- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാം തമ്പുരാൻ ആകേണ്ടിയിരുന്നത് ബിജു മേനോൻ; ജഗന്നാഥനെ ഒരുക്കിയത് ബിജുവിനെ മനസിൽ കണ്ട്; മണിയൻപിള്ളയുടെ കൂടിക്കാഴ്ച്ച വഴിത്തിരിവായി: മോഹൻലാലിന്റെ സൂപ്പർ നായകത്വം പിറവികൊണ്ടതിന് പിന്നിലെ കഥ പറഞ്ഞ് ഷാജി കൈലാസ്
തിരുവനന്തപുരം: മറ്റൊരു താരം വേണ്ടെന്ന് പറഞ്ഞ കഥാപാത്രത്തിൽ മോഹൻലാൽ അഭിനയിച്ചപ്പോൾ അതെല്ലാം സൂപ്പർഹിറ്റുകളായി മാറിയെന്നത് മലയാള സിനിമയിലെ അപൂർവ്വമായ ഒരു സംഭവമാണ്. മമ്മൂട്ടി ഉപേക്ഷിച്ച കഥാപാത്രമാണ് ദൃശ്യത്തിലെ ജോർജ്ജുകുട്ടിയെന്ന് ജിത്തു ജോസഫ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. മലയാള സിനിമയിലെ തന്ന എവർഗ്രീൻ ഹിറ്റായ ആറാം തമ്പ
തിരുവനന്തപുരം: മറ്റൊരു താരം വേണ്ടെന്ന് പറഞ്ഞ കഥാപാത്രത്തിൽ മോഹൻലാൽ അഭിനയിച്ചപ്പോൾ അതെല്ലാം സൂപ്പർഹിറ്റുകളായി മാറിയെന്നത് മലയാള സിനിമയിലെ അപൂർവ്വമായ ഒരു സംഭവമാണ്. മമ്മൂട്ടി ഉപേക്ഷിച്ച കഥാപാത്രമാണ് ദൃശ്യത്തിലെ ജോർജ്ജുകുട്ടിയെന്ന് ജിത്തു ജോസഫ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. മലയാള സിനിമയിലെ തന്ന എവർഗ്രീൻ ഹിറ്റായ ആറാം തമ്പുരാൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് പിന്നിലും ഇങ്ങനെ ഒരു താരമാറ്റത്തിന്റെ കഥയുണ്ടെന്നാണ് സംവിധായകൻ ഷാജി കൈലാസ് പറയുന്നത്. മോഹൻലാലിന് പകരം സിനിമയിലെ സൂപ്പർതാരമായ ജഗൻനാഥനാക്കാൻ ഉദ്ദേശിച്ചിരുന്നത് ബിജു മേനോനെ ആയിരുന്നു എന്നാണ് ഷാജി പറയുന്നത്. സിനിമാ മാസികയായ വെള്ളിനക്ഷത്രത്തിലെ മൈ ഹിറ്റ്‌സ് എന്ന കോളത്തിലാണ് ഷാജി ഈ രഹസ്യം വെളിപ്പെടുത്തിയത്.
അസുരവംശം എന്ന സിനിമ ഹിറ്റായപ്പോൾ അതേ ടീമിനെ വച്ച് മറ്റൊരു പടം ചെയ്യാമെന്നാണ് പ്രതീക്ഷിച്ചിരുന്നതായി ഷാജി കൈലാസ് പറയുന്നത്. ഈ സമയത്താണ് ആറാം തമ്പുരാന്റെ കഥയുണ്ടാകുന്നത്. വ്യത്യസ്തമായ ഒരു ആക്ഷൻ സബ്ജക്ടായിരുന്നു മനസ്സിൽ. നായക വേഷത്തിൽ ബിജു മേനോനെയാണ് ഉദ്ദേശിച്ചിരുന്നത്. അന്ന് ബിജു യുവതാരനിരയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്യുന്ന സമയമായിരുന്നു എന്നും ഷാജി പറയുന്നു.
