ട്ടേറെ കാലം അധ്വാനിച്ച് സ്വരുക്കൂട്ടിവച്ച കാശു കൊണ്ടാണ് ആശിച്ചു മോഹിച്ചു നാലു സെന്റ് മണ്ണ് കൊക്കയാറിലെ രാജേഷും സിജിയും സ്വന്തമാക്കിയത്. നാലു വർഷം മുമ്പ് 2019 മെയിലാണ് തങ്ങളുടെ സ്വപ്നത്തിന്റെ ആദ്യ പടി ഇവർ സാക്ഷാത്കരിച്ചത്. സ്വന്തം ജീവിത സമ്പാദ്യം മുഴുവനായും അതിനായി ചെലവാക്കി. പഞ്ചായത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ 630 സ്‌ക്വയർഫീറ്റിൽ ഒരു ചെറിയ വീട് പണിതു. പഞ്ചായത്തിൽ നിന്നും നാലു ലക്ഷം രൂപ അനുവദിച്ചു. സ്വർണം വിറ്റും കടമെടുത്തും വീട് പണി തീർത്തു. 2021 സെപ്റ്റംബർ മാസം 14ന് പുതിയ വീട്ടിലേക്കു താമസം മാറ്റി.

എന്നാൽ കാര്യങ്ങൾ അതിവേഗം മാറിമറിഞ്ഞു. 2021 ഒക്ടോബർ 16ന് പുല്ലാകയർ ഗതി മാറി ഒഴുകിയപ്പോൾ അവരുടെ പുതിയ വീടും സ്ഥലവും എല്ലാം ഒഴുകി പോയി. വീട്ടിൽ നിന്നും ഇറങ്ങി ഓടിയതുകൊണ്ട് ജീവിതം മാത്രം രക്ഷപെട്ടു. ഒരു നിമിഷം കൊണ്ട് നദി മാറി ഒഴികിയപ്പോൾ അവർക്കു നഷ്ടമായത് ഇത്രയും കാലത്തെസ്വപ്നങ്ങളും ജീവിതവും ആയിരുന്നു. സുമനസ്സുകളുടെ സഹായത്താൽ ഭക്ഷണവും വസ്ത്രവും വാങ്ങാൻ പറ്റി. ഇപ്പോൾ മുന്നോട്ട് എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഇവർ.

മേസ്തരി പണി ചെയ്യുന്ന രാജേഷും സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന സിജിക്കും അറിയാം ഇനിയൊരിക്കലും അത് പോലൊരു വീട് വയ്ക്കാൻ അവർക്കാവില്ലെന്ന്. എങ്കിലും അന്തിയുറങ്ങാൻ ഒരു കൂരയെങ്കിലും സ്വപ്നം കണ്ടാണ് അവർ നമ്മുടെ കരുണക്കായി കൈനീട്ടുന്നത്. ആ പാവങ്ങൾ പ്രതീക്ഷയോടെ നമ്മളെ ഉറ്റുനോക്കുമ്പോൾ കണ്ടില്ല എന്ന് വയ്ക്കാൻ നമുക്കാവുമോ. ഇവരെ സഹായിക്കാനായി ആവാസ നൊപ്പം കൈകോർക്കാം.

ആവാസ് ഈ വർഷത്തെ ക്രിസ്മസ് ന്യു ഇയർ അപ്പീൽ കൂട്ടിക്കൽ, ഏന്തയ്യാർ പ്രേദേശത്ത് പേമാരിയിലും പ്രളയത്തിലും ഉരുൾപ്പൊട്ടലിലും പെട്ട് ജീവനും ജീവനോപാധിയും നഷ്ടപെട്ട നിരാലംബരെ സഹായിക്കാനാണ് തീരുമാനിച്ചത്. സർക്കാർ സഹായങ്ങളും ദേശീയവും അന്തർദേശീയവുമായ സഹായങ്ങളും പ്രധാനമായും ലക്ഷ്യം വച്ചത് സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരെയാണ്. ഉദാരമതികളുടെ സഹായങ്ങൾ കൂടുതലും താഴ്ന്ന വരുമാനക്കരെ ലക്ഷ്യം വച്ചപ്പോൾ ദുരന്തം മൂലം ഏറ്റവും കഷ്ടത്തിലായത് സമൂഹത്തിലെ ഇടത്തട്ടിൽ കഴിയുന്നവരാണ് എന്നാണ് ബിഎംസിഎഫിന്റെയും സന്നദ്ധ സംഘടനയായ ആവാസിന്റെയും പ്രതിനിധികൾ ഈ പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ മനസിലായത്.

ചെറിയ വ്യാപാരവ്യവസായ സ്ഥാപനങ്ങൾ നടത്തിയിരുന്നവർ, സ്വന്തമായതും പാട്ടത്തിനെടുത്തുമായ കൃഷിഭൂമിയിൽ അത്യധ്വാനിച്ചു കുടുംബം പുലർത്തിയിരുന്നവർ തുടങ്ങിയവരാണ് ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോൾ സർവ്വതും നഷ്ടപെട്ട രീതിയിലെത്തിയത്. സർക്കാരോ സന്നദ്ധ സംഘടനകളോ അവരുടെ നിശബ്ദ നിലവിളികൾ ചെവികൊണ്ടില്ല. അങ്ങനെ ഉള്ള നിരാലംബർക്ക് വേണ്ടിയാണ് ആഘോഷങ്ങളുടെയും പങ്കുവെയ്ക്കലിന്റെ ഈ വേളയിൽ മറുനാടൻ മലയാളി വായനക്കാരുടെ കാരുണ്യത്തിനായി അവതരിപ്പിക്കുന്നത്. നിങ്ങളുടെ ഒരു ചെറിയ കൈസഹായം ഈ ആലംബഹീനരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.

ആവാസിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക

Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM