- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിനിമാക്കാരിയായ അവതാരകയും മുൻ കോൺഗ്രസ് എംപിയും കുടപിടിച്ചു; ഓർത്തഡോക്സ് ബിഷപ്പുമാരും ഒപ്പം കൂടി; പാവങ്ങളെ പറ്റിച്ച് വില്യം വർഗ്ഗീസ് നടത്തിയത് 5000 കോടിയുടെ ഓഹരി കുംഭകോണം; പരാതികൾ പുറംലോകം അറിയാതെ ഒതുക്കി തീർക്കാൻ ചരട് വലിക്കുന്നതും വിവിഐപികൾ: തൃശൂരിലെ ഷെയർമാർക്കറ്റിങ് തട്ടിപ്പിൽ പെട്ടുപോയത് ആയിരങ്ങൾ
തൃശൂർ: കുന്നംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷെയർ മാർക്കറ്റിങ് കമ്പനിയുടെ മറവിൽ കോടികളുടെ നിക്ഷേപ തട്ടിപ്പിലൂടെ നേട്ടമുണ്ടാക്കയവരിൽ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരെന്ന് സൂചന. നിരവധി ബിസിനസ് സംരംഭങ്ങളുള്ള ബിആർഡി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് 5000 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി നിക്ഷേപകർ ആരോപിക്കുന്നത്. അതേസമയം തട്ടിപ്പിനെതിരെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ നിക്ഷേപകരിൽ പലരും പരാതി നൽകിയെങ്കിലും ഉന്നത രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് തുടർ നടപടികളുണ്ടായില്ല. സംഭവം പുറംലേകമറിയാതെ ഒത്തുതീർക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്. കമ്പനിയുടെ ചെയർമാൻ സി.സി. വില്യംസ് വർഗീസ് എന്നയാളാണ് തൃശൂരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും മതമേലധ്യക്ഷന്മാരുടെയും തണലിൽ കോടികൾ നിക്ഷേപമായി പിരിച്ചെടുത്ത് തട്ടിപ്പു നടത്തിയത്. മുൻപാർലമെന്റ് അംഗമായിരുന്ന ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ പിന്തുണയും കള്ളപ്പണ നിക്ഷേപവുമാണ് വില്യംസ് വർഗീസിന്റെ തട്ടിപ്പുകൾക്ക് കരുത്തുപകരുന്നതെന്നാണ
തൃശൂർ: കുന്നംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷെയർ മാർക്കറ്റിങ് കമ്പനിയുടെ മറവിൽ കോടികളുടെ നിക്ഷേപ തട്ടിപ്പിലൂടെ നേട്ടമുണ്ടാക്കയവരിൽ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരെന്ന് സൂചന. നിരവധി ബിസിനസ് സംരംഭങ്ങളുള്ള ബിആർഡി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് 5000 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി നിക്ഷേപകർ ആരോപിക്കുന്നത്.
അതേസമയം തട്ടിപ്പിനെതിരെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ നിക്ഷേപകരിൽ പലരും പരാതി നൽകിയെങ്കിലും ഉന്നത രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് തുടർ നടപടികളുണ്ടായില്ല. സംഭവം പുറംലേകമറിയാതെ ഒത്തുതീർക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്.
കമ്പനിയുടെ ചെയർമാൻ സി.സി. വില്യംസ് വർഗീസ് എന്നയാളാണ് തൃശൂരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും മതമേലധ്യക്ഷന്മാരുടെയും തണലിൽ കോടികൾ നിക്ഷേപമായി പിരിച്ചെടുത്ത് തട്ടിപ്പു നടത്തിയത്. മുൻപാർലമെന്റ് അംഗമായിരുന്ന ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ പിന്തുണയും കള്ളപ്പണ നിക്ഷേപവുമാണ് വില്യംസ് വർഗീസിന്റെ തട്ടിപ്പുകൾക്ക് കരുത്തുപകരുന്നതെന്നാണ് ആക്ഷേപം. സിനിമാക്കാരിയായ ടെലിവിഷൻ അവതാരകയ്ക്ക് നേരേയും ആരോപണങ്ങൾ നീളുന്നു. ദിലീപിന്റെ അറസ്റ്റിന് പോലും ഇതുമായി ബന്ധമുണ്ടെന്ന ആക്ഷേപവും സജീവമാണ്.
1990-ൽ കുന്നംകുളം ആസ്ഥാനമായി ബി രമാദേവി എന്ന വീട്ടമ്മയാണ് ബിആർഡി എന്ന പേരിൽ ഓഹരി വിപണന കേന്ദ്രം ആരംഭിക്കുന്നത്. 1993-ൽ ആണ് ഇത് ധനകാര്യ സ്ഥാപനമായി രജിസ്റ്റർ ചെയ്യുന്നത്. ഇതിനിടെ വില്യംസ് വർഗീസ് ഈ സ്ഥപനം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ബിആർഡി സെക്യൂരിറ്റീസ്, ബിആർഡി ഫിനാൻസ്, ബിആർഡി മോട്ടോഴ്സ്, ബിആർഡി കാർ വേൾഡ് എന്നീ സ്ഥാപനങ്ങളെ ചേർത്ത് ബിആർഡി ഗ്രൂപ്പ് ഓഫ് കമ്പനീസ് രൂപീകരിച്ചു. അങ്ങനെ കുന്നംകുളം അങ്ങാടിയിൽ തുടങ്ങിയ ചെറുസ്ഥാപനം വില്യംസിനു കീഴിൽ വൻകമ്പനിയായി പടർന്നു പന്തലിച്ചു. ഓർത്തഡോക്സ് ബിഷപ്പുമാരുടെയും കോൺഗ്രസ് നേതാവിന്റെയും തണലിൽ ഓഹരി വിറ്റഴിച്ച് കോടികളുടെ നിക്ഷേപമാണുണ്ടാക്കിയത്.
നിക്ഷേപകർ പണം ആവശ്യപ്പെട്ട് രംഗത്തു വന്നതോടെ ഫോൺ എടുക്കാൻ പോലും തയ്യാറാകാത്ത വില്യംസ് വർഗീസ് തൃശൂർ ശോഭ സിറ്റിയിലെ കോടികൾ വിലമതിക്കുന്ന വില്ലയിലും സ്വന്തം സ്ഥാപനമായ ആയുർ ബഥാനിയയിലുമായി സ്വൈരവിഹാരം നടത്തുകയാണ്. ഓർത്തഡോക്സ് ബിഷപ്പുമാർ ചുക്കാൻ പിടിച്ച ഈ തട്ടിപ്പു കമ്പനിയുടെ അരങ്ങത്തും അമരത്തും കേരളത്തിലെ എംപി.മാരും രാഷ്ട്രീയ പ്രമാണിമാരും പൊലീസ് സേനയിലെ ഉന്നതരും പ്രവാസി വ്യവസായികളും സിനിമാലോകത്തെ മിന്നും താരങ്ങളുമാണ് നിലയുറപ്പിച്ചിരുന്നത്. എന്നാൽ കമ്പനി പൊളിഞ്ഞതോടെ ഇത്തരക്കാരുടെ ഇടപാടുകളെല്ലാം ആരുമറിയാതെ അവസാനിപ്പിച്ചെന്നാണ് സൂചന. കബളിപ്പിക്കപ്പെട്ടത് കുറെ വീട്ടമ്മമാരും നാട്ടുകാരും ചോര നീരാക്കി പണമുണ്ടാക്കിയ പ്രവാസികളുമാണ്.
കേവലം 10 രൂപ മാത്രം മുഖവിലയുള്ള 5000 ഓഹരികളുടെ 12000 യുണിറ്റാണ് ബി.ആർ.ഡിക്കുള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ 14000 ഓഹരകളുണ്ടെന്നാണ് കമ്പനിയിലെ ചില വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കമ്പനി പ്രസിദ്ധം ചെയ്ത വിവരത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാൽ തന്നെ മൊത്തം 89.87 കോടിയുടെ ഓഹരി ക്രയവിക്രയം നടന്നതായാണ് അറിയാൻ കഴിയുന്നത്.
