- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസിസ്റ്റന്റ് ഡയറക്ടറുമായി പ്രണയത്തിലായി; ജീവിതത്തിൽ തണലാകുമെന്ന് കരുതിയ ആൾ സ്വകാര്യനിമിഷങ്ങൾ പ്രചരിപ്പിച്ചതോടെ സർവവും തകർന്നു; ശാരീരിക പീഡനങ്ങളേക്കാൾ വലുതായത് കുപ്രചരണങ്ങൾ; സിനിമകൾ കുറഞ്ഞപ്പോൾ ഓഫ് ബീറ്റ് സിനിമകളിലും കൈനോക്കി; മനസു തുറന്ന് നടി മൈഥിലി
തിരുവനന്തപുരം: മലയാള സിനിമയിൽ അറിയപ്പെടുന്ന നടിയാണ് മൈഥിലി. എന്നാൽ, പലപ്പോഴും അവരെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ കിംവതന്ദികൾക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. കുപ്രസിദ്ധമായ പല കേസുകളുമായി മൈഥിലിക്ക് ബന്ധമുണ്ടെന്ന വിധത്തിൽ പ്രചരണം വന്നു. എന്നാൽ, ഇതൊക്കെ തള്ളിക്കളയുകയാണ് അവർ ചെയ്തത്. ഇങ്ങനെ വിവിധ കോണുകളിൽ നിന്നുമുണ്ടായ അപവാദ പ്രചരണങ്ങൾ തന്റെ സിനിമാക്കരിയറിനെയും ബാധിച്ചുവെന്നാണ് മൈഥിലി വിലയിരുത്തുന്നത്. അടുത്തിടെ ഒരുു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വിവരിച്ച് നടി രംഗത്തെത്തി. ജീവിതത്തിൽ പല പ്രതിസന്ധികൾ താൻ നേരിട്ടിട്ടുണ്ടെന്ന് മൈഥിലി വെളിപ്പെടുത്തി. പത്തനംതിട്ടയിലെ കോന്നിയിലാണ് വീടെങ്കിലും ജനിച്ചതും വളർന്നതും ദുബായിലായിരുന്നു. പ്ലസ്ടു കഴിഞ്ഞതോടെ ബംഗളൂരുവിൽ പഠിക്കാൻ പോയി. ഈ സമയത്താണ് രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ഇത് കരിയറിൽ വഴിത്തിരിവായി മാറി. മാണിക്യം ശ്രദ്ധിക്കപ്പെട്ടതോടെ സമയം തെളിഞ്ഞു. അതോടെ വീട്ടുകാർ പറഞ്
തിരുവനന്തപുരം: മലയാള സിനിമയിൽ അറിയപ്പെടുന്ന നടിയാണ് മൈഥിലി. എന്നാൽ, പലപ്പോഴും അവരെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ കിംവതന്ദികൾക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. കുപ്രസിദ്ധമായ പല കേസുകളുമായി മൈഥിലിക്ക് ബന്ധമുണ്ടെന്ന വിധത്തിൽ പ്രചരണം വന്നു. എന്നാൽ, ഇതൊക്കെ തള്ളിക്കളയുകയാണ് അവർ ചെയ്തത്. ഇങ്ങനെ വിവിധ കോണുകളിൽ നിന്നുമുണ്ടായ അപവാദ പ്രചരണങ്ങൾ തന്റെ സിനിമാക്കരിയറിനെയും ബാധിച്ചുവെന്നാണ് മൈഥിലി വിലയിരുത്തുന്നത്. അടുത്തിടെ ഒരുു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വിവരിച്ച് നടി രംഗത്തെത്തി.
