- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിലും ദുബായിലും തുടങ്ങിയ വെള്ളി ആഭരണ ജുവല്ലറി പച്ചപിടിച്ചപ്പോൾ ഗൾഫിലും നാട്ടിലുമായി നിരവധി കടകൾ തുറന്നു; നിരവധി ഇലക്ട്രോണിക് കടകളും വാടക കെട്ടിടങ്ങളുമായി ബിസിനസ് വളരവേ വാടകയ്ക്ക് താമസിക്കാൻ എത്തിയ യുവതിയുമായി അടുത്തു; അമ്മയെ മാത്രം പോരെന്ന് തോന്നിയപ്പോൾ പത്തു വയസു തികയാത്ത മകളെയും കൈവെച്ചു; കേസിൽ പെട്ടപ്പോൾ മൊയ്തീൻ കുട്ടിയെ കൊണ്ടു നടന്നവരെല്ലാം ഓടിയൊളിച്ചു
മലപ്പുറം: സിനിമാ തീയറ്ററിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടി (60)യെയും കുട്ടിയുടെ അമ്മയെയും പൊലീസ് റിമാൻഡു ചെയ്തു. ഗൾഫിൽ പോയി ചുരുങ്ങിയ കാലം കൊണ്ട് പണക്കാരനായ മൊയ്തീൻ കുട്ടിക്ക് വിനയായത് സ്വന്തം ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന യുവതിയുമായുള്ള അടുപ്പമാണ്. അമ്മയെ മാത്രം പോരാ എന്നായപ്പോൾ മകളുടെ മേലും കൈവച്ചാണ് ഇയാൾ കേസിൽ കുടുങ്ങിയത്. കേസിൽ നിന്നും പണമെറിഞ്ഞ് രക്ഷപെടാനുള്ള മാർഗ്ഗങ്ങൾ മൊയ്തീൻ കുട്ടി ആരാഞ്ഞിരുന്നു. വിദേശത്തേക്ക് രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടിലെ സ്വത്തുക്കൾ കൈവിട്ടു പോകുമെന്നായപ്പോൾ ആ തീരുമാനത്തിൽ നിന്നും അയാൾ പിന്മാറി. ഗൾഫിലെ വലിയ വ്യവസായി ആണ് മൊയ്തീൻ കുട്ടി. ഗൾഫിൽ വിവിധ സ്ഥലങ്ങളിൽ ജൂവലറി ഉടമയായ ഇയാൾ വിദേശത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത് പൊലീസ് പറഞ്ഞു. അബുദാബിയിൽ ആണ് ഇയാളുടെ പ്രധാന വ്യവസായം ഉള്ളത്. വെള്ളി ആഭരണങ്ങളുടെ ജൂവലറിയാണുള്ളത്. ദുബായ് ഉൾപ്പെടെയുള്ള മറ്റു സ്ഥലങ്ങളിലും ബി
മലപ്പുറം: സിനിമാ തീയറ്ററിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടി (60)യെയും കുട്ടിയുടെ അമ്മയെയും പൊലീസ് റിമാൻഡു ചെയ്തു. ഗൾഫിൽ പോയി ചുരുങ്ങിയ കാലം കൊണ്ട് പണക്കാരനായ മൊയ്തീൻ കുട്ടിക്ക് വിനയായത് സ്വന്തം ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന യുവതിയുമായുള്ള അടുപ്പമാണ്. അമ്മയെ മാത്രം പോരാ എന്നായപ്പോൾ മകളുടെ മേലും കൈവച്ചാണ് ഇയാൾ കേസിൽ കുടുങ്ങിയത്. കേസിൽ നിന്നും പണമെറിഞ്ഞ് രക്ഷപെടാനുള്ള മാർഗ്ഗങ്ങൾ മൊയ്തീൻ കുട്ടി ആരാഞ്ഞിരുന്നു. വിദേശത്തേക്ക് രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടിലെ സ്വത്തുക്കൾ കൈവിട്ടു പോകുമെന്നായപ്പോൾ ആ തീരുമാനത്തിൽ നിന്നും അയാൾ പിന്മാറി.