എന്നാൽ കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ വില്യംസ് വർഗീസും കൂട്ടാളികളും ഓഹരിയുടെ യഥാർത്ഥ വിലയായ 10 മുതൽ 13 രൂപ മറച്ചുവച്ച് 120 രൂപ മുതൽ 150 രൂപയ്ക്കാണ് വിറ്റഴിച്ചത്. കൂടാതെ പുതിയ ഓഹരികൾ ഇറക്കാതെ ഏതാനും പേർക്ക് ഡിവിഡന്റ് ഇനത്തിൽ 18 ശതമാനം ബോണസ് ഓഹരികൾ നിയമവിരുദ്ധമായി നൽകുകയും ചെയ്തു. നിലവിലെ കമ്പനി നിയമം അനുസരിച്ച് ഡിവിഡന്റ് ഒരിക്കലും ബോണസ് ഓഹരിയായി കൊടുക്കരുതെന്ന നിബന്ധനയുണ്ട്. ഇതു ലംഘിച്ചാണ് കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത്.
കമ്പനിയുടെ കുത്സിത ബുദ്ധി അവിടെയും അവസാനിക്കുന്നില്ല. ഇങ്ങനെ 120 രൂപക്ക് ഓഹരികൾ വാങ്ങുന്നവര്ക്ക് 18 മുതൽ 20 ശതമാനം വരെ പലിശയും കമ്പനി രേഖാമൂലം കമ്പനിയുടെ വാർഷിക യോഗങ്ങളിലും മറ്റുമായി ഉറപ്പുകൊടുക്കുകയും ചെയ്തു. ഈ വ്യാമോഹങ്ങളിൽ പ്രലോഭിതരായി ജനം ഒരു രേഖയുമില്ലാതെ ഓഹരികൾ വാങ്ങിക്കൂട്ടുകയായിരുന്നു. ഇത്തരത്തിൽ അനധികൃതമായി ക്രയവിക്രയം നടത്തിയ ബോണസ് ഓഹരികളുടെ വിനിമയം പ്രതിവർഷം ശരാശരി 200 കോടിയോളം വരും. മഹാരാഷ്ട്ര ആസ്ഥാനമാക്കി തട്ടിക്കൂടിയ ചില കടലാസ് കമ്പനികൾ മുഖേനെയാണ് ഈ ഓഹരികൾ മുഴുവനും വിറ്റഴിച്ചത്. എൻ.ജി., 3എ., ജെ.കെ.തുടങ്ങിയ കള്ളപ്പേരുകളിലാണ് ഈ കമ്പനികൾ ഉണ്ടാക്കിയിരിക്കുന്നത്. ബിആർഡിയുടെ സിഇഒ അപ്പുമോനും മറ്റു ചില ഡയറക്ടർമാരും ചേർന്നാണ് ഈ കടലാസു കമ്പനികൾ രൂപീകരിച്ചതും നിക്ഷേപകരെ പറ്റിച്ചതും. പ്രതിവർഷം ശരാശരി 200 കോടിയെന്ന നിരക്കിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ കമ്പനിയുടെ അനധികൃത ഓഹരി ക്രയവിക്രയം കണക്കിലെടുക്കുമ്പോൾ ഏകദേശം 5000 കോടിയോളം രൂപയുടെ ഓഹരി കുംഭകോണം തെളിഞ്ഞുവരും.
എന്നാൽ ഈ പണമൊന്നും കമ്പനിക്ക് കിട്ടിയിട്ടില്ലെന്നാണ് കമ്പനിയുടെ സ്റ്റാട്ട്യുട്ടറി വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ജിജി വർഗീസ് പറയുന്നത്. കമ്പനിയിലെ ഒരു വിഭാഗം ഡയറക്ടർമാരുടെ അധാർമികമായ വാഗ്ദാനങ്ങളും ഓഹരി വിൽപനയുമാണ് കമ്പനിയെ തകർത്തതെന്നും ഇദ്ദേഹം പറയുന്നു.
