- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി പ്രവർത്തകർക്കിടയിലും സോഷ്യൽ മീഡിയയിലും രോഷം കരകവിഞ്ഞൊഴുകിയപ്പോൾ ശ്രീമതിയുടെ മകന്റെ അനധികൃത നിയമനം റദ്ദാക്കി സർക്കാർ; അന്തിച്ചർച്ചയ്ക്കു മുമ്പു തിരുത്തിയതു പിണറായി കർശന നിലപാട് എടുത്തപ്പോൾ; മുമ്പേ റദ്ദാക്കിയെന്നു പറഞ്ഞു മുഖം രക്ഷിക്കാൻ ശ്രമം
തിരുവനന്തപുരം: കെഎസ്‌ഐഇയിൽ പി കെ ശ്രീമതി എംപിയുടെ മകൻ പി കെ സുധീറിനെ എംഡിയായി നിയമിച്ച നടപടി റദ്ദാക്കി. സോഷ്യൽ മീഡിയയിലും പാർട്ടി പ്രവർത്തകർക്ക് ഇടയിലും ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് സുധീറിനെ എംഡി സ്ഥാനത്തു നിയമിച്ചുകൊണ്ടുള്ള ഉത്തരവു റദ്ദാക്കിയത്. നിയമനം പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു നിയമനം റദ്ദാക്കിയതായുള്ള വാർത്തകൾ പുറത്തുവന്നത്. നിയമനവിവരം ഇന്നലെ വൈകുന്നേരത്തോടെയാണു പുറംലോകം അറിയുന്നത്. മറുനാടൻ മലയാളി അടക്കമുള്ള മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇന്ന് ഈ വിഷയത്തിന്റെ ഉള്ളുകളികൾ വെളിയിൽ കൊണ്ടുവന്ന ഒട്ടേറെ റിപ്പോർട്ടുകൾ മറുനാടൻ പ്രസിദ്ധീകരിച്ചതോടെ സോഷ്യൽ മീഡിയ ഈ സംഭവം ഏറ്റെടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സിപിഎമ്മിനെ പിന്തുണയ്ക്കുന്ന എല്ലാവരും ഏകപക്ഷീയമായ സ്വജനപക്ഷപാതിത്വത്തിനെതിരെ നിലപാട് എടുത്തതോടെ സർക്കാർ തീരുമാനത്തിൽ നിന്നു പിന്മാറുകയായിരുന്നു. നിയമനം വൻ വിവാദമായതോടെ പിണ
തിരുവനന്തപുരം: കെഎസ്‌ഐഇയിൽ പി കെ ശ്രീമതി എംപിയുടെ മകൻ പി കെ സുധീറിനെ എംഡിയായി നിയമിച്ച നടപടി റദ്ദാക്കി. സോഷ്യൽ മീഡിയയിലും പാർട്ടി പ്രവർത്തകർക്ക് ഇടയിലും ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് സുധീറിനെ എംഡി സ്ഥാനത്തു നിയമിച്ചുകൊണ്ടുള്ള ഉത്തരവു റദ്ദാക്കിയത്.
നിയമനം പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു നിയമനം റദ്ദാക്കിയതായുള്ള വാർത്തകൾ പുറത്തുവന്നത്.
നിയമനവിവരം ഇന്നലെ വൈകുന്നേരത്തോടെയാണു പുറംലോകം അറിയുന്നത്. മറുനാടൻ മലയാളി അടക്കമുള്ള മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇന്ന് ഈ വിഷയത്തിന്റെ ഉള്ളുകളികൾ വെളിയിൽ കൊണ്ടുവന്ന ഒട്ടേറെ റിപ്പോർട്ടുകൾ മറുനാടൻ പ്രസിദ്ധീകരിച്ചതോടെ സോഷ്യൽ മീഡിയ ഈ സംഭവം ഏറ്റെടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സിപിഎമ്മിനെ പിന്തുണയ്ക്കുന്ന എല്ലാവരും ഏകപക്ഷീയമായ സ്വജനപക്ഷപാതിത്വത്തിനെതിരെ നിലപാട് എടുത്തതോടെ സർക്കാർ തീരുമാനത്തിൽ നിന്നു പിന്മാറുകയായിരുന്നു.
നിയമനം വൻ വിവാദമായതോടെ പിണറായി വിജയൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണു നിയമനം റദ്ദാക്കുന്നതു സംബന്ധിച്ച തീരുമാനം എത്തുന്നത്. മന്ത്രി ഇ പി ജയരാജനെ വിളിച്ചു പിണറായി വിശദമായി കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയ ശേഷം ഉടനടി റദ്ദാക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു പിണറായി മറുപടി നൽകിയതും നിയമനം റദ്ദാക്കുമെന്ന സൂചനയോടെ ആയിരുന്നു.
തുടർന്നു നിയമനം റദ്ദാക്കിയ വിവരം സർക്കാർ തന്നെ അറിയിക്കുകയായിരുന്നു. ഒക്ടോബർ മൂന്നിനു തന്നെ നിയമനം റദ്ദാക്കി എന്നാണു മന്ത്രി ഇ പി ജയരാജൻ പറയുന്നത്. എന്നാൽ രാവിലെ ഇതെക്കുറിച്ചു മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ എന്റെ പല ബന്ധുക്കളും പല തസ്തികയിലും കാണും അതിലെന്താണു പ്രശ്‌നം എന്നായിരുന്നു ചോദ്യം. വിവാദത്തിന്റെ ശക്തി കുറയ്ക്കാനായിരുന്നു നേരത്തെ റദ്ദു ചെയ്തു എന്നു പറഞ്ഞതായാണു സൂചന.
ഒക്ടോബർ മൂന്നിനു തന്നെ സുധീറിന്റെ നിയമനം റദ്ദാക്കിയെന്നായിരുന്നു പിണറായി മാദ്ധ്യമങ്ങളോടു പ്രതികരിച്ചതിനു ശേഷം ഇ പി ജയരാജൻ പറഞ്ഞത്. കെ എം ബീനയ്ക്ക് കെഎസ്‌ഐഇഎൽ എംഡിയുടെ ചുമതല നൽകിയെന്നും ജയരാജൻ പ്രതികരിച്ചു. കെഎസ്‌ഐഡിസി എംഡിയായ ബീനയ്ക്ക് അധിക ചുമതലയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.