- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂരിലെ ചിത്രലേഖ ഇനി ബ്രിട്ടീഷ് 'ചലച്ചിത്ര' ലേഖ ; ജാതി വിവേചനത്തിനെതിരെ പോരാടിയ ദളിത് വനിതയുടെ കഥ സിനിമയാക്കാൻ ബ്രിട്ടീഷ് തിരക്കഥാകൃത്ത് ഫ്രെയ്‌സർ സ്‌കോട്ട് ; തന്റെ പ്രിയ സിനിമയായ ബാൻഡിറ്റ് ക്വീനിനെ ഓർമ്മിപ്പിക്കുന്നതാണ് ചിത്രലേഖയുടെ ജീവിതമെന്നും ചലച്ചിത്രകാരൻ; ഹിന്ദി സംവിധായകന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ജീവിതം മാറ്റിമറിച്ചതിങ്ങനെ
കണ്ണൂർ: ചിത്രലേഖ ഇനി 'ചലച്ചിത്ര ലേഖ'യെന്ന് അറിയപ്പെടും. ദളിത് വിഭാഗക്കാരിയും ഓട്ടോ ഡ്രൈവറുമായ ഈ പയ്യന്നൂരുകാരിയുടെ കഥ അറിയാത്തവർക്ക് അതിനി വെള്ളിത്തിരയിൽ നിന്നും കാണാൻ സാധിക്കും. അതും ബ്രിട്ടീഷ് സിനിമാ ലോകത്ത് നിന്നും. ബ്രിട്ടീഷ് തിരക്കഥാകൃത്ത് ഫ്രെയ്‌സർ സ്‌കോട്ട് കണ്ണൂരിലെത്തിയപ്പോഴാണ് ചിത്രലേഖയുടെ കഥയും ലോകമെമ്പാടുമുള്ളവർ അറിയാൻ ശ്രമിച്ചത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ചിത്രലേഖയുടെ ജീവിതത്തെക്കുറിച്ചും അവർ നേരിടേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ചും ഫ്രെയ്സർ സ്‌കോട്ട് ചോദിച്ചു മനസ്സിലാക്കിയത്. ജാതിവിവേചനത്തിനിടെതിരെ തന്നാൽ കഴിയും വിധം പോരാടി വാർത്തകളിൽ നിറഞ്ഞു നിന്ന വനിതയാണ് ചിത്രലേഖ. കേരളത്തിലിപ്പോഴും നിലനിൽക്കുന്ന ജാതിവിവേചനവും അതിനെതിരേ ചിത്രലേഖ നടത്തിയ പോരാട്ടവുമായിരിക്കും സിനിമയുടെ ഇതിവൃത്തമെന്ന് ഫ്രെയ്സർ സ്‌കോട്ട് പറഞ്ഞു. അതേസമയം അവരുടെ ജീവിതം അതുപോലെ പകർത്തുന്ന സിനിമയാവില്ല, മറിച്ച്, അവർക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും ആധാരമാക്കിയുള്ള ഫിക്ഷനായിരിക്കും ചിത്രം -അദ്ദ
കണ്ണൂർ: ചിത്രലേഖ ഇനി 'ചലച്ചിത്ര ലേഖ'യെന്ന് അറിയപ്പെടും. ദളിത് വിഭാഗക്കാരിയും ഓട്ടോ ഡ്രൈവറുമായ ഈ പയ്യന്നൂരുകാരിയുടെ കഥ അറിയാത്തവർക്ക് അതിനി വെള്ളിത്തിരയിൽ നിന്നും കാണാൻ സാധിക്കും. അതും ബ്രിട്ടീഷ് സിനിമാ ലോകത്ത് നിന്നും. ബ്രിട്ടീഷ് തിരക്കഥാകൃത്ത് ഫ്രെയ്‌സർ സ്‌കോട്ട് കണ്ണൂരിലെത്തിയപ്പോഴാണ് ചിത്രലേഖയുടെ കഥയും ലോകമെമ്പാടുമുള്ളവർ അറിയാൻ ശ്രമിച്ചത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ചിത്രലേഖയുടെ ജീവിതത്തെക്കുറിച്ചും അവർ നേരിടേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ചും ഫ്രെയ്സർ സ്‌കോട്ട് ചോദിച്ചു മനസ്സിലാക്കിയത്.
ജാതിവിവേചനത്തിനിടെതിരെ തന്നാൽ കഴിയും വിധം പോരാടി വാർത്തകളിൽ നിറഞ്ഞു നിന്ന വനിതയാണ് ചിത്രലേഖ. കേരളത്തിലിപ്പോഴും നിലനിൽക്കുന്ന ജാതിവിവേചനവും അതിനെതിരേ ചിത്രലേഖ നടത്തിയ പോരാട്ടവുമായിരിക്കും സിനിമയുടെ ഇതിവൃത്തമെന്ന് ഫ്രെയ്സർ സ്‌കോട്ട് പറഞ്ഞു. അതേസമയം അവരുടെ ജീവിതം അതുപോലെ പകർത്തുന്ന സിനിമയാവില്ല, മറിച്ച്, അവർക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും ആധാരമാക്കിയുള്ള ഫിക്ഷനായിരിക്കും ചിത്രം -അദ്ദേഹം പറഞ്ഞു.
ചിത്രലേഖയുടെ ജീവിതം പലരീതിയിൽ പല കോണിൽനിന്ന് താൻ പഠിച്ചുകഴിഞ്ഞു. അത് കഥയെന്ന രീതിയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. വിശാലമായ കാൻവാസിൽനിന്ന് സിനിമയുടെ തിരക്കഥാരൂപത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. നിർമ്മാതാവിനെയും അഭിനേതാക്കളെയും തേടിക്കൊണ്ടിരിക്കുകയാണ്.
നടിയെ സംബന്ധിച്ച് ഏതാണ്ട് ധാരണയായിട്ടുണ്ട്. എന്നാൽ പേര് പുറത്തുവിടാനായിട്ടില്ല. ഹിന്ദിയിലായിരിക്കും സിനിമ. ഷൂട്ടിങ്ങും കേരളത്തിനു വെളിയിലായിരിക്കും -സ്‌കോട്ട് പറഞ്ഞു. സിനിമ സംബന്ധിച്ച കരാർ ഒപ്പിടുന്നതിനാണ് സ്‌കോട്ട് വന്നതെന്ന് ചിത്രലേഖയും പറഞ്ഞു.
മാസങ്ങൾക്കു മുൻപ്, ചിത്രലേഖയ്ക്കുനേരേ നടക്കുന്ന പീഡനങ്ങൾ വാർത്തയായ സമയത്താണ് അവരുടെ ജീവിതത്തെ ആസ്പദമാക്കി സിനിമയെടുക്കാൻ ബ്രിട്ടീഷ് ചലച്ചിത്രകാരനുദ്ദേശ്യമുണ്ടെന്ന് പ്രമുഖ ഹിന്ദിസംവിധായകൻ ശേഖർ കപൂർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്തത്. തന്റെ മികച്ച സിനിമകളിലൊന്നായ ബാൻഡിറ്റ് ക്വീനിനെ ഓർമപ്പെടുത്തുന്നതാണ് ചിത്രലേഖയുടെ ജീവിതമെന്നും ജാതീയതയോടുള്ള പോരാട്ടവും അതിജീവനവും പ്രോത്സാഹനാർഹമാണെന്നും അദ്ദേഹം കുറിച്ചിരുന്നു.