ഗൾഫിലെ വലിയ വ്യവസായി ആണ് മൊയ്തീൻ കുട്ടി. ഗൾഫിൽ വിവിധ സ്ഥലങ്ങളിൽ ജൂവലറി ഉടമയായ ഇയാൾ വിദേശത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത് പൊലീസ് പറഞ്ഞു. അബുദാബിയിൽ ആണ് ഇയാളുടെ പ്രധാന വ്യവസായം ഉള്ളത്. വെള്ളി ആഭരണങ്ങളുടെ ജൂവലറിയാണുള്ളത്. ദുബായ് ഉൾപ്പെടെയുള്ള മറ്റു സ്ഥലങ്ങളിലും ബിസിനസ് പങ്കാളിത്തമുണ്ട്. അബുദാബിയിൽ തുടങ്ങിയ വൈള്ളി ആഭരണ ശാല അതിവേഗം വളർന്നതോടെയാണ് നാട്ടിലെ ബിസിനസിലും മൊയ്തീൻകുട്ടി കൈവെച്ചത്.
കുടുംബ സമേതം ഏറെക്കാലുമായി അബുദാബിയിൽ ജോലി നോക്കുകയായിരുന്നു അയാൾ. അടുത്തിടെയാണ് നാട്ടിലേക്ക് താമസം മാറ്റിയത്. ഇയാളുടെ മക്കളിൽ ഒരാൾ അബുദാബിയിൽ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ്. മൊയ്തീൻകുട്ടിക്ക് നാട്ടിലും ധാരാളം ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട്. യുഎഇയിലെ ബിസിനസ് പച്ചപിടിച്ചതോടെ ഇലക്ട്രോണിക് കടയും വാടകയ്ക്ക് നൽകുന്ന കടമുറികളുമായി നാട്ടിൽ ബിസിനസും കൊഴുപ്പിച്ചു.
നാട്ടിലെ പുത്തൻപണക്കാരൻ എന്ന നിലയിൽ രാഷ്ട്രീക്കാരുടെയും വേണ്ടപ്പെട്ടവമായിരുന്നു മൊയ്തീൻകുട്ടി. ആരെയും കൈ അയച്ച് സഹായിക്കുന്ന ശീലമുള്ളതു കൊണ്ട് നാട്ടിൽ ഇയാൾ അറിയപ്പെടുന്നതു 'സ്വർണക്കുട്ടി' എന്ന പേരിലായിരുന്നു. മൊയ്തീൻകുട്ടിക്കു രാഷ്ട്രീയബന്ധം പലരും ആരോപിക്കുന്നുണ്ടെങ്കിലും ഇയാൾ ഏതെങ്കിലും പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നയാളാണെന്നു കരുതുന്നില്ലെന്നു പൊലീസ് പറയുന്നു. പ്രദേശത്തെ ധനികൻ എന്ന നിലയിൽ പലരും ഇയാളുടെ സഹായം തേടിയിട്ടുണ്ട്. ഗൾഫിലായിരുന്ന ഇയാൾ നാട്ടിൽ വന്നാലും ആരുമായും അധികം അടുപ്പം നിലനിർത്തിയിരുന്നില്ലത്രെ.
ഇതിനിടെ, ഇയാളുമായി ബന്ധപ്പെട്ട് ഇത്തരം പീഡനങ്ങൾ ഇനിയും ഉണ്ടായിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കുമെന്ന് ഷൊർണൂർ ഡിവൈഎസ്‌പി എൻ.മുരളീധരൻ പറഞ്ഞു. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. പെൺകുട്ടിയെ മറ്റാരെങ്കിലും പീഡിപ്പിച്ചിരുന്നോ എന്നും അതിന് അമ്മ ഒത്താശ ചെയ്തിരുന്നോ എന്നും അന്വേഷിക്കും.
