- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി ഒരു പതിറ്റാണ്ട് ഭരിക്കും! പ്രധാനമന്ത്രിക്ക് ചക്രവർത്തി യോഗമെന്ന് പ്രവചിച്ച ജ്ഞാനി; 35 ബിരുദാനന്തര ബിരുദവും ആറ് പിഎച്ച്ഡിയും ഡിലിറ്റും നേടിയ അറിവിന്റെ അക്ഷയ ഖനി; 26 ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ഭാഷാ പണ്ഡിതൻ; അറിവിന്റെ ഭണ്ഡാരമായ പയ്യന്നൂർ സ്വദേശി ഡോ. ലക്ഷ്മി ദാസന്റെ ജീവിതകഥ
തിരുവനന്തപുരം: ' ജീവിതം ഒരു സൈക്കിൾ ഓടിക്കുന്നത് പോലെയാണ്. ബാലൻസ് കിട്ടാൻ നിങ്ങൾ മുന്നോട്ട് നീങ്ങിക്കൊണ്ടേയിരിക്കണം', ആൽബർട്ട് ഐൻസ്റ്റീന്റെ ഈ ആപ്തവാക്യമാണ് ഡോ.ലക്ഷ്മിദാസന്റെ ജീവിത ദർശനം. ഏതുപാതയിലൂടെയാണ് മുന്നോട്ട് നീങ്ങേണ്ടതെന്നും അദ്ദേഹത്തിന് ഉറച്ച നിശ്ചയമുണ്ട്. ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ കൃതി ആൽക്കമിസ്റ്റിൽ നിധി തേടുന്ന ആട്ടിടയനെ പോലെ. അറിവിന്റെ അക്ഷയഖനിയാണ് തേടുന്നതെന്ന് മാത്രം. 26 ഭാഷകളിൽ പ്രാവീണ്യം. ഡിലിറ്റ്, ആറ് പിഎച്ച്ഡി, 35 ബിരുദാനന്തര ബിരുദം, നാല് ബിരുദം, രണ്ട് പിജി ഡിപ്ലോമ, ഏഴ് ഡിപ്ലോമ. നബിചരിതം മഹാകാവ്യം അടക്കം 21 പുസ്തകങ്ങൾ, വിസിറ്റിങ് പ്രൊഫസർ, വിദ്യാഭ്യാസ, മാനേജ്‌മെന്റ്, ജ്യോതിഷ കൺസൾട്ടന്റ്, താന്ത്രിക വിദഗ്ധൻ, പ്രഭാഷകൻ, രാഷ്ട്രീയ ഉപദേഷ്ടാവ്, രാഷ്ട്രീയ പ്രവാചകൻ ...തീരുന്നില്ല ഡോ.ലക്ഷ്മിദാസന്റെ സവിശേഷതകൾ. പിണറായി വിജയൻ മുഖ്യമന്ത്രിയാകുമെന്ന് മാത്രമല്ല, നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ഒരു പതിറ്റാണ്ട് തുടരുമെന്ന പ്രവചനവും ഡോ.ലക്ഷ്മിദാസനെ ശ്രദ്ധേയനാക്കി. ചക്രവർത്ത
തിരുവനന്തപുരം: ' ജീവിതം ഒരു സൈക്കിൾ ഓടിക്കുന്നത് പോലെയാണ്. ബാലൻസ് കിട്ടാൻ നിങ്ങൾ മുന്നോട്ട് നീങ്ങിക്കൊണ്ടേയിരിക്കണം', ആൽബർട്ട് ഐൻസ്റ്റീന്റെ ഈ ആപ്തവാക്യമാണ് ഡോ.ലക്ഷ്മിദാസന്റെ ജീവിത ദർശനം. ഏതുപാതയിലൂടെയാണ് മുന്നോട്ട് നീങ്ങേണ്ടതെന്നും അദ്ദേഹത്തിന് ഉറച്ച നിശ്ചയമുണ്ട്. ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ കൃതി ആൽക്കമിസ്റ്റിൽ നിധി തേടുന്ന ആട്ടിടയനെ പോലെ. അറിവിന്റെ അക്ഷയഖനിയാണ് തേടുന്നതെന്ന് മാത്രം.
26 ഭാഷകളിൽ പ്രാവീണ്യം. ഡിലിറ്റ്, ആറ് പിഎച്ച്ഡി, 35 ബിരുദാനന്തര ബിരുദം, നാല് ബിരുദം, രണ്ട് പിജി ഡിപ്ലോമ, ഏഴ് ഡിപ്ലോമ. നബിചരിതം മഹാകാവ്യം അടക്കം 21 പുസ്തകങ്ങൾ, വിസിറ്റിങ് പ്രൊഫസർ, വിദ്യാഭ്യാസ, മാനേജ്‌മെന്റ്, ജ്യോതിഷ കൺസൾട്ടന്റ്, താന്ത്രിക വിദഗ്ധൻ, പ്രഭാഷകൻ, രാഷ്ട്രീയ ഉപദേഷ്ടാവ്, രാഷ്ട്രീയ പ്രവാചകൻ ...തീരുന്നില്ല ഡോ.ലക്ഷ്മിദാസന്റെ സവിശേഷതകൾ.