അതേസമയം ഈ 5000 കോടി എവിടെപ്പോയി എന്ന ചോദ്യത്തിനും കമ്പനിയുടെ അനൗദ്യോഗിക വൃത്തങ്ങൾ വിശദീകരണം തരുന്നുണ്ട്. സി.സി. വില്യംസ് വർഗീസിന്റെ എസ്.എം.എൽ. എന്ന സ്ഥാപനത്തിലും ആയുർ ബഥാനിയ എന്ന ആശുപത്രിയിലും അദ്ദേഹത്തോട് വളരെ അടുപ്പമുള്ള സ്ത്രീകളുടെ പേരിലുമായി കള്ള നിക്ഷേപമായി ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, ബിനാമികളുടെ പേരിൽ റിയൽ എസ്റേറ്റ് കച്ചവടങ്ങൾ നടന്നതായി ആരോപണമുണ്ട്. ആദായനികുതി നികുതി വകുപ്പ് നടത്തിയ പരിശോദനയിലും ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ കമ്പനിയുടെ ആദ്യകാല പ്രൊമോട്ടറും ഡയറക്ടറുമായിരുന്ന ബാലകൃഷ്ണൻ രാജിവച്ചിരുന്നു. ഓഡിറ്റർ തയ്യാറാക്കിയിരുന്ന കമ്പനിയുടെ ബാലൻസ് ഷീറ്റും പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ടും വിശ്വസനീയമായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ബാലകൃഷ്ണന്റെ രാജി. ബാലകൃഷ്ണന്റെ വിലയിരുത്തലിനെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു 2016 ലെ വാർഷിനക യോഗത്തിൽ കമ്പനിയുടെ ഓഡിറ്റർ ബാലൻ നടത്തിയ കുമ്പസാരം. കമ്പനിയുടെ നടത്തിപ്പ് അശാസ്ത്രീയവും ഭരണ നിർവഹണം കുറ്റമറ്റതുമായിരുന്നില്ലെന്നും ബാലൻ ആരോപിക്കുന്നുണ്ട്. ഇതേത്തുടർന്നാണ് 2016 ൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതും കോടികളുടെ ക്രമക്കേട് കണ്ടെത്തിയതെന്നും ഓഡിറ്റർ ഓഹരിയുടമകളുടെ മുമ്പിൽ വ്യക്തമാക്കിയിരുന്നു.
ഓഡിറ്റർ ബാലൻ നടത്തിയ കുമ്പസാരത്തെ തുടർന്ന് അക്രമാസക്തരായ ഓഹരിയുടമകൾ വില്യംസ് വർഗീസിനെയും രണ്ടി ഡയറക്ടർമാരെയും മണിക്കൂറുകളോളം യോഗം നടന്ന തൃശൂർ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ തടഞ്ഞുവച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് കമ്പനി മേധാവികളെ വിട്ടയച്ചത്. ഒത്തുതീർപ്പിന്റെ ഭാഗമായി കമ്പനി സിഇഒ. അപ്പുമോൻ പുറത്തുവിട്ട കമ്പനിയുടെ മൊത്തം ഓഹരികളെക്കുറിച്ചുള്ള കണക്കും കമ്പനിയുടെ ആസ്തിയുടെ കണക്കും കമ്പനി പ്രസിദ്ധീകരിച്ച കണക്കുകളുമായി പൊരുത്തപ്പെടുന്നതല്ല. കമ്പനി ഇതുവരെ എത്ര കോടിയുടെ ഓഹരി ക്രയവിക്രയമാണ് നടത്തിയതെന്നും കമ്പനിയുടെ ആസ്തി എത്രയുണ്ടെന്നും കമ്പനി വക്താക്കൾക്കു പോലും അറിയില്ലെന്നതാണ് വാസ്തവം.
ഡയറക്ടർമാർ വ്യാമോഹിപ്പിച്ചാണ് ഓഹരി വാങ്ങിയതെന്നും രോഗിയായ അച്ഛൻ മരണക്കിടക്കയിലാണെന്നും പറഞ്ഞ് നിക്ഷേപകരുടെ യോഗത്തിനിടെ ഒരു സ്ത്രീ പൊട്ടിക്കരഞ്ഞിരുന്നു. അന്നുണ്ടാക്കിയ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ഓഹരിയുടമകളും കമ്പനി ഡയറക്ടർമാരും സംയുക്തമായി ഉണ്ടാക്കിയ ഒരു അസോസിയേഷൻ മുഖേന പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
എന്നാൽ ഈ അസോസിയേഷനും ഇപ്പോൾ സംശയനിഴലിലാണ്. കേരളത്തിലെ പത്തോളം പൊലീസ് സ്റ്റേഷനുകളിൽ കമ്പനിക്കെതിരെ നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്. കോഴ നൽകി പൊലീസിനെ വിലയ്ക്കെടുത്തിരിക്കുകയാണെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ഓഹരിയുടമകൾ.