ജീവിതത്തിൽ പല പ്രതിസന്ധികൾ താൻ നേരിട്ടിട്ടുണ്ടെന്ന് മൈഥിലി വെളിപ്പെടുത്തി. പത്തനംതിട്ടയിലെ കോന്നിയിലാണ് വീടെങ്കിലും ജനിച്ചതും വളർന്നതും ദുബായിലായിരുന്നു. പ്ലസ്ടു കഴിഞ്ഞതോടെ ബംഗളൂരുവിൽ പഠിക്കാൻ പോയി. ഈ സമയത്താണ് രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ഇത് കരിയറിൽ വഴിത്തിരിവായി മാറി. മാണിക്യം ശ്രദ്ധിക്കപ്പെട്ടതോടെ സമയം തെളിഞ്ഞു. അതോടെ വീട്ടുകാർ പറഞ്ഞപ്രകാരം വിവാഹത്തിനൊന്നും സമ്മതിച്ചില്ല. കരിയറാണ് വലുതെന്ന് പറഞ്ഞ് കല്യാണം തൽക്കാലം വേണ്ടെന്ന് വെച്ചു.
മലയാളത്തിൽ തുടരെ തുടരെ അവസരങ്ങൾ ലഭിച്ചതോടെ വിവാഹമൊക്കെ മറന്നു. അതിനിടെ സ്വർണക്കടത്ത് കേസ് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ പെട്ടു. എങ്കിലും സിനിമ വിട്ട് ഒളിച്ചോടാൻ തയാറായില്ല. മലയാളത്തിൽ പുതിയ നടിമാർ വന്നതോടെ സ്വാഭാവികമായും സിനിമകൾ കുറഞ്ഞു. പിന്നീട് ടി.വി ചന്ദ്രന്റെ ഉൾപ്പെടെ ഓഫ് ബീറ്റ് സിനിമകളിൽ അഭിനയിച്ചു. അസിസ്റ്റന്റ് ഡയറക്ടറുമായി പ്രണയക്കുരുക്കിലും പെട്ടു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് പ്രണയിച്ചത്അയാൾ പക്ഷെ, വിശ്വാസവഞ്ചന കാട്ടി. ഞങ്ങൾ ഒത്തുള്ള സ്വകാര്യനിമിഷങ്ങൾ മൊബൈലിൽ പകർത്തിയത് സോഷ്യൽ മീഡിയയിലൂടെയും മറ്റും പുറത്ത് വിട്ടു. ഇതോടെ ഞാൻ തീർത്തും തകർന്നു. കഷ്ടകാലം വരുമ്പോൾ ഒന്നിച്ചുവരും എന്നല്ലേ പറയുക.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലും എന്റെ പേര് കൂട്ടിച്ചേർക്കപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസിൽ മലയാളത്തിലെ ഒരു യുവനടിയെയും പൊലീസ് ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് സംശയമുനകൾ എനിക്ക് നേരെ തിരിഞ്ഞത്. നടിയെ പൾസർ സുനി പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ കുറച്ചു ഭാഗമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഭാഗം ഒരു യുവനടിയുടെ പക്കലാണ് ഉള്ളതെന്നും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു. മലയാള സിനിമയിലെ ഒരു യുവനടിക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും അവരുടെ പേര് പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല.
ഇതിനിടെയായായിരുന്നു ആ നടി മൈഥിലിയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. തമ്മനത്തുള്ള ഫ്‌ളാറ്റുള്ള യുവനടിയാണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതോടെ ഇവിടെ ഫ്‌ളാറ്റുള്ള മൈഥിലിയെയാണ് പൊലീസ് ചോദ്യം ചെയ്തതെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ടും ആരോപണങ്ങൾ തള്ളിക്കൊണ്ടും പലതവണ രംഗത്തെത്തുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തന്നെ ആരും ഇതുവരെ വിളിച്ചിട്ടില്ലെന്നും ചോദ്യം ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. ശാരീരിക പീഡനത്തേക്കാൾ ക്രൂരമാണ് കഴിഞ്ഞകുറേ നാളുകളായി താൻ അനുഭവിക്കുന്നതെന്നാണ് മൈഥിലി ഇപ്പോൾ പറയുന്നത്. ദിവസവും താൻ ഇതിനു ഇരയായിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. എന്ത് നീതിയും നിയമവുമാണ് ഇവിടെയുള്ളതെന്നും വാർത്തകൾ സൃഷ്ടിക്കുന്നവർ തനിക്കും ഒരു കുടുംബമുണ്ടെന്ന് ഓർക്കണമെന്നും മൈഥിലി പറയുന്നു.