പിണറായി വിജയൻ മുഖ്യമന്ത്രിയാകുമെന്ന് മാത്രമല്ല, നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ഒരു പതിറ്റാണ്ട് തുടരുമെന്ന പ്രവചനവും ഡോ.ലക്ഷ്മിദാസനെ ശ്രദ്ധേയനാക്കി. ചക്രവർത്തിയുടെ യോഗമാണ് പ്രധാനമന്ത്രിക്കെന്നും, മോദിക്ക് ഉടൻ പകരക്കാരുണ്ടാവില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നാൽ, ഇത്തരം രാഷ്ട്രീയ നിരീക്ഷണങ്ങളുടെ പേരിൽ തന്നെ വിവാദത്തിലേക്ക് നയിക്കരുതെന്നാണ് ഡോ.ലക്ഷ്മിദാസന്റെ അഭ്യർത്ഥന.
വിദ്യാഭ്യാസത്തിനാണ് താൻ ജീവിതത്തിൽ പ്രാധാന്യം നൽകിയതെന്ന് അദ്ദേഹം പറയുന്നു.' പല ഭാഷകളിൽ സഞ്ചരിച്ചു; പേരെടുക്കുന്നതിനേക്കാൾ, എഴുതാനുള്ള സ്രോതസിനും, ഓജസ്സിനുമാണ് പ്രാധാന്യം നൽകുന്നത്.
' മുഹമ്മദ് നബിയുടെ ജീവിതം ആധാരമാക്കിയുള്ള 'നബിചരിതം മഹാകാവ്യം' എന്ന പുസ്തകം അറേബ്യയുടെ ഇതിഹാസം തന്നെ. 17 അദ്ധ്യായങ്ങളിലായി,5000 വരികളിൽ മലയാളം, സംസ്്കൃതം, അറബി എന്നിവ ഇടകലർന്നുള്ള മണിപ്രവാള ഭാഷയിൽ മഹാകാവ്യ ലക്ഷണങ്ങളോടെയാണ് രചന. ശ്രീനാരായണ ദർശനവും, ശാശ്വതീകാനന്ദ സ്വാമികളും,ഹിന്ദുജീവന കല, വാസ്തുദീപിക, ഭാരതപ്പഴമ, ബുദ്ധപൂർണിമ, ഗേറ്റ് വേ ഓഫ് ഇന്ത്യൻ കൾച്ചർ തുടങ്ങി 21 പുസ്‌കങ്ങൾ. 'എഴുത്തുകാരൻ എന്ന നിലയിൽ അറിയപ്പെടാനാണ് എനിക്ക് ആഗ്രഹം', ഡോ.ലക്ഷ്മിദാസൻ പറയുന്നു.
എണ്ണമറ്റ ബിരുദങ്ങളുടെ ഉടമ കൂടിയാണ് ഈ വിദ്യോപാസകൻ. പൗരസ്ത്യ പഠനങ്ങളിലെ മികവിനാണ് ഡിലിറ്റ് സമ്പാദിച്ചത്. ദി കിങ്ഡം ഓഫ് ടോംഗയാണ് ഡിലിറ്റ് ബിരുദം നൽകി ഡോക്ടറെ ആദരിച്ചത്. മലയാളം, സംസ്്ക്യതം, ഹിന്ദി, ജ്യോതിഷം, വിദ്യാഭ്യാസം, മാനേജ്‌മെന്റ് എന്നിവയിൽ ആറ് പിഎച്ചഡി ബിരുദങ്ങളാണ് അദ്ദേഹം കരസ്ഥമാക്കിയത്.ജ്യോതിഷത്തിൽ ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള രോഗനിർണയമായിരുന്നു ഗവേഷണ വിഷയം. രോഗ നിർണയത്തിനൊപ്പം, രോഗനിർമ്മാർജ്ജനവും പഠനവിഷയമായിരുന്നു.
ജ്യോതിഷം ശാസ്ത്രമാണോയെന്ന് സംശയിക്കുന്നവർക്കും ഡോ.ലക്ഷ്മിദാസന് മറുപടിയുണ്ട്. ' ഒരിക്കൽ ജ്യോതിഷം കപടശാസ്ത്രമെന്ന ആക്ഷേപിച്ച ഒരാളെ അടുത്ത് ചേർത്ത് ഞാൻ ചോദിച്ചു, താങ്കളുടെ മാതാപിതാക്കൾ 16 വർഷമായി വേർപിരിഞ്ഞല്ലേ താമസിക്കുന്നത്? അയാൾ ഞെട്ടുന്നത് ഞാൻ കണ്ടു. ആത്മീയതയുടെയും, ഉൾവിളികളുടെയും, ഒരു മൂന്നാം കണ്ണിന്റെയും അപൂർവസങ്കലനവിജയ ഫലമാണ് ജ്യോതിഷം . വൈദ്യം, നരവംശ ശാസ്ത്രം, ഭൂമിശാസ്ത്രം എല്ലാം അതിലുണ്ട്. '
26 ഭാഷകൾ അസലായി കൈകാര്യം ചെയ്യും ഡോക്ടർ. പ്രാകൃതം, പാലി അടക്കം ലിപിയുള്ളതും, ഇല്ലാത്തതുമായ 26 ഭാഷകൾ. 55 ബിരുദവും, 35 ബിരുദാനന്തര ബിരുദവുമൊക്കെ സമ്പാദിക്കുന്നത് പാഴ് വേലയല്ലേ എന്ന് പരിഹസിക്കുന്നവരുണ്ട്. എന്നാൽ, നിരന്തരം പഠനത്തിൽ കുതുകിയായ ഡോക്ടർ അത്തരം വിമർശനങ്ങളൊന്നും കാര്യമാക്കുന്നേയില്ല. 50 വയസിനോടടുക്കുമ്പോഴും, ലക്ഷ്യത്തിൽ നിന്ന് പതറാത്ത ജാഗ്രതയാണ് അദ്ദേഹത്തിന്റെ കൈമുതൽ.
ഗവേഷണത്തിലും, പഠനത്തിലും മാത്രം ഒതുങ്ങുന്നില്ല ഡോ.ലക്ഷ്മിദാസന്റെ ജീവിതസപര്യ. വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിസിറ്റിങ് പ്രൊഫസർ, വിദ്യാഭ്യാസ, മാനേജ്‌മെന്റ്, ജ്യോതിഷ കൺസൾട്ടന്റ്, അഭിഭാഷകൻ, വാസ്തുവിദ്യ വിദഗ്്ധൻ, ഫെങ്ഷൂയി ഉപദേഷ്ടാവ്, കലാകാരൻ, പത്രപ്രവർത്തകൻ, താന്ത്രിക വിദഗ്ധൻ, ജെമ്മോളജിസ്റ്റ്, സൈക്കോ തെറാപ്പിസ്റ്റ്, തുടങ്ങി 58 ഓളം മേഖലകളിൽ പ്രാവീണ്യമുണ്ട് ഡോ.ലക്ഷ്മിദാസന്.
പലരാജ്യങ്ങളിലയും രാഷ്ട്രീയ ഉപദേഷ്ടാവ് കൂടിയാണ് അദ്ദേഹം. മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ച് ഒരുലക്ഷത്തോളം പേരെ നേരിൽ കണ്ട് ആത്മവിശ്വാസവും, കരുത്തും പകരാൻ കഴിഞ്ഞു.' സംസ്‌കൃത പണ്ഡിതനും, ജോതിഷ പണ്ഡിതനുമെന്ന നിലയിലുള്ള പരിജ്ഞാനം പ്രശ്‌നപരിഹാരത്തിന് പലപ്പോഴും എന്നെ സഹായിക്കാറുണ്ട്. പിന്നെ നിയമപരിജ്ഞാനവും, ക്രിമിനോളജി ബിരുദവും, മന:ശാസ്ത്ര ബിരുദവും ആഴത്തിലുള്ള ഗവേഷണ-പഠനങ്ങളും പ്രവചനങ്ങൾക്കും, സഹായഹസ്തം നീട്ടാനും ഉപകരിച്ചു', ഡോ.ലക്ഷ്മിദാസൻ പറയുന്നു.
ജനങ്ങളെയും, സർക്കാരിനെയും സേവിക്കുന്നതിന്റെ ഭാഗമായി രാജ്യസഭാംഗമായാൽ നന്നെന്നുണ്ട് ഡോക്ടർക്ക്. വിവിധ മേഖലകളിലെ തന്റെ അനുഭവ സമ്പത്ത് നാടിന് വേണ്ടി ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പൗലോ കൊയ്‌ലോ പറയും പോലെ ഒരു കാര്യം നേടണമെന്ന് നിങ്ങൾ ദൃഢനിശ്ചയം ചെയ്താൽ, അത് നേടിയെടുക്കാൻ പ്രപഞ്ചമാകെ നിങ്ങൾക്കായി ഗൂഢാലോചന ചെയ്യും. അതുതന്നെയാണ് ഡോ.ലക്ഷ്മിദാസന്റെയും നിശ്ചയം.
പയ്യന്നൂർ സ്വദേശിയായ ഡോ.ലക്ഷ്മിദാസൻ ഇപ്പോൾ തിരുവനന്തപുരത്ത് മരുതൻകുഴിയിലാണ് താമസം. ഭാര്യ ബിന്ദു ലക്ഷ്മിദാസൻ. മക്കൾ ബ്രാഹ്മി ലക്ഷ്മിദാസൻ, ധനിഷ്ട ലക്ഷ്മിദാസൻ.