ബിജു മോനോനെ മനസ്സിൽ കെണ്ടാരുക്കിയ ജഗന്നാഥൻ പിന്നീട് മോഹൻലാലിനെ തേടി എത്തുകയായിരുന്നു. ഇതേക്കുറിച്ച് ഷാജി കൈലാസ് പറയുന്നത് ഇങ്ങനെ: സിനിമയുടെ തിരക്കഥാ ജോലികൾ തിരക്കഥാ ജോലികൾ പുരോഗമിക്കുന്നതിനിടെ അവിചാരിതമായി മണിയൻപിള്ള രാജു സിനിമയുടെ കഥ കേൾക്കാൻ എത്തി. കഥ ഇഷ്ടപ്പെട്ട അദ്ദേഹം ഇത് മോഹൻലാലിനെ വച്ച് ഗംഭീരമായി ചെയ്യാമെന്ന ഒരാശയം മുന്നോട്ടു വച്ചു. ഞാനതു വരെ മോഹൻലാലിനെ വച്ച് പടം ചെയ്തിട്ടില്ല. മണിയൻ പിള്ളച്ചേട്ടൻ കഥ കേട്ട് പോയതിന്റെ പിറ്റേന്ന് എന്നെ സുരേഷ് കുമാർ വിളിച്ചു. രാജുച്ചേട്ടൻ കഥ പറഞ്ഞെന്നും ലാലിന് ഇഷ്ടമായെന്നും നമുക്കത് ചെയ്യാമെന്നും പറഞ്ഞു. അങ്ങനെ അതുവരെയുള്ള പ്ലാനിംഗുകളിൽ നിന്ന് മാറി കഥ വികസിച്ചു. ലാലിനെ വച്ച് മറ്റൊരു ലെവലിൽ തിരക്കഥയൊരുക്കി ചിത്രം ഞങ്ങളുദ്ദേശിച്ചതിലും വലിയ പ്രോജക്ടായി മാറി.
ജഗന്നാഥൻ എന്ന ചങ്കുറപ്പുള്ള നായകനെ മലയാളി ഒരിക്കലും മറക്കില്ല. തന്റെ അച്ഛനെ കള്ളനാക്കി ആത്മഹത്യയിലേക്ക് നയിച്ച നാട്ടിലേക്ക് വർഷങ്ങൾക്കു ശേഷം തിരിച്ചെത്തുന്ന ബോംബെയിലെ ഒന്നാംനിര ഗുണ്ടയാണയാൾ. തനിക്കു കൂടി അവകാശപ്പെട്ട മന കൂട്ടുകാരന്റെ പേരിൽ വിലയ്ക്കു വാങ്ങി ആ നാട്ടിലെ മുടങ്ങിക്കിടക്കുന്ന ഉത്സവം നടത്താനുള്ള തീരുമാനത്തിനിടെ അയാൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധിയിലൂടെയാണ് ചിത്രം വികസിക്കുന്നത്.
മോഹൻലാലിന് മീശ പിരിച്ച സിനിമകളിൽ ഹിറ്റായതും മലയാളികൾ ഇപ്പോഴും കാണാൻ ആഗ്രഹിക്കുന്നതുമായി ചിത്രമാണ് ഇത്. രാജാവിന്റെ മകനും ദേവാസുരത്തിനും ശേഷം ഒരിക്കൽ കൂടി അംഗീകാരം കിട്ടിയത് ആറാം തമ്പാരാനിലെ ജഗന്നാഥനിലൂടെയാണ്. കുളപ്പുള്ളി അപ്പനായി നരേന്ദ്ര പ്രസാദിന്റെ വില്ലൻ വേഷവും ഉണ്ണിമായ എന്ന മഞ്ചുവാര്യരുടെ നായിക വേഷവും പ്രേക്ഷകരുടെ കൈയടി നേടി. ശംഭോ മഹാദേവ എന്ന ഹിറ്റ് ഡയലോഗും ത്രസിപ്പിക്കുന്ന രംഗങ്ങളും ചേർന്ന് ചിത്രം ഷാജികൈലാസിന്റെ ചലച്ചിത്ര ജീവിതത്തിൽ വഴിത്തിരിവായി.