- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിവിട്ട ബന്ധങ്ങളെ തുടർന്ന് കോളേജിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കിയതോടെ കാമുകനെ ഒപ്പംകൂട്ടി ശരീരവിൽപ്പന തുടങ്ങി; ആഡംബര ജീവിതം നയിക്കാൻ 'ഹണി ട്രാപ്പിൽ' കുരുക്കി വ്യവസായികളിൽ നിന്നും പണം തട്ടി; കസ്റ്റമേഴ്സിനെ ആകർഷിക്കുന്നത് മൊബൈൽ ഡേറ്റിങ് ആപ്പായ ടിൻഡർ വഴി; പണം നേടാൻ കൊലപാതകത്തിനു വരെ തയ്യാറായ അധോലോക സംഘമായി പ്രിയ സേത്തും കൂട്ടാളികളും മാറിയത് ഇങ്ങനെ
നോയിഡ: ഏതൊരു അധോലോക സംഘത്തിന്റെയും ക്രിമിനൽ സംഘത്തിന്റെയും വളർച്ച ഒരു സുപ്രഭാതത്തിൽ ഉണ്ടാകുന്നതല്ല. ചെറിയ സംഘങ്ങളായി തുടങ്ങി പിന്നീട് വലിയ ക്രൈം ചെയ്യാൻ പ്രാപ്തരാകുന്ന സംഘങ്ങളായി അവർ വളരുന്നതാണ് പതിവ്. ആ സംഘമായുള്ള വളർച്ചയിലേക്ക് പല ഘടങ്ങളുണ്ടെന്നാണ് ഇതുവരെ പുറത്തുവന്ന കഥകളിൽ നിന്നും വ്യക്തമാകുന്നത്. ഇരുപത്തിയേഴുകാരിയായ ജയ്പൂർ സ്വദേശി പ്രിയ സേത്ത് പണത്തിന് വേണ്ടി ആളെ കൊല്ലാനും മടിക്കാത്തവളായി മാറിയത് ഒരു സിനിമാക്കഥയെ വെല്ലുന്ന വിധത്തിലാണ്. ജയ്പൂർ സ്വദേശിനായ പ്രിയ കോളേജ് പ്രൊഫസറുടെ മകളായാണ് ജനിച്ചത്. എന്നാൽ സിനിമാക്കാരെ പോലെ ആഡംബരത്തിൽ ജീവിക്കണമെന്ന മോഹമാണ് യുവതി മനസിൽ സൂക്ഷിച്ചത്. അതിന് വേണ്ടി അവൾക്ക് മുമ്പിലുണ്ടായിരുന്നത് നേരായ മാർഗ്ഗങ്ങളായിരുന്നില്ല. കോളേജിൽ പഠിക്കുന്ന വേളയിൽ അടിപൊളി ജീവിതം നയിക്കാനായി ചെറിയ മോഷണത്തിലേക്ക് പ്രിയ സേത്ത് നീങ്ങി. എന്നാൽ വീട്ടുകാർക്ക് മകളുടെ പോക്ക് ഇഷ്ടമായില്ല. പലതവണ വാൺ ചെയ്തു. ഇതിനിടെ പണത്തിനായി വഴിവിട്ട ബന്ധങ്ങളിലേക്കും പ്രിയ നീങ്ങി. ഇതോടെ വീട്ടുകാർ പ
നോയിഡ: ഏതൊരു അധോലോക സംഘത്തിന്റെയും ക്രിമിനൽ സംഘത്തിന്റെയും വളർച്ച ഒരു സുപ്രഭാതത്തിൽ ഉണ്ടാകുന്നതല്ല. ചെറിയ സംഘങ്ങളായി തുടങ്ങി പിന്നീട് വലിയ ക്രൈം ചെയ്യാൻ പ്രാപ്തരാകുന്ന സംഘങ്ങളായി അവർ വളരുന്നതാണ് പതിവ്. ആ സംഘമായുള്ള വളർച്ചയിലേക്ക് പല ഘടങ്ങളുണ്ടെന്നാണ് ഇതുവരെ പുറത്തുവന്ന കഥകളിൽ നിന്നും വ്യക്തമാകുന്നത്. ഇരുപത്തിയേഴുകാരിയായ ജയ്പൂർ സ്വദേശി പ്രിയ സേത്ത് പണത്തിന് വേണ്ടി ആളെ കൊല്ലാനും മടിക്കാത്തവളായി മാറിയത് ഒരു സിനിമാക്കഥയെ വെല്ലുന്ന വിധത്തിലാണ്.
