- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസോസ്റ്റം മെത്രാപ്പൊലീത്ത വിശേഷിപ്പിച്ചത് 'ആറന്മുളയിലെ മദർ തെരേസ' എന്ന്; തിരുവനന്തപുരം ആർസിസിയിലെ നിത്യസന്ദർശക; ജനങ്ങൾക്ക് ആശ്വാസം പകർന്ന് സേവനപാതയിൽ പുതുചരിത്രം കുറിച്ച് മാലേത്ത് സരളാദേവിയെന്ന അമ്മ; പ്രായം മറന്നും സേവനസന്നദ്ധയായ കോൺഗ്രസ് വനിതാ നേതാവിനെ പരിചയപ്പെടാം
അറിവു പകർന്നു കൊടുത്ത അദ്ധ്യാപനവൃത്തിയും സേവനത്തിന്റെ പുതുവഴികൾ വെട്ടിയ ജനസേവനവും ഇന്നലെകളെ ധന്യമാക്കുമ്പോൾ വേദന കൊണ്ടുപിടയുന്ന ജനങ്ങൾക്ക് ആശ്വാസം പകർന്ന് വർത്തമാനകാലത്ത് പുതുചരിത്രം കുറിക്കുകയാണ് ഈ അമ്മ... ഈ അമ്മ മറ്റാരുമല്ല. മുഴുവൻ ' സമയ രാഷ്ട്രീയക്കാരിയും മുൻ എംഎൽഎയുമായ മലേത്ത് സരളാദേവി. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തായുടെ അഭിപ്രായത്തിൽ ആറന്മുളയിലെ മദർ തെരേസ എന്നു തന്നെ മാലേത്തിനെ വിശേഷിപ്പിക്കാം. പണ്ടുമുതലേ എന്തു കാര്യത്തിനും പാവപ്പെട്ടവർ ഓടി എത്തുന്ന വീടാണ് മാലേത്ത് വീട്. ഇന്നും ആ പതിവ് തുടരുന്നു. ഇന്ന് കടുത്ത രോഗം ബാധിച്ചവരുടെ അവസാന കച്ചി തുരുമ്പാണ് മാലേത്ത് വീടും സരളാദേവിയും. കാൻസർ ബാധിച്ചവരെ തിരുവനന്തപുരം ആർസിസിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്ന ദൗത്യമാണ് കഴിഞ്ഞ 42 വർഷമായി സരളാദേവി നിശബ്ദം ചെയ്തു കൊണ്ടിരിക്കുന്നത്. ഓരോ രോഗിയോടൊപ്പവും ആർ സി സിയിലെത്തി അവർക്ക് ധൈര്യം കൊടുത്ത് ചികിൽസ ലഭ്യമാക്കുന്നു. ആറന്മുളക്ക് ചുറ്റുമുള്ളവരിൽ പലരു
അറിവു പകർന്നു കൊടുത്ത അദ്ധ്യാപനവൃത്തിയും സേവനത്തിന്റെ പുതുവഴികൾ വെട്ടിയ ജനസേവനവും ഇന്നലെകളെ ധന്യമാക്കുമ്പോൾ വേദന കൊണ്ടുപിടയുന്ന ജനങ്ങൾക്ക് ആശ്വാസം പകർന്ന് വർത്തമാനകാലത്ത് പുതുചരിത്രം കുറിക്കുകയാണ് ഈ അമ്മ... ഈ അമ്മ മറ്റാരുമല്ല. മുഴുവൻ ' സമയ രാഷ്ട്രീയക്കാരിയും മുൻ എംഎൽഎയുമായ മലേത്ത് സരളാദേവി. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തായുടെ അഭിപ്രായത്തിൽ ആറന്മുളയിലെ മദർ തെരേസ എന്നു തന്നെ മാലേത്തിനെ വിശേഷിപ്പിക്കാം. പണ്ടുമുതലേ എന്തു കാര്യത്തിനും പാവപ്പെട്ടവർ ഓടി എത്തുന്ന വീടാണ് മാലേത്ത് വീട്. ഇന്നും ആ പതിവ് തുടരുന്നു.
ഇന്ന് കടുത്ത രോഗം ബാധിച്ചവരുടെ അവസാന കച്ചി തുരുമ്പാണ് മാലേത്ത് വീടും സരളാദേവിയും. കാൻസർ ബാധിച്ചവരെ തിരുവനന്തപുരം ആർസിസിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്ന ദൗത്യമാണ് കഴിഞ്ഞ 42 വർഷമായി സരളാദേവി നിശബ്ദം ചെയ്തു കൊണ്ടിരിക്കുന്നത്. ഓരോ രോഗിയോടൊപ്പവും ആർ സി സിയിലെത്തി അവർക്ക് ധൈര്യം കൊടുത്ത് ചികിൽസ ലഭ്യമാക്കുന്നു. ആറന്മുളക്ക് ചുറ്റുമുള്ളവരിൽ പലരും മരണത്തിൽ നിന്നും മടങ്ങിയെത്തിയതിനു പിന്നിൽ സരളാദേവിയുടെ കരങ്ങൾ ഉണ്ട്.
തിരുവനന്തപുരം ആർസിസിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും സരളാദേവിയെ ജീവനാണ്. കാരണം മറ്റൊന്നുമല്ല. രാഷ്ട്രീയക്കാർ കടന്നു ചെല്ലാൻ മടിക്കാത്ത ഈ ഇടത്തിലെ സ്ഥിരം സന്ദർശകയായി സരളാദേവി മാറിയതാണ് ഇതിനു കാരണം. രോഗികളെയും കൊണ്ട് സ്വന്തം കാറിലും ബസിലും ട്രയിനിലുമായി ആർ സി സിയിലെത്തുന്ന സരളാ ദേവി രോഗികളുടേയും ഇഷ്ട ടീച്ചറാണ്. രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോൾ തന്റെ കൈയിലുള്ളതെല്ലാം അവർക്കായി ചെലവഴിക്കാനും സരളാദേവിക്ക് മടിയില്ല, പാരമ്പര്യമായി കിട്ടിയ ഭൂമി മുതൽ പെൻഷൻകാശും സ്വർണവും വരെ പാവപ്പെട്ടവർക്കായി ചെലവിട്ടു. അതു കൊണ്ട് ഒരു കറുത്ത മുത്തുമാലയും പെൻഷനും മാത്രമേ സരളാദേവിക്ക് സ്വന്തമായുള്ളു.
ആറന്മുള പൊന്നമ്മയുടേയും മുൻ.എം.എൽ എ മാലേത്ത് ഗോപിനാഥൻ നായരുടേയും വീട്ടിലെ അംഗമായ സരളാദേവി ചെറുപ്പം മുതലേ കോൺഗ്രസ്സിലാണ്.പുല്ലാട് ഹൈസ്‌കൂളിൽ അദ്ധ്യാപനത്തിനൊപ്പം രാഷ്ടീയവും കൊണ്ടു നടന്നു. മികച്ച മതപ്രഭാഷക കൂടിയായ സരളാദേവി ഒപ്പം സാമൂഹിക സേവനവും ജീവിതത്തിന്റെ ഭാഗമാക്കി.പ്രസംഗത്തിലല്ല പ്രവർത്തിയാണ് വേണ്ടത് എന്ന് സ്വയം മനസ്സിലാക്കാക്കിയാണ് രോഗികളുമായുള്ള യാത്ര ആരംഭിച്ചത്. ഇതിനിടയിൽ പഞ്ചായത്തംഗം മുതൽ എം.എൽ എ വരെയായി. എന്നിട്ടും രോഗികളെ ആശുപതിയിലെത്തിച്ച് ചികിൽസ ലഭ്യമാകുന്ന പതിവ് അവസാനിപ്പിച്ചില്ല.എം.എൽ എ ആയിരുന്നപ്പോൾ കിട്ടിയ ഫണ്ടും സരളാദേവി ആർ സി സിക്ക് നൽകി മാതൃക കാട്ടുകയായിരുന്നു.
ഭർത്താവ് രവീന്ദ്രൻ നായരും മകൻ ബാബു രാജുമൊക്കെ നൽകിയ പിന്തുണയും സരളാദേവിക്ക് താങ്ങായി. സരളാദേവിക്ക് വിശ്രമമില്ല' ഓരോ രോഗികളുടേയും ഫയലും സരളാദേവിയുടെ കൈകളിലുണ്ട്. കിട്ടാവുന്നിടത്തു നിന്നെല്ലാം മരുന്നും സഹായവുമൊക്കെ പാവപ്പെട്ട രോഗികൾക്ക് സംഘടിപ്പിച്ചും നൽകുന്നുണ്ട്. നമ്മുടെ രാഷ്ട്രീയക്കാരും ജനങ്ങളുമൊക്കെ ആർ സി സി സന്ദർശിക്കണം ഇങ്ങനെ ഉണ്ടായാൽ അഹന്ത ഇല്ലാതാവും എന്നാണ് സരളാദേവിക്ക് പറയാനുള്ളത്. അതെ സരളാദേവി പോകാൻ തയ്യാറെടുത്തു കഴിഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ്, തിരുവനന്തപുരം .ആർ സി സി എന്നിവിടങ്ങളിലേക്കുള്ള പതിവു യാത്രയ്ക്ക്. അതാണ് ക്രിസോസ്റ്റം തിരുമേനി പറഞ്ഞത് ഇത് ആറന്മുളയിലെ മദർ തെരേസാ എന്ന്.