമീപമാണ് അപകടമുണ്ടായത്. തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യൻ (62) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. വെണ്ടാനത്ത് പി ഡി സെബാസ്റ്റ്യൻ(71), മകൻ അരുൺകുമാർ (33) എന്നിവറക്കാണ് പരിക്കേറ്റത്.
മുണ്ടിയെരുമ പിഎച്ച്സിയിൽ ഡോക്ടറായ അരുൺകുമാറിന്റെ ഭാര്യ ബ്ലെസിയെ ആശുപത്രിയിൽ എത്തിച്ച ശേഷം തിരികെ തൊടുപുഴയ്ക്ക് മടങ്ങും വഴിയാണ് അപകടമുണ്ടാത്. ഏലത്തോട്ടത്തിൽ നിന്ന വൻ മരം കടപുഴകി ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളിൽ വീഴുകയായിരുന്നു. കട്ടപ്പന ഫയർഫോഴ്‌സിന്റെയും നെടുംങ്കണ്ടം ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ കാർ വെട്ടിപൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്ത് എടുത്തത്. ഉടൻ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും സൂസമ്മ മരിച്ചു.
സൂസമ്മ കാറിന്റെ പിൻസീറ്റിലാണ് ഇരുന്നത്. അപകട വിവരമറിഞ്ഞ് എത്തിയ ഡിവൈ എഫ്ഐ പ്രവർത്തകരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നലകിയത്. കാർ വെട്ടിപൊളിച്ച ശേഷം ഡിവൈഎഫ്ഐ ഹെൽപ്പ് ഡെസ്‌ക്ക് വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. വണ്ടന്മേട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഒരു മണിക്കു റോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.