ജയ്പൂർ സ്വദേശിനായ പ്രിയ കോളേജ് പ്രൊഫസറുടെ മകളായാണ് ജനിച്ചത്. എന്നാൽ സിനിമാക്കാരെ പോലെ ആഡംബരത്തിൽ ജീവിക്കണമെന്ന മോഹമാണ് യുവതി മനസിൽ സൂക്ഷിച്ചത്. അതിന് വേണ്ടി അവൾക്ക് മുമ്പിലുണ്ടായിരുന്നത് നേരായ മാർഗ്ഗങ്ങളായിരുന്നില്ല. കോളേജിൽ പഠിക്കുന്ന വേളയിൽ അടിപൊളി ജീവിതം നയിക്കാനായി ചെറിയ മോഷണത്തിലേക്ക് പ്രിയ സേത്ത് നീങ്ങി. എന്നാൽ വീട്ടുകാർക്ക് മകളുടെ പോക്ക് ഇഷ്ടമായില്ല. പലതവണ വാൺ ചെയ്തു. ഇതിനിടെ പണത്തിനായി വഴിവിട്ട ബന്ധങ്ങളിലേക്കും പ്രിയ നീങ്ങി. ഇതോടെ വീട്ടുകാർ പുറത്താക്കി.
പിന്നീട് സ്വന്തമായി ഫ്‌ളാറ്റെടുത്ത് അവിടെയായിരുന്നു യുവതി ജീവിതം മുന്നോട്ടു കൊണ്ടുപോയത്. എന്നാൽ, വഴിവിട്ട ബന്ധങ്ങളെത്തുടർന്ന് പഠിച്ചിരുന്ന കോളേജിൽ നിന്നും അവൾക്ക് പുറത്തുപോകേണ്ടി വന്നു. ഇതോടെ കാമുകനൊപ്പം ചേർന്ന് സെക്‌സ് റാക്കറ്റ് സജീവമാക്കുകയായിരുന്നു അവൾ. സ്വന്തം സുഖത്തിനൊപ്പം ഉന്നതരായ വ്യവസായികളെ തേടിയായിരുന്നു പ്രിയ സേത്ത് ശരീരവിൽപ്പന തുടങ്ങിയത്. വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രിയയുടെ പ്രവർത്തനങ്ങൾ.
ഇതിനിടെ നിരവധി കാമുകന്മാർ പ്രിയ സേത്തിനുണ്ടായിരുന്നു. പിടിക്കപ്പെടുമ്പോൾ ഇരുപതു വയസുകാരനായ കാമുകൻ ദിക്ഷന്ത് കമ്രയുയായിരുന്നു പ്രിയക്കൊപ്പം ഉണ്ടായിരുന്നത്. കമ്രയുടെ സുഹൃത്ത് ലക്ഷ്യവാലിയയും ഉണ്ടായിരുന്നു. ഇവർ മൂന്ന് പേരും ചേർന്നാണ് ദുഷ്യന്ത് ശർമ്മയെന്ന വ്യവസായിയെ കൊലപ്പെടുത്തിയത്. പ്രിയയുടെ സൗന്ദര്യത്തിൽ വീണാണ് ദുഷ്യന്ത് ശർമ്മയുടെ ജീവനും പൊലിഞ്ഞത്. ബ്ലാക്‌മെയിലിംഗിനും കൊലപാതകത്തിനും മടിക്കാത്തവളായി പ്രിയ മാറിയത് അതിവേഗമായിരുന്നു.