സിനിമാ തീയറ്ററിൽ യുവതിയെയും പെൺകുട്ടിയെയും എത്തിച്ചത് പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു. ഇക്കാര്യം പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. സിനിമ കണ്ടിരുന്നതിനാൽ പീഡനം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഇവരുടെ മൊഴി. കുട്ടിയുടെ അമ്മയ്ക്കു ദീർഘനാളായി മുഖ്യപ്രതി മൊയ്തീനുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സ്ത്രീയ്ക്ക് മൂന്നു പെൺകുട്ടികളാണുള്ളത്. ഇതിൽ ഏറ്റവും ഇളയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. മറ്റു രണ്ടു പെൺകുട്ടികൾ യുപി, ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്നു.
സ്ത്രീയുടെ ഭർത്താവ് അടുത്തിടെയാണ് ഗൾഫിലേക്ക് പോയത്. കുട്ടിയെ പീഡിപ്പിച്ച മൊയ്തീൻകുട്ടിയുടെ കോട്ടേഴ്‌സിലാണ് സ്ത്രീയും കുട്ടികളും വാടകയ്ക്ക് താമസിക്കുന്നത്. ഇയാൾക്ക് ഇത്തരത്തിൽ വേറെയും കോട്ടേഴ്‌സുകൾ ഉണ്ട്. പീഡനത്തിന് ഇരയായ കുട്ടിയെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം. സ്ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറിൽ എത്തുകയുമായിരുന്നു. മുതിർന്ന സ്ത്രീക്കൊപ്പമെത്തിയ പെൺകുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കൻ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. 25ന് തിയറ്റർ ഉടമകൾ വിവരം ചൈൽഡ്ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു.
26നു തന്നെ, കേസെടുക്കണമെന്ന ശുപാർശയും ദൃശ്യങ്ങളും ചൈൽഡ്ലൈൻ പൊലീസു കൈമാറി. നടപടിയൊന്നും സ്വീകരിക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതിനെത്തുടർന്നാണ് ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തതും പ്രതിയെ പിടികൂടിയതും. കുട്ടികൾക്കെതിരായ ലൈംഗിക പീഡനം തടയൽ (പോക്സോ) നിയമം അനുസരിച്ചാണ് കേസ്. മുൻകൂർജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീൻകുട്ടി അറസ്റ്റിലായത്.
പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ എസ്‌ഐയ്‌ക്കെതിരെയും പോക്‌സോ പ്രകാരം കേസെടുക്കാൻ നിർദ്ദേശം ലഭിച്ചിട്ടുണട്. ബാലപീഡനത്തിനു തെളിവു സഹിതം പരാതി നൽകിയിട്ടും എസ്‌ഐ കെ.ജി. ബേബി നടപടിയെടുക്കാതിരുന്നതിനെത്തുടർന്നാണു തീരുമാനം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ബേബിയെ നേരത്തേ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ സസ്‌പെൻഡ് ചെയ്തിരുന്നു.
പീഡനത്തിന് ഇരയായ പെൺകുട്ടിയെ പൊലീസും ചൈൽഡ് ലൈനും ഇടപെട്ട് മഞ്ചേരിയിലെ നിർഭയ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ ലീഗ് നേതാവു കൂടിയായ പ്രതി തൃത്താല സ്വദേശി മൊയ്തീൻകുട്ടിയെ രക്ഷിക്കാനായി കേസിൽ കൃത്രിമം നടത്തുന്നുവെന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നതെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. ഏപ്രിൽ 26ന് റിപ്പോർട്ട് ചെയ്യപ്പെട്ട കേസിൽ പൊലീസ് നടപടിയെടുക്കാതെ വൈകിച്ചിരുന്നു. ഇക്കാര്യവും പുറത്തുവന്നതോടെ എസ്ഐയെ സസ്പെൻഡ് ചെയ്തു.
കുട്ടിയുടെ അമ്മയ്ക്ക് പീഡനത്തെ പറ്റി അറിവുണ്ടെന്നും ഇവരുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ പീഡിപ്പിച്ചതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നില്ലെന്നുമാണ് ഇപ്പോൾ പൊലീസ് പറയുന്നത്. കേസെടുക്കാൻ വൈകിയെന്ന കാരണത്താലാണ് എസ്ഐക്ക് സസ്പെൻഷൻ ഉണ്ടായത്.