- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
47 വയസുള്ള യുഎഇയുടെ പുഞ്ചിരിക്കുന്ന മുഖം ലോകം കാണുന്നത് മലയാളിയായ ഈ ആറു വയസുകാരനിലൂടെ; അറബ് ലോകത്തെ സൂപ്പർ മോഡലായി തിളങ്ങുന്ന നിലമ്പൂരൂകാരൻ പയ്യൻ ലിവർപൂൾ ക്ലബ്ബ് മുതൽ ജാഗ്വാറും നിസ്സാനും ടോട്ടലും വരെയുള്ള ലോകത്തെ ബ്രാൻഡുകളുടെയെല്ലാം മുഖമായി മാറി; ഐസിന്റെ വെളുത്ത കന്തൂറയും ഗുട്രയുമണിഞ്ഞ രൂപം എത്ര കണ്ടിട്ടും മതിവരാതെ അറബികൾ; സൗദി മന്ത്രാലയത്തിലും ഇപ്പോൾ മുഖമാകാൻ വേണ്ടത് ഈ സുന്ദരക്കുട്ടനെ തന്നെ
ദുബായ്: അറബ് ലോകത്തിന് നിസ്തൂലമായ സംഭാവനകൾ നൽകിയവരിൽ എക്കാലവും മലയാളികൾ മുൻപന്തിയിലാണ്. എം എ യൂസഫലി തന്നെയാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രഗത്ഭനായ വ്യക്തി. യൂസഫലിയുടെ സാമ്രാജ്യം അറബ് നാടുകളിലെല്ലാം വാഴ്‌ത്തപ്പെടുന്നതാണ്. പല മേഖലകളിൽ സ്തുത്യർഹമയ സേവനം അനുഷ്ടിക്കുന്ന, ശ്രദ്ധ പിടിച്ചു പറ്റിയ മലയാളികളുണ്ട്. ഇക്കൂട്ടത്തിൽ ഇപ്പോൾ താരമാകുന്നത് ഒരു ആറു വയസുകാരൻ മലയാളി പയ്യനാണ്. ഐസിൻ എന്ന മലയാളി ബോയ് ആണ് ഇന്ന് അറബ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പരസ്യ താര്യമായി വിലസുന്നത്. ലോകം അറിയപ്പെടുന്ന പരസ്യ ബ്രാൻഡുകളിൽ അഭിനയിച്ചു കൊണ്ടാണ് ഐസിന്റെ അറബികളുടെ കണ്ണലുണ്ണിയായത്. എമിറേത്തി ആണെന്ന് തോന്നുന്ന വിധത്തിലുള്ള പരസ്യത്തിലാണ് ഈ സുന്ദരക്കുട്ടൻ അഭിനയിച്ചത്. അതുകൊണ്ട് തന്നെ പലർക്കും ഐസിൻ ഇന്ത്യക്കാരനാണെന്ന് പോലും അറിയില്ല. ഭൂരുപക്ഷവും കരുതുന്നത് ഐസിൻ എമിറേത്തി കുട്ടിയാണെന്നാണ്. യുഎഇ രാജ്യം 47ാം പിറന്നാൾ ആഘോഷിക്കുമ്പോൾ അതിലെയും താരം ഐസിൻ എന്ന ഈ ആറ് വയസുകാരനാണ്. യുഎഇയുടെ ദേശീയ പതാകയും ഏന്തി ഐസിൻ നിൽക്കുന്ന ചിത്രങ
ദുബായ്: അറബ് ലോകത്തിന് നിസ്തൂലമായ സംഭാവനകൾ നൽകിയവരിൽ എക്കാലവും മലയാളികൾ മുൻപന്തിയിലാണ്. എം എ യൂസഫലി തന്നെയാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രഗത്ഭനായ വ്യക്തി. യൂസഫലിയുടെ സാമ്രാജ്യം അറബ് നാടുകളിലെല്ലാം വാഴ്‌ത്തപ്പെടുന്നതാണ്. പല മേഖലകളിൽ സ്തുത്യർഹമയ സേവനം അനുഷ്ടിക്കുന്ന, ശ്രദ്ധ പിടിച്ചു പറ്റിയ മലയാളികളുണ്ട്. ഇക്കൂട്ടത്തിൽ ഇപ്പോൾ താരമാകുന്നത് ഒരു ആറു വയസുകാരൻ മലയാളി പയ്യനാണ്. ഐസിൻ എന്ന മലയാളി ബോയ് ആണ് ഇന്ന് അറബ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പരസ്യ താര്യമായി വിലസുന്നത്. ലോകം അറിയപ്പെടുന്ന പരസ്യ ബ്രാൻഡുകളിൽ അഭിനയിച്ചു കൊണ്ടാണ് ഐസിന്റെ അറബികളുടെ കണ്ണലുണ്ണിയായത്. എമിറേത്തി ആണെന്ന് തോന്നുന്ന വിധത്തിലുള്ള പരസ്യത്തിലാണ് ഈ സുന്ദരക്കുട്ടൻ അഭിനയിച്ചത്. അതുകൊണ്ട് തന്നെ പലർക്കും ഐസിൻ ഇന്ത്യക്കാരനാണെന്ന് പോലും അറിയില്ല. ഭൂരുപക്ഷവും കരുതുന്നത് ഐസിൻ എമിറേത്തി കുട്ടിയാണെന്നാണ്.
യുഎഇ രാജ്യം 47ാം പിറന്നാൾ ആഘോഷിക്കുമ്പോൾ അതിലെയും താരം ഐസിൻ എന്ന ഈ ആറ് വയസുകാരനാണ്. യുഎഇയുടെ ദേശീയ പതാകയും ഏന്തി ഐസിൻ നിൽക്കുന്ന ചിത്രങ്ങൾ സൈബർലോകത്ത് വൈറലാണ്. മലയാളി ദമ്പതികളുടെ മകനാണ് ഇവനെന്ന് അറിയുമ്പോഴും അറബികളുടെ പ്രിയപ്പെട്ടനവനായി മാറുകയാണ് ഈ കൊച്ചുമിടുക്കൻ. ചാനലുകളിലെയും സൈബർ ലോകത്തെയും അന്താരാഷ്ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിലെ താരമാണ് ഈ കൊച്ചുപയ്യൻ.
എവിടേക്ക് തിരിഞ്ഞാലും ഐസിന്റെ ചിരിക്കുന്ന മുഖം കാണാം. ജഗ്വാറിന്റെയും നിസാൻ പട്രോളിന്റെയും ലിവർപൂളിന്റെയും ഒക്കെ പരസ്യങ്ങളിലൂടെ ഇസിൻ ഓരോ അറബ് ഗൃഹങ്ങളിലെയും ഇഷ്ടക്കാരനാണ്. യു.എ.ഇയുടെ 47ാം പിറന്നാൾ ദിനത്തിൽ പത്രങ്ങളുടെ മുഴുപ്പേജിൽ നിറഞ്ഞു ചിരിക്കുകയാണ് ഐസിൻ. യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി ഒന്നാം പേജിൽ യുഎഇ പതാക പിടിച്ചുകൊണ്ട് അറബി വേഷത്തിൽ എത്തുന്ന കൊച്ചു മിടക്കനെ ആരാണ് മറക്കുക? വെളുത്ത് സുന്ദരാനായ ഐസിന് നിലമ്പൂർ സ്വദേശികളായ ദമ്പതികളുടെ മകനാണ്. എന്നാൽ, കണ്ടാൽ എമിറ്റേറ്റി കുട്ടിയാണെന്ന തന്നെയേ പറയൂ. കാഴ്ചയിലും ഭാവത്തിലുമെല്ലാം ഒരു അറബി കുട്ടിയെപ്പോലെ തോന്നിക്കുന്നു എന്നതു കൊണ്ടാണ് ഈ കൊച്ചു മിടക്കൻ അറബ് പരസ്യ ലോകത്തിന്റെ പ്രിയങ്കരനായി മാറിയത്.
വെളുത്ത കന്തൂറയും ഗുട്രയുമണിഞ്ഞ് പരമ്പരാഗത വേഷത്തിൽ നിൽക്കുമ്പോൾ ആരും പറയില്ല അതൊരു അറബി കുട്ടി അല്ല എന്ന്. അങ്ങനെയാണ് ഭൂരിപക്ഷം യുഎഇക്കാരും ഇപ്പോഴും കരുതുന്നതും. ഈ കൊച്ചുപ്രായത്തിൽ ഐസിനെ വിലപിടിപ്പുള്ള താരമാക്കി മാറ്റിയതിൽ നിർണായക റോൾ പരസ്യങ്ങൾക്ക് തന്നെയാണ്. അതും ചെറിയ ബ്രാൻഡ് പരസ്യങ്ങളല്ല. ലോകത്തെ വൻകിട ബ്രാൻഡുകളുടെ ഇഷ്ടക്കാരൻ മോഡലാണ് ഈ കൊച്ചു പയ്യൻ.
വാർണർ ബ്രദേഴ്‌സ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, സന്റെർ പോയന്റ്, ജഗ്വാർ 'വേൾഡ്, നിസാൻ പട്രോൾ, ടോട്ടൽ, പീഡിയ ഷുവർ, റെഡ് ടാഗ്, ഹോം സന്റെർ ഇങ്ങനെ നീളുന്നു ഐസിൻ അഭിനയിച്ച പരസ്യബ്രാൻഡുകളുടെ പേരുകൾ. ദുബായ് ടൂറിസത്തിന്റെ ഔദ്യോഗിക പരസ്യത്തിലും അബുദാബി ഗവർമന്റെിന്റെ മറ്റു പരസ്യത്തിലും അഭിനയിച്ച ഐസിൻ സൗദി ഊർജ മന്ത്രാലയത്തിന്റെ പരസ്യത്തിലും ഇതിനകം അഭിനയിച്ചിരിക്കുന്നു.
അജ്മാനിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ കെ.ജി 2 വിദ്യാർത്ഥിയാണ് ഐസിൻ. അവന് രണ്ട് വയസ് പ്രായമുള്ളപ്പോൾ പിതാവ് ഹാഷ് ജവാദ് മൊബൈലിൽ പകർത്തിയ ചില ചിത്രങ്ങളും വീഡിയോകളും പ്രവാസികൾക്കിടയിൽ വൈറൽ ആയതോടെയാണ് ഐസിനിൽ പരസ്യ ലോകത്തിന്റെ കണ്ണുകൾ ഉടക്കിയത്. ചില പരസ്യങ്ങളിൽ കരാറായെങ്കിലും ലിവർപൂളിന്റെ പരസ്യത്തോടെ ലോകത്തിന്റെ ശ്രദ്ധയും ഐസിനിൽ പതിഞ്ഞു. ഫുട്ബോൾ ഇതിഹാസങ്ങളായ സ്റ്റീവൻ ജെറാർഡ്, ഗാരി മക് അലിസ്റ്റർ എന്നിവർക്കൊപ്പം അഭിനയിക്കാൻ കുട്ടികളിൽ നടത്തിയ ഇന്റർവ്യുവിൽ ഐസിൻ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സ്റ്റീവൻ ജെറാർഡിനെയും ഗാരി മക് അലിസ്റ്ററിനെയും ഐസിൻ ഇന്റർവ്യു ചെയ്യുന്ന വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
'ലിവർപൂളിന്റെ ഷൂട്ടിങ്ങിൽ മറ്റു കുട്ടികളെക്കാൾ ശ്രദ്ധയോടെ ഐസിൻ കാഴച്‌വെച്ച പ്രകടനമായിരുന്നു അവന് തുണയായത്' -ഐസിന്റെ മാതാവ് നസീഹ പറയുന്നു. സംവിധായകർ പറയുന്നത് അതേപടി പിഴവുകളില്ലാതെ ചെയ്യാനുള്ള മിടുക്ക് ഐസിനെ പരസ്യ സിനിമയുടെ പ്രധാന ഘടകമാക്കി. ഇൻസ്റ്റഗ്രാമിലും ഫേസ്‌ബുക്കിലും ഐസിന് നിരവധി ഫോളോവേഴ്‌സാണുള്ളത്. പ്രമുഖ മോഡലുകൾക്കൊപ്പം അനായാസം അഭിനയിക്കാൻ മികവുണ്ട് ഐസിന്. ഈ അനായാസത തന്നെയാണ് ഈ കൊച്ചു പയ്യനെ ലോകത്തിന്റെ കാരമാക്കി മാറ്റിയതും.
ലിവർപൂൾ എഫ്‌സി വേൾഡിന്റെ പ്രചാരണാർഥം ദുബായിലെത്തിയപ്പോഴാണ് ഐസിൻ ജെരാർദിനെ ഇന്റർവ്യൂ ചെയ്തത്. ആറു വയസുകാരൻ ഐസിൻ ഹാഷിന്റെ ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ സ്റ്റീവൻ ജെറാർദാണ്. ഒരു കാലത്ത് ലിവർപൂളിന്റെ ചെങ്കുപ്പായത്തിൽ ആവേശക്കൊടുമുടിയേറ്റിയ അതേ സ്റ്റീവൻ ജെറാർദ് തന്നെ. ജെറാർദിനെ ഇന്റർവ്യൂ ചെയ്തതിന്റെ ആവേശം ഇപ്പോഴും ഐസിന്റെ മനസിൽ നിന്ന് പോയിട്ടില്ല.
ലിവർപൂൾ എഫ്.സി.വേൾഡിന്റെ പ്രചാരണാർഥം ദുബായിലെത്തിയപ്പോഴാണ് ലിവർപൂളിന്റെറെ ഇതിഹാസ താരം സ്റ്റീവൻ ജെറാർദിനെ ഇന്റർവ്യൂ ചെയ്യാൻ ഐസിന് അവസരം കിട്ടിയത്. ലിവർപൂളിന്റെ പഴയകാല താരം ഗാരി മക്കാലിസ്റ്ററും അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്നു. വിവിധ രാജ്യക്കാരായ അൻപതോളം കുട്ടികളിൽ നിന്നാണ് ഐസിനെ അഭിമുഖം നടത്താൻ തിരഞ്ഞെടുത്തത്. അഹമ്മദ് എന്ന പേരിലാണ് ഇസിൻ ലിവർപൂൾ ഇതിഹാസങ്ങളെ അഭിമുഖം ചെയ്തത്.
ലിവർപൂളിന്റെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്ത അഭിമുഖത്തിന്റെ വീഡിയോ സൈബർ ലോകത്ത് വൻ തരംഗമാണ് സൃഷ്ടിച്ചത്. ഒഴിവു സമയങ്ങളിൽ ജെറാർദിന്റെ മൽസരങ്ങളുടെ വീഡിയോ കണ്ട് ആവേശം കൊള്ളുകയാണ് ഐസിൻ. ജെറാർദിനെ പോലെ ഒരു ഫുട്‌ബോൾ താരമാവുകയാണ് ഐസിന്റെ ആഗ്രഹം. എന്തായാലും സിനിമയിൽ അഭിനയിക്കുക എന്ന മോഹവും ഊ മിടുക്കനുണ്ട്.
മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ് ഐസിന്റെ പിതാവ് ഹാഷ് ജവാദ്. മാതാവ് നസീഹ കോഴിക്കോട് നല്ലളം മുല്ലവീട്ടിൽ കുടുംബാംഗമാണ്. നേരത്തെ ദുബായിൽ റേഡിയോ ജോക്കിയായിരുന്ന ഹാഷ് ജവാദ് ഇപ്പോൾ സോഷ്യൽ മീഡിയ മാനേജർ ആയി ജോലി ചെയ്യുന്നു. ആറ് മാസം പ്രായമുള്ള ഹവാസിനാണ് ഐസിന്റെ സഹോദരി.