ജയ്പൂരിലെ ബിസിനസുകാരനായ ദുഷ്യന്ത് ശർമയെ (27) കൊന്ന് ശരീരം വെട്ടിമുറിച്ച് സ്യൂട്ട് കേസിലാക്കി റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായതോടെയാണ് പ്രിയയുടെ ചോരക്കറ പുരണ്ട കഥ പുറം ലോകമറിയുന്നത്. പാലിയിലെ ഒരു സർക്കാർ കോളേജ് പ്രൊഫസറുടെ മകളായ പ്രിയ ഇതെല്ലാം ചെയ്തത് ഒറ്റയ്ക്കല്ല. കാമുകൻ ദിക്ഷന്ത് കമ്രയും സുഹൃത്ത് ലക്ഷ്യ വാലിയയും ഒപ്പമുണ്ടായിരുന്നു. ഇവർ മൂന്ന് പേരും പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ മെയ് രണ്ടിന് ജയ്പൂരിലെ ബജാജ് നഗറിലെ പ്രിയയുടെ ഫ്‌ളാറ്റിലാണ് കൊലനടന്നത്. മൊബൈൽ ഡേറ്റിങ് ആപ്പായ ടിൻഡറിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശർമയെ പ്രിയ തന്റെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഈ സമയം ഫ്‌ളാറ്റിൽ ഒളിച്ചിരുന്ന ദിക്ഷന്ത് കമ്രയും ലക്ഷ്യയും പ്രിയയും ചേർന്ന് ശർമയെ ബന്ധിച്ചു. തുടർന്ന് ശർമയുടെ അച്ഛനെ വിളിച്ച് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ബലാത്സംഗ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ അദ്ദേഹം പണം നൽകാൻ തയ്യാറായിരുന്നില്ല.
ശർമ വിവാൻ കൊഹ്‌ലി എന്ന വ്യാജ പേരിലാണ് ടിൻഡറിൽ അക്കൗണ്ട് തുടങ്ങിയിരുന്നത്. ശർമയുടെ മാസശമ്പളം കോടികളാണെന്നും ഡേറ്റിങ് ആപ്പിലുണ്ടായിരുന്നു. എന്നാൽ ശർമ പ്രിയയുടെ ഫ്‌ളാറ്റിൽ വരുമ്പോൾ അക്കൗണ്ടിൽ ആവശ്യത്തിന് പണമുണ്ടായിരുന്നില്ല. പണം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ശർമയെ മൂവരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്നശേഷം ശരീരം വെട്ടിമുറിച്ച് സ്യൂട്ട് കേസിലാക്കി അമറിലുള്ള റോഡുവക്കിൽ ഉപേക്ഷിക്കുകയായിരുന്നു.
ശർമയുടെ എ.ടി.എം കാർഡും സംഘം തട്ടിയെടുത്തു.ഈ കാർഡ് ഉപയോഗിച്ച് ഇവർ 20,000 രൂപ പിൻവലിച്ചു. ഇതോടെയാണ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പ്രിയ ചില കവർച്ചക്കേസുകളിലും എ.ടി.എം തട്ടിപ്പുകേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നോയിഡയിൽ മറ്റൊരു കാമുകനൊപ്പം കഴിഞ്ഞിരുന്ന പ്രിയ അയാളുടെ പണം കവർന്ന കേസിലും പ്രതിയാണ്.
ഡേറ്റിങ് സൈറ്റുകൾ വഴിയും ഏജന്റുമാർ മുഖേനയും ഇവർ ഇടപാടുകൾ നടത്തിയിരുന്നു.അറസ്റ്റിലാകുമ്പോൾ മൂവരും വിലകൂടിയ വസ്ത്രങ്ങളും ചെരുപ്പുകളുമാണ് ധരിച്ചിരുന്നത്. കാമുകനായ കമ്രയുടെ ഷൂ 80,000 രൂപയും വാച്ച് 45,000 രൂപയും വിലവരുന്നതായിരുന്നു. പലരെയും പ്രിയ ഇത്തരത്തിൽ ഫ്‌ളാറ്റിൽ വിളിച്ചുവരുത്തി പണം തട്ടിയിരുന്നതായി പൊലീസ് പറഞ